Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സാന്ത്വനം പോലൊരു കുടുംബം സ്വപ്നങ്ങളിൽ മാത്രമോ?? രണ്ട് അടുക്കള ആക്കാൻ വന്ന ലച്ചു വാലും ചുരുട്ടി ഓടാൻ തുടങ്ങിക്കോ... അപ്പു പൊട്ടിയെ പോലെ അഭിനയിക്കുന്നതോ??

04 MARCH 2022 07:32 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിലെ സീരിയലുകളിൽ ഏറ്റവും കൂടുതൽ റേറ്റിംഗുള്ളതും എല്ലാ പ്രായത്തിലുള്ളവരും ഒരുപോലെ കാണുന്നൊരു സീരിയലായിരുന്നു സാന്ത്വനം. തമ്പിയുടെയും സഹോദരിയുടെയും എൻട്രിയോടുകൂടി എല്ലാം തകിടം മറിഞ്ഞു. ഇപ്പോൾ, ചെറുതായിട്ട് ഫ്ലോപ്പായി കൊണ്ടിരിക്കുകയാണോ എന്നാണ് സംശയം. സാന്ത്വനത്തെ എങ്ങെനയൊക്കെ നോക്കിയിട്ടും തകർക്കാൻ കഴിയാത്തതുകൊണ്ട്... ഒരു വീട്ടിൽ രണ്ടു അടുക്കള ഉണ്ടാക്കാനുള്ള ലച്ചു അപ്പച്ചിയുടെ പ്ലാൻ വിജയിക്കാൻ പോകുകയാണ്.

പക്ഷെ, ലോകത്തിൽ ഏതെങ്കിലും വീട്ടിൽ ഇങ്ങനെയൊക്കെ നടക്കുമോ എന്നാണ്... സ്വന്തം വീട്ടിൽ പുറത്ത് നിന്നും ഒരാൾ വരുന്നു. വീട്ടിലെ രീതികളൊക്കെ മാറ്റാൻ നോക്കുന്നു. കൂടാതെ, രണ്ടു അടുക്കള ആക്കാനുള്ള ശ്രമങ്ങളും. ഇതിനെയൊക്കെ നല്ലതുപോലെ എതിർക്കുകയല്ലേ ചെയ്യേണ്ടത്, ഇതിപ്പോൾ ദേവി കൈയും കെട്ടി ലച്ചുവിന്റെ കോപ്രായങ്ങൾ നോക്കിക്കാണുന്നു.

പിന്നെ, എന്തെങ്കിലും സംസാരിക്കുന്നത് അഞ്ജുവാണ്.. ഇന്നത്തെ എപ്പിസോഡിൽ പുതിയ അടുപ്പുമായിട്ടുള്ള വരവും പാലുകാച്ചലിനുമൊക്കെ അഞ്ചു മറുപടി പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു. പിന്നെ, ഹരിയും ബാലനും ശിവനുമൊക്കെ വരുമ്പോൾ എന്താകും സംഭവിക്കുന്നതെന്ന് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ അറിയാം. ലച്ചു അപ്പച്ചിയുടെയും തമ്പിയുടെയും കോപ്രായങ്ങൾക്ക് നല്ലൊരു മറുപടി കിട്ടിയിരുന്നെങ്കിൽ ഇന്നത്തെ എപ്പിസോഡ് യമണ്ടനാകും.

ഇന്നലത്തെ എപ്പിസോഡിൽ, ഏറ്റവും കൂടുതൽ ഇഷ്ടമായത് അഞ്ജുവിന്റെ അർഥം വെച്ചിട്ടുള്ള സംസാരമാണ്. അപ്പച്ചി മരുമോൾ സംസാരത്തിനിടയിൽ. അപ്പുവിനിട്ട് ചെറുതായിട്ടൊരു കൊട്ടുകൊടുത്തതാണ്.

"ഒന്നുകിൽ അപ്പച്ചി പറയുന്നത് അനന്തരവൾ വിശ്വസിക്കും.. അല്ലെങ്കിൽ ചില മരുമക്കൾ പറയുന്നത് അപ്പച്ചി വിശ്വസിക്കും."

സത്യം പറയാമല്ലോ... ഇങ്ങനൊരു ചോദ്യം അപ്പുവിന്റെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ വിളറി വെളുത്തൊരു മുഖമാണ് കണ്ടത്.

മറുപടിയൊന്നും പറയാൻ ഇല്ലാത്തതുകൊണ്ട് സാവിത്രിയമ്മയുടെ പേരും പറഞ്ഞ് ഒരു ഡയലോഗും , അഞ്ജുവിന്റെ സ്വഭാവം അറിയില്ലേ.. ആരെങ്കിലും തന്നെ എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ, തന്നെ മുഖത്തടിക്കും പോലെ അങ്ങ് മറുപടി കൊടുക്കും അത് തന്നെയാണ് ഇന്നലെ അപ്പുവിനോടും പറഞ്ഞത്.

"എന്റെ അപ്പച്ചി, എന്നോടോ.. ഞാൻ അപ്പച്ചിയോടോ ആരുടേയും കുറ്റം പറയില്ലെന്ന്." പിന്നെ അപ്പുവിന് ഒന്നുംമിണ്ടാനെ കഴിഞ്ഞില്ല.

പിന്നെ, സാവിത്രിയമ്മയുടെ കരച്ചിലും പരിഭവും പറയേണ്ട കാര്യമേയില്ല. ആദ്യമേ.. നടന്നത് എന്താണെന്ന് തുറന്നു പറഞ്ഞു കൂടായിരുന്നോ?? പിന്നെ അവിടെ ശിവനെയും കുറ്റം പറയാൻ കഴിയില്ല പെട്ടെന്നായിരുന്നല്ലോ.. അറസ്റ്റും തുടർന്നുള്ള സംഭവങ്ങളും നടന്നത്. പക്ഷെ, ഇപ്പോഴെങ്കിലും മരുമകന്റെ സ്നേഹം യാഥാർഥ്യമാണെന്ന് മനസിലായല്ലോ... വീണ്ടും ആ ഏഷണി ജയന്തിയുടെ വാക്കും കേട്ട് ശിവനോട് വഴക്കിന് വരാതിരുന്നാൽ ഭാഗ്യം. അതും , തീർത്തങ്ങു പറയാൻ പറ്റില്ല. നമ്മുടെ റൈറ്റർ മാമന് വിഷയ ദാരിദ്ര്യം വന്നാൽ വീണ്ടും ജയന്തിയെ ഇറക്കുമതി ചെയ്ത് പുതിയ പ്രശനങ്ങൾ ഉണ്ടാക്കും.

ഇപ്പോൾ, ജയന്തിയുടെ തുല്യ സ്വഭാവമുള്ള ലച്ചു അപ്പച്ചിയുള്ളതുകൊണ്ട്.. ഏഷണിയ്ക്കും കുശുമ്പിനുമൊന്നും ഒരു കുറവും വരുന്നില്ല. ഇന്നലെ.. തമ്പിയോടും അംബികയോടും പോയി സാന്ത്വനം വീടിനെ കുറിച്ച് മോശമായി പറഞ്ഞത് അത്രയ്ക്കങ്ങു ശെരിയായില്ല, പോരാത്തതിന് ഇന്ന് തമ്പിയെക്കൊണ്ട് പുതിയ ഗ്യാസ് അടുപ്പും അതിനുവേണ്ടിയുള്ള സാമഗ്രികളുമായാണ് വരുന്നത്.

സാന്ത്വനം വീടിനെക്കുറിച്ച്, അംബികയോട് കുറ്റം പറഞ്ഞത് അത്രയ്ക്കങ്ങു ഏറ്റിട്ടില്. കാരണം അംബികയ്ക്ക് സാന്ത്വനം വീട്ടിലുള്ളവരുടെ സ്വഭാവം നല്ലതുപോലെ അറിയാം. പിന്നെ, ഹരിയെ കുറിച്ച് പറഞ്ഞത്... വലിയ വീടും സൂപ്പർ മാർക്കറ്റുമൊക്കെ ആയി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആയിരുന്നെങ്കിൽ, അതെല്ലാം ഇതിനു മുൻപേ.. ആകാമായിരുന്നു. ഹരി എന്താണെന്നും.. എങ്ങനെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതുമൊക്കെ വളരെ വ്യക്തമായി തന്നെ തമ്പിയോട് പറയാതെ പറഞ്ഞിട്ടുണ്ട്. ലച്ചു അപ്പച്ചിയുടെ എച്ചി സ്വഭാവം അവിടെ നടക്കാത്തതുകൊണ്ടാണ് ഇങ്ങെനയൊക്കെ പറഞ്ഞു തീർക്കുന്നത്.

ഈ അപ്പു പൊട്ടിയാണോ.. അതോ പൊട്ടിയായിട്ട് അഭിനയിക്കുന്നതാണോ എന്നാണ് എനിക്ക് സംശയം തോന്നുന്നത്. ലച്ചുവിന്റെ സംസാരം കേട്ടപ്പോൾ തന്നെ ഏകദേശ കാര്യങ്ങൾ പിടികിട്ടിയ അംബിക അപ്പുവിനെ വിളിച്ച് സൂചനകൾ നല്കിയതല്ലേ... പിന്നെ, എന്തിനാണ് ഇന്ന് തമ്പിയും ലച്ചുവും കൂടി വരുമ്പോൾ, രണ്ടു അടുപ്പൊക്കെ ഒരു വീട്ടിൽ നല്ലതാണ് എന്ന രീതിയിൽ സംസാരിച്ചത്. ഏതായാലും സാന്ത്വനം വീട്ടിൽ ഇന്നൊരു കോലാഹലം നടക്കുന്നുണ്ട്. അതിൽ ആർക്കൊക്കെയാണ് പണികിട്ടാൻ പോകുന്നതെന്ന് ന്ബമുക്ക് കാത്തിരുന്ന തന്നെ കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends