Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ലേലം വിളി ഇപ്പോൾ തുടങ്ങും ; ഭീഷ്മപർവ്വം 500 കോടി ക്ലബിലേക്ക് ; പിള്ളേര്‍ക്കുള്ള ധൈര്യം മമ്മൂട്ടിയ്ക്കില്ല; തിയറ്റർ ഇളക്കി മറിച്ചോ ?: BIG B യ്ക്ക് ശേഷം വീണ്ടും...; ആറാട്ടല്ല ഇത് , അതുക്കും മേലെ!

03 MARCH 2022 04:28 PM IST
മലയാളി വാര്‍ത്ത

ലാലേട്ടന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം വന്നത് മുതൽ സോഷ്യൽ മീഡിയയിൽ ഒരു ലേലം വിളി തുടങ്ങിയിരുന്നു. റിലീസിന് മുന്‍പേ തന്നെ 100 കോടി ക്ലബില്‍, ഇനി 500 കോടി ക്ലബിലും കേറുമോ? ഇത്തരത്തിൽ രസകരമായ ചോദ്യങ്ങൾ ഫസ്റ്റ് ഷോയ്ക്ക് തന്നെ വന്നുകണ്ടു. ഓർമ്മ കാണുമല്ലോ, മറ്റൊരു സിനിമ പോലെയും ആയിരുന്നില്ല... ഏറെ കാത്തിരിപ്പിനൊടുവിൽ തിയറ്റർ റിലീസ് ആയ ബ്രഹ്മാണ്ഡ ചിത്രം..അതുകൊണ്ടാകും നട്ടപ്പാതിരയ്ക്കും ഫാൻ ഷോ വച്ചത് .

 

ആ ഫാൻ ഷോയിൽ ലാലേട്ടൻ വന്നപ്പോൾ ലാലേട്ടനും ഈ ഒരു ചോദ്യം ഫേസ് ചെയ്യേണ്ടി വന്നിരുന്നു. "റിലീസിന് മുന്‍പേ തന്നെ 100 കോടി ക്ലബില്‍, ഇനി 500 കോടി ക്ലബിലും കേറുമോ? " അതിനു ലാലേട്ടൻ പറഞ്ഞത് ... ആ നാവ് പൊന്നായിരിക്കട്ടെ എന്നാണ്..

ഹാ പൊന്നായോ പൊന്നീച്ചയായോ എന്നൊക്കെ പിന്നെ ആരും പറഞ്ഞു കണ്ടില്ല. പിന്നെ നമ്മൾ ആറാടുകയായിരുന്നു... ആറാട്ട് ഇതുവരെ കേട്ടങ്ങിയിട്ടില്ല. ഇപ്പോഴും ആ ഒരു വൈബ് വിട്ടുപോയില്ല.

അതിനിടയിലാണ് മമ്മൂക്ക എത്തിയിരിക്കുന്നത്, തള്ളി മറിക്കലും കോടികൾ ക്ലബിൽ കയറ്റിയതുമായ
കഥകൾ വല്ലതും വന്നുതുടങ്ങിയോ ആവൊ?

എന്നാൽ, മമ്മൂക്ക അത്ര കോൺഫിഡൻസ് അല്ല എന്നാണ് തോന്നുന്നത് . ഭീഷ്മപര്‍വം പൊളിക്കുമെന്ന് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം പറഞ്ഞപ്പോൾ അത്രേം ധൈര്യം തനിക്കില്ലെന്ന് ഇടയ്ക്ക് കയറി മമ്മൂട്ടി പറഞ്ഞിരുന്നു .

ഭീഷ്മപര്‍വം പത്രസമ്മേളനത്തിലാണ് ഇരുവരുടെയും വാക്കുകള്‍. ‘ഞാന്‍ ഭീഷ്മേടെ ഔട്ട് കണ്ടു മേടിച്ച് ചെന്നൈയിന്ന് ഇപ്പൊ വന്നേയുള്ളൂ; പൊളിക്കും. ഞാന്‍ ഫുള്‍ കണ്ടതാ. നല്ല എക്സൈറ്റ്മെന്‍റുണ്ട്– എന്നാണ് സുഷിന്‍ പറഞ്ഞത് .

 

 

 

അത്രേം ധൈര്യം തനിക്കില്ലെന്ന് മമ്മൂട്ടിയുടെ മറുപടി. പിള്ളേര്‍ക്ക് നല്ല ധൈര്യമാണ്; തകര്‍ക്കും എന്നൊന്നും പറയാനുള്ള ധൈര്യമില്ല– എന്ന് ഇടയ്ക്ക് കയറി മമ്മൂട്ടി പറഞ്ഞു. അദ്ഭുത സിനിമയെന്നൊന്നും ഞങ്ങള്‍ പറയുന്നില്ല. നിങ്ങള്‍ക്ക് സിനിമ കണ്ട് അങ്ങനെ തൊന്നിയെങ്കില്‍ സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

 

റിച്ച് ഫ്രെയിമുകളും തീപ്പൊരി ഡയലോഗുകളുമായി ഗംഭീര ട്രെയിലറാണ് ‘ഭീഷ്മപർവത്തി’ൻ്റെത് . 2 മിനിട്ടോളം ദൈർഘ്യമുള്ള ട്രെയിലർ പെട്ടന്നുതന്നെ വൈറലായിട്ടുണ്ട്.

തങ്ങളെയാകെ നിയന്ത്രിക്കുന്ന ഒരു ഗ്യാങ്സ്റ്റർക്കെതിരെ പടയൊരുക്കം നടത്തുന്ന ഒരു കുടുംബത്തിൻ്റെ കഥയാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്. മികച്ച വിഷ്വലുകളും തകർപ്പൻ സ്റ്റണ്ട് സീനുകളും അതിലും മികച്ച ഡയലോഗുകളും കൊണ്ട് സമ്പന്നമാണ് ട്രെയിലർ. അമൽ നീരദ് സിനിമയുടെ സവിശേഷതകൾ ഈ സിനിമയും കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് ട്രെയിലർ കണ്ട് പലരും അഭിപ്രായപ്പെട്ടിരുന്നു.

ചിത്രത്തിൽ നെടുമുടി വേണു, കെ പി എ സി ലളിത , സൗബിൻ ഷാഹിർ, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, , ജിനു ജോസഫ്, സുദേവ് നായർ, തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. ട്രെയിലറിൻ്റെ ഏറ്റവും അവസാനത്തെ ഫ്രെയിമിൽ, അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞ കെപിഎസി ലളിതയും നെടുമുടി വേണുവിനെയും കാണാം.


പ്രീബുക്കിങ്ങിൽ റെക്കോർഡ് തീർത്തുകൊണ്ടാണ് മമ്മൂട്ടിയുടെ ഭീഷ്മപർവ്വം ഇന്ന് മുതൽ തിയറ്ററുകളിൽ എത്തുന്നത് . വൻ ആവേശത്തോടെയാണ് ആരാധകർ ചിത്രത്തെ കാത്തിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം നൂറുശതമാനം പേരെ ഇരുത്തി പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതകൂടി സിനിമയ്ക്കുണ്ട്.

അമൽ നീരദ് ചിത്രമെത്തുന്നതിൻറെ ആവശേവും ആരാധകരിൽ പ്രകടമാണ്. ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭീഷ്മപർവ്വം'. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. 'മൈക്കിൾ' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (23 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (42 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (50 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends