Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സുന്ദരിയെ ചതിച്ചതിന് ശേഷം മനസ്സിനക്കരെ താരങ്ങളുടെ ഒന്നിച്ചുള്ള പിന്മാറ്റം ; കാരണങ്ങൾ വെളിപ്പെടുത്തിയിട്ടും സംശയങ്ങൾ മാറുന്നില്ല ; ഒന്നുകിൽ സീരിയൽ പാതിയിൽ നിർത്തും അല്ലെങ്കിൽ താരങ്ങളെ മാറ്റും ; ശക്തമായ വിമർശങ്ങളുമായി പ്രേക്ഷകർ!

03 MARCH 2022 02:27 PM IST
മലയാളി വാര്‍ത്ത

സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന മനസ്സിനക്കരെ സീരിയലിൽ നിന്നും പ്രധാന കഥാപാത്രങ്ങൾ തന്നെ പിന്മാറിയെന്ന വാർത്ത വളരെ വേദനയോടെ ആണ് പ്രേക്ഷകർ അറിഞ്ഞത്. ആരതി സോജനും വിഷ്ണുവും ഒന്നിച്ചാണ് സീരിയലിൽ നിന്നും പിന്മാറിയത്.

 

ഇപ്പോഴിത തന്റെ ആരാധകരോട് സങ്കടവാര്‍ത്ത പങ്കുവെച്ച് കൊണ്ട് ആരതി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയതാണ് താരം ഇക്കാര്യം പറഞ്ഞത്. മനസ്സിനക്കരെ സീരിയലില്‍ നിന്ന് ആരതി പിന്‍മാറിയിരിക്കുകയാണ്. പേഴ്‌സണല്‍ കാര്യങ്ങള്‍ കൊണ്ടാണ് മനസ്സിലക്കരെയില്‍ നിന്ന് മാറിയതെന്നും എല്ലാവരും ഇനിയും പരമ്പര കാണണമെന്നും പിന്തുണക്കണമെന്നും താരം പറയുന്നുണ്ട്. ആരതിയ്ക്ക് പകരം മറ്റൊരു താരം സീരിയലില്‍ എത്തിയിട്ടുണ്ട്.

 

ആരതിയുടെ വാക്കുകള്‍ ഇങ്ങനെ... തന്റെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് സീരിയലില്‍ നിന്നും പിന്മാറിയത് എന്നാണ് ആരതി പറയുന്നത്. കുടുംബത്തില്‍ ഞാന്‍ തന്നെ ആവശ്യമുള്ള ചില കാര്യങ്ങളുണ്ട്. സീരിയലില്‍ നിന്നും അവധി അധികം കിട്ടില്ല. അതുകൊണ്ട് സീരിയല്‍ പ്രവര്‍ത്തകരോട് ചോദിച്ച് സമ്മതം വാങ്ങിയ ശേഷമാണ് പിന്മാറിയത്. യാതൊരു പ്രശ്നവും ഇല്ല എന്ന് നടി പറയുന്നു. ഏറെ വേദനയോടെയാണ്് ആരാധകര്‍ ഇത് കേട്ടത്. ചേച്ചി പോകരുതെന്നും ഇനി തങ്ങള്‍ സീരിയല്‍ കാണില്ലെന്നും ആരാധകര്‍ പറയുന്നുണ്ട്.

എന്നാല്‍ എല്ലാവരും സീരിയല്‍ കാണണമെന്നും മനസ്സിനക്കരയെ ഇനിയും പിന്തുണയ്ക്കണമെന്നാണ് ആരതി പറയുന്നത്. താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുമെന്നും പഴയത് പോലെ എല്ലാവര്‍ക്കും സന്ദേശങ്ങള്‍ അയക്കാമെന്നും താരം പറയുന്നു. പൂക്കാലം വരവായി എന്ന പരമ്പരയില്‍ നിന്നാണ് ആരാതി് മനസ്സിനക്കരെയില്‍ എത്തിയത്. സപ്തതി എന്ന കഥാപാത്രത്തില്‍ നിന്നാണ് കാവ്യ ആവുന്നത്. ഏറെ പ്രതീക്ഷയോടെയായിരുന്നു ആരതി എത്തിയത്്.

 

ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന വ്യത്യസ്തമാണ് കാവ്യ എന്നും തീര്‍ത്തും മോഡേണായ ഒരു പെണ്‍കുട്ടിയാണ്. എന്റെ പതിവ് സാരി വേഷങ്ങളില്‍ നിന്ന് മാറുകയാണ്, ഈ പരമ്പരയ്ക്കായി സമ്പൂര്‍ണ്ണ മേക്കോവര്‍ നടത്തേണ്ടി വന്നു. കാവ്യയായി എത്തുന്ന എന്നെ പ്രേക്ഷകര്‍ സ്‌നേഹിക്കുമെന്ന് കരുതുന്നുവെന്നും ആരതി തുടക്കം സമയത്ത് പറഞ്ഞിരുന്നു.

 

 

 

ആരതി മാത്രമല്ല വിഷ്ണുവും സീരിയലില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. ലൈവില്‍ എത്തിയാണ് ഇക്കാര്യം പറഞ്ഞത്. ജോലി ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് മനസ്സിനക്കരെ എന്ന സീരിയലില്‍ നിന്നും പിന്മാറുന്നത്. മറ്റ് യാതൊരു പ്രശ്നങ്ങളും ഇല്ല എന്നായിരുന്നു വിഷ്ണു പറഞ്ഞത്. ആരതിയുടെ നായകനായിട്ടാണ് വിഷ്ണു അഭിനയിച്ചത്. രണ്ട് പേരും വ്യത്യസ്ത ലൈവ് വീഡിയോയില്‍ എത്തിയാണ് പിന്മാറ്റത്തെ കുറിച്ച് പറഞ്ഞത്. എന്നാല്‍ പറഞ്ഞ കാര്യം ഒന്ന് തന്നെയാണ്. പിന്മാറ്റത്തിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ല, ഞങ്ങള്‍ക്ക് തന്ന പിന്തുണ പുതിയ കാവ്യ - ആദി ജോഡികള്‍ക്ക് നല്‍കണം. സീരിയല്‍ തുടര്‍ന്നും കാണണം എന്നൊക്കെയാണ് ആരതിയും വിഷ്ണുവും പറയുന്നത്.

 

ആരതിയ്ക്ക് പകരം പുതിയ കാവ്യ മനസ്സിനക്കരെ സീരിയലില്‍ എത്തിയിട്ടുണ്ട്. മനസ്സിനക്കരയുടെ ഒറിജിനല്‍ ആയ കാവ്യാഞ്ജലിയിലെ കാവ്യയായി അഭിനയിച്ച വിദ്യശ്രീ ജയറാം ആണ് പുതിയ കാവ്യ. എന്നാല്‍ വിഷ്ണുവിന് പകരം പുതിയ ആള്‍ എത്തിയിട്ടില്ല.

അതേസമയം സൂര്യ ടി വിയിലെ തന്നെ സുന്ദരി എന്ന പരമ്പരയിൽ നിന്നും അഞ്ജലി എന്ന താരത്തെ പുറത്താക്കിയതായും വാർത്ത ഉണ്ടായിരുന്നു. അഞ്ജലി തന്നയായിരുന്നു താൻ പിന്മാറിയയതല്ല , തന്നെ പുറത്താക്കിയതാണ് എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ എത്തിയത്.

സുന്ദരിയിൽ നിന്ന് ഞാൻ എന്തുകൊണ്ട് പിന്മാറി എന്ന് പലരും ചോദിക്കുന്നുണ്ട്. ഞാൻ പിന്മാറിയതല്ല എന്നെ പുറത്താക്കിയതാണ്. ഒരു കാരണം പോലും പറയാതെയാണ് എന്നെ ടെർമിനേറ്റ് ചെയ്തത്. ഇതുവരെ ചാനലിൽ നിന്നോ സീരിയൽ അണിയറപ്രവർത്തകരിൽ നിന്നോ എനിക്കൊരു വിശദീകരണവും ലഭിച്ചിട്ടില്ല,”

 

കല്യാണത്തിനും അത് കഴിഞ്ഞുള്ള റിസപ്ഷനും വേണ്ടിയാണ് ഞാൻ പത്ത് ദിവസത്തെ അവധി എടുത്തത്. എന്നാൽ അവധി ദിവസം കഴിഞ്ഞ് പത്ത് പതിനഞ്ച് ദിവസമായിട്ടും എന്നെ തിരികെ വിളിച്ചില്ല. എനിക്ക് പകരം മറ്റൊരു നടിയും സീരിയലിലേക്ക് വന്നു. നാല് മാസത്തോളം സീരിയലിനുവേണ്ടി ജോലി ചെയ്തു. ഈ നാല് മാസത്തെ പ്രതിഫലം രണ്ട് ലക്ഷത്തിന് മേലെയുണ്ട്. അത് നൽകാതെയാണ് എന്നെ പുറത്താക്കിയത്. സീരിയലിൽ നിന്ന് പുറത്താക്കിയത് മനസിലാക്കാം പക്ഷെ പ്രതിഫലം നൽകാതെ പുറത്താക്കിയത് ശരിയായില്ല. കടം വാങ്ങിയതോ പിടിച്ച് പറിച്ചതോ ഒന്നുമല്ല ചോദിക്കുന്നത്. നാല് മാസം ഞാൻ കഷ്ടപ്പെട്ടതിന്റെ കൂലിയാണ്. ജോലി ചെയ്താൽ കൂലി കിട്ടണം. ഈ ചതിയ്ക്ക് നീതി കിട്ടുന്നവരെ പോരാടും,”


അഞ്ജലിയുടെ ആദ്യ സീരിയല്‍ ആയിരുന്നു സുന്ദരി. സീമ ജി.നായര്‍ അടക്കമുള്ള മുന്‍നിര സീരിയല്‍ താരങ്ങള്‍ സുന്ദരിയിൽ അഭിനയിക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends