Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

തീ പൊള്ളലേറ്റ് ഇരുപത്തിയെട്ട് ദിവസത്തോളം ആശുപത്രിയില്‍ ! പിന്നാലെ ഒരു കടുത്ത തലവേദന, കൈവിട്ട പോകുമെന്ന സ്ഥിതി, പരിശോധനയിൽ തെളിഞ്ഞത് ട്യൂമർ; കരിയറും ജീവിതവും എല്ലാം പോകും എന്ന അവസ്ഥയായിരുന്നു, പഴയ അവസ്ഥയിലേക്ക് തിരികെ എത്തിയത് നീണ്ട രണ്ടുവർഷങ്ങൾക്ക് ശേഷം: മരണത്തെ മുഖാമുഖം കണ്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് അനീഷ്

02 MARCH 2022 07:42 PM IST
മലയാളി വാര്‍ത്ത

'സ്‌നേഹ തീരം' എന്ന സീരിയലിലൂടെ മലയാള പ്രേക്ഷകരുടെ മുന്നിലെത്തിയ താരമാണ് അനീഷ്. മോഹനം, സ്ത്രീ, മിന്നുകെട്ട്, ആലിപ്പഴം തുടങ്ങിയ നിരവധി സീരിയലുകളില്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴ് പരമ്പരകളിലും നടന്‍ സജീവമായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക ചാനലിലും അനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.കാര്യം നിസാരം എന്ന പരമ്പരയായിരുന്നു നടന്റെ ജനശ്രദ്ധ വര്‍ധിപ്പിച്ചത്. ഇപ്പോള്‍ സ്റ്റാര്‍മാജിക്കിലും നടന്‍ സജീവമാണ്.

പ്രേക്ഷകരുടെ മുന്നില്‍ ചിരിച്ച് കൊണ്ട് പ്രത്യക്ഷപ്പെടുന്ന അനീഷ് രവി വേദന താണ്ടിയാണ് ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയത്. മരണത്തെ മുഖാമുഖം കണ്ട സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിത ആ ശക്തമായ പോരാട്ടത്തെ കുറിച്ച് നടന്‍ വെളിപ്പെടുത്തുകയാണ്. ഒരു അഭിമുഖത്തിലാണ് രോഗത്തെ പോരാടി തോല്‍പ്പിച്ചതിനെ കുറിച്ച് പറയുന്നത്.

2016 2017 കാലഘട്ടത്തില്‍ മിന്നുകെട്ട് എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുമ്പോഴണ് കടുത്ത തലവേദന അനുഭവപ്പെട്ടത്. വേദന സംഹാരികള്‍ പലതും കഴിച്ചിട്ടും തലവേദനയ്ക്ക് മാറ്റം ഒന്നുമില്ല. ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. തലവേദനയ്ക്ക് ചികിത്സ നേടിയെങ്കിലും മാറ്റം ഒന്നും ഉണ്ടായില്ല. തലവേദന കാരണം എല്ലാം കൈവിട്ട് പോകുന്ന അവസ്ഥയായിരുന്നു.

രോഗം എന്താണ് എന്ന് തിരിച്ചറിയാന്‍ പറ്റിയില്ല. ആ സമയത്ത് ഒന്നും വേണ്ട, അസുഖമില്ലാതെ എഴുന്നേറ്റ് നില്‍ക്കാന്‍ മാത്രം കഴിഞ്ഞാല്‍ മതി എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. കരിയറും ജീവിതവും എല്ലാം പോകും എന്ന അവസ്ഥയായിരുന്നു.


ഭാര്യയുടെ ചേച്ചി ഡോ. രാജലക്ഷ്മിയാണ് ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ന്യൂറോ സര്‍ജനായ ഡോ. ഈശ്വരിയുടെ അടുത്തെത്തിച്ചത്. തന്റെ തലച്ചോറില്‍ ഒരു സ്പോട്ട് രൂപപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാവുന്നത് അവിടെ വച്ചാണ്. ഓപ്പറോഷന്റെ ആശങ്കയായിരുന്നു പിന്നെ. മരണത്തിന്റെ മുഖത്ത് നിന്ന് എന്നെ രക്ഷിച്ച ഈശ്വരന്‍ തന്നെയാണ് ഡോ. ഈശ്വരി. ആ സമയത്ത് ഡോക്ടര്‍ നല്‍കിയ പിന്തുണയെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല.

കുഴപ്പമില്ല, ചികിസത്സിച്ച് മാറ്റാം എന്നൊക്കെയുള്ള വാക്കുകളാണ് എനിക്ക് ശക്തി നല്‍കിയത്. രണ്ട് വര്‍ഷം നീണ്ടു നിന്ന ചികിത്സയ്ക്ക് ഒടുവിലാണ് പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തിയത്. രോഗം ഇപ്പോള്‍ പൂര്‍ണമായും മാറി- അനീഷ് രവി വ്യക്തമാക്കി. നടന്റെ വാക്കുകള്‍ ഇപ്പോൾ വൈറലായിരിക്കുകയാണ്.

കാര്യം നിസാരം എന്ന പരമ്പരയാണ് അനീഷിന്റെ ജനപിന്തുണ വര്‍ധിപ്പിച്ചത്. അനു ജോസഫ് ആയിരു സീരിയലില്‍ നായികയായി എത്തിയത്. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. പലരും അനുവാണ് അദ്ദേഹത്തിന്റെ റിയല്‍ ലൈഫ് ഭാര്യ എന്ന് വരെ ധരിച്ചിരുന്നു. മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ ഇതിനെ കുറിച്ച് നടന്‍ പറയുകയും ചെയ്തിരുന്നു.

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ട് കടന്നു വന്നിട്ടുള്ള ആളാണ് താന്‍ എന്ന് അനീഷ് മുൻപൊരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ഒരു ഷൂട്ടിങിനിടെ തീ പൊള്ളലേറ്റ് ഇരുപത്തിയെട്ട് ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞിട്ടുണ്ട്. അതിന് ശേഷമായിരുന്നു ട്യൂമര്‍ കുലോമ എന്ന രോഗം ബാധിച്ചത്.

വയസ് തെറ്റിദ്ധരിച്ചതിനെ കുറിച്ചും നടന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിക്കിപീഡിയയിലായിരുന്നു അനീഷിന്റെ പ്രായം തെറ്റായി കൊടുത്തത്. 50 വയസ് എന്നായിരുന്നു കൊടുത്തത്.വിക്കിപീഡിയയിലെ പ്രായം ശരിയാണോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു താരം പറഞ്ഞത്. വിക്കിപീഡിയയില്‍ 50 വയസ്സായി രേഖപ്പെടുതായിരിക്കുന്നത് തെറ്റാണെന്നും അത്രയും ആയിട്ടില്ലെന്നുമാണ് അനീഷ് പറഞ്ഞത്. ഒപ്പം പ്രായവും സൗന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ടിപ്‌സും അനീഷ് പങ്കുവെച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...  (11 minutes ago)

ഐഎൽഡി ചികിത്സയ്ക്ക് ആഗോള വിദഗ്ധരുടെ കൂട്ടായ്മ സംഘടിപ്പിച്ച് അമൃത; കൊച്ചിയിൽ ‘ബിൽഡ് സമ്മിറ്റ് 3.0' ; രോഗികൾക്കും ഡോക്ടർമാർക്കും സഹായമായി പുതിയ ആപ്പ്..  (21 minutes ago)

മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം  (33 minutes ago)

അമേരിക്കയിൽ കയറി അടിക്കും..  (39 minutes ago)

"ഇനി വന്നാൽ കുടുംബക്കല്ലറയിൽ"  (43 minutes ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ പാത്തി; നവംബർ 20-ന് 'അക്വാൻ' കരതൊടും, കിഴക്കൻ തീരത്ത് വ്യോമ-റെയിൽ ഗതാഗതത്തിന് കർശന ജാഗ്രത...  (46 minutes ago)

ഇനിയും കുറയും  (47 minutes ago)

മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി... ശിക്ഷ നാളെ വിധിക്കും  (2 hours ago)

ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡിന് കനത്ത തിരിച്ചടി  (2 hours ago)

തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ച സംഭവം..ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കെഎസ്ഇബി, കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി വകുപ്പ്  (4 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (4 hours ago)

വാപ്പയുടെ രക്ഷാപ്രവർത്തനം  (4 hours ago)

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടി... നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടന്നാലും ഹ്രസ്വ ചർച്ചയ്ക്ക് മാത്രം സാധ്യത  (5 hours ago)

#BhadrakeerthiThattukada അവസാനിച്ചെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ തലയുയർത്തി കുടുംബം  (5 hours ago)

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് മണ്ണാർക്കാട്ട് ഇന്ന് തുടക്കമാകും... മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം നാലിന് വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും‌  (5 hours ago)

Malayali Vartha Recommends