Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പണവും, തട്ടിയെടുത്തു കാർ വാങ്ങിയപ്പോൾ എന്തൊക്കെ ഷോ ആയിരുന്നു! വേദികയെ പെരുവഴിയിലാക്കി മഹേന്ദ്രൻ, പൊളിച്ചടുക്കി സിദ്ധു; ഒന്നും മിണ്ടാനാകാതെ താരം

04 MARCH 2022 07:39 PM IST
മലയാളി വാര്‍ത്ത

ഉത്തരത്തില്‍ ഇരിക്കുന്നത് പോവുകയും ചെയ്ത് എവിടെയോ ഇരുന്നത് കിട്ടിയതും ഇല്ല എന്ന് പറഞ്ഞപോലെ ആയി വേദികയുടെ അവസ്ഥ. അങ്ങനെ, കുറെ നാളുകൾക്ക് ശേഷം വേദിക ചമ്മി ഇരിക്കുന്ന ഒരു മുഖമാണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്. ഇന്നത്തെ പ്രോമോ കണ്ടപ്പോൾ തന്നെ വേദിക ഹേറ്റേഴ്സിന് ഒരുപാട് സന്തോഷമാകും. അതെല്ലാം, ആ കമെന്റ് ബോക്സിൽ നിന്നും വ്യക്തമായി മനസിലാക്കൻ കഴിഞ്ഞിട്ടുണ്ട്.

പണവും, തട്ടിയെടുത്തു കാർ വാങ്ങിയപ്പോൾ എന്തൊക്കെ ഷോ ആയിരുന്നു. അവസാനം, സുമിത്രയുടെ മുന്നിൽ അടിയറവു വെച്ച മഹേന്ദ്രൻ വേദികയുടെ മുന്നിൽ രംഗപ്രവേശനം ചെയ്തതോടുകൂടി. ഒന്നും മിണ്ടാനോ പറയാനോ കഴിയാത്ത അവസ്ഥ, ഒടുവിൽ എല്ലാ പ്രേക്ഷകരും മനസിൽ കണ്ട കാര്യം സിദ്ധു പ്രവൃത്തിച്ചു, ആ കാറിന്റെ ആർ സി മഹേന്ദ്രന് കൊടുത്തു. ഒന്നും മിണ്ടാതെ ഒപ്പിട്ടു കൊടുക്കാൻ വേദികയും. വേറെ ആരോടെങ്കിലും ആയിരുന്നെങ്കിൽ വേദിക നൂറ് നാവിൽ നിന്നും സംസാരിക്കുന്ന ആളാണ്, ഇനി ബൂസ്റ്റോ.. ഹോർലിക്‌സോ വാങ്ങി കൊടുത്താലേ വേദികയ്ക്ക് എനർജി കിട്ടുകയുള്ളു.. എന്നാണ് തോന്നുന്നത്.

ഏതായാലും.. വേദികയ്ക്ക് കിട്ടാനുള്ളത് ഇന്ന് വയറു നിറച്ചു കിട്ടുന്നുണ്ട്. അതിന്, സിദ്ധുവിനൊരു താങ്ക്സ്, കൊടുക്കുന്നത് കൊണ്ട് കുഴപ്പമൊന്നും ഇല്ല കേട്ടോ... അങ്ങനെ, ഇന്നത്തെ എപ്പിസോഡിൽ മഹേന്ദ്രന്റെ മുന്നിലിട്ട് വേദികയെ വലിച്ചുകീറി സിദ്ധു തകർക്കുമ്പോൾ, എല്ലാം കൈക്കലാക്കി വേദികയെ പെരുവഴിയിലാക്കിയിരിക്കുകയാണ് മഹേന്ദ്രൻ.

തകർന്നിരിക്കുന്ന വേദിക ഇന്ന് തന്നെ സുമിത്രയ്ക്കിട്ടൊരു പണികൊടുക്കാനുള്ള പ്ലാനുകൾ ആരംഭിക്കും. അതിനൊരു തുടക്കമെന്നോണമല്ലേ.. ഇന്നലെ സരസു സുമിത്ര ദുബായിൽ പോകുന്ന കാര്യം വേദികയോട് വിളിച്ചു പറഞ്ഞത്. സുമിത്ര, ദുബായിലേക്ക് പോകുന്നു എന്ന് പറഞ്ഞ് നിമിഷങ്ങൾ കഴിയുന്നതിന് മുൻപാണ്, വേദികയേ തേടി വേദനയോടുകൂടിയുള്ള അടുത്ത വാർത്ത വന്നത്. ഏതായാലും വേദികയ്ക്ക് കണ്ടക ശനിയാണ്.. ഇനി അനുഭവിക്കുക എന്നല്ലാതെ, വേറെ വഴിയൊന്നുമില്ല.

അത്, പറഞ്ഞപ്പോഴാണ്... ഒരു കാര്യം ആലോചിച്ചത്.. ഈ സുമിത്ര ബിസിനസ് ആവശ്യത്തിനാണ് ദുബായിലേക്ക് പോകുന്നത്. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വന്നതോടുകൂടി ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുന്ന സ്വയം പര്യാപ്തയായ വീട്ടമ്മയല്ലേ.. സുമിത്ര. പിന്നെ, എന്തിനാണ് സഞ്ജന സുമിത്രയോടൊപ്പം ദുബായിൽ പോകുന്നു എന്ന് പറയുന്നത്. അതിന്റെ, ആവശ്യമൊന്നും ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്.

സിദ്ധു, ലീവ് കൊടുക്കാത്തത് തന്നെയാണ് നല്ലത്. അല്ലെങ്കിൽ തന്നെ ഏത് കമ്പനിയിലാണ്. പത്തു പന്ത്രണ്ടു ദിവസത്തേക്ക് പെട്ടെന്നൊരു ലീവൊക്കെ കൊടുക്കുന്നത്. പിന്നെ, മുത്തശ്ശൻ പറഞ്ഞ ഒരു കാര്യം വളരെ നല്ലൊരു പോയന്റാണ്. സുമിത്ര എല്ലാവർക്കുംവവെണ്ടി ഓടി നടക്കുന്നതുപോലെ, എല്ലാവർക്കും ജോലിയും ഉപേക്ഷിച്ച് വരാൻ പറ്റുമോ??

ഏതായാലും, സുമിത്ര ഒറ്റയ്ക്ക് പോയിട്ട് വരുന്നതാണ് നല്ലത്. എങ്കിൽ മാത്രമല്ലേ.. രോഹിതിന്റെ മനസിലെ യഥാർത്ഥ ഉദ്ദേശം അറിയുവാൻ കഴിയുകയുള്ളു... പുറമെ... നല്ലൊരു സുഹൃത്തായി കൂടെ നടന്നിട്ട്, അകമേ... സുമിത്രയോടുള്ള പ്രണയവും കൊണ്ട് വർഷങ്ങളായി നടക്കുന്ന കള്ള കാമുകനാണെന്ന് അറിയട്ടെ, അതോടുകൂടി സുമിത്രയുടെ പ്രതികരണം എന്താണെന്ന് രോഹിത് അറിയുന്നു. രോഹിതിനിലെ, വില്ലൻ അവിടെ മുതൽ ഉണരുന്നു... അത്തരത്തിലൊന്നും കഥ കൊണ്ട് പോകല്ലേ... സുമിത്ര പ്രണയം നിരസിക്കുകയാണെങ്കിൽ, നല്ലൊരു സുഹൃത്തായി തന്നെ മുൻപോട്ട് പോകുവാൻ ശ്രമിക്കൂ.. അതാണ് സീരിയലിന് നല്ലത്.

പിന്നെ, സരസു പറഞ്ഞത് നല്ല സംസാരമല്ല, പിന്നെ എപ്പോഴാണ് നല്ല വാക്ക് ആ വായിൽ നിന്നും വരുന്നത്.

"സുമിത്ര മറ്റൊരു ആണിനൊപ്പം ദുബായിൽ പോകുന്നത് നമ്മുടെ കുടുംബത്തിന് യോജിച്ചതല്ലെന്ന്.."

അയ്യോ, എന്റെ സരസ്വതിയമ്മ പണ്ട് പറഞ്ഞതൊക്കെ മറന്നു പോയായിരുന്നോ?? മകൻ മറ്റൊരു സ്ത്രീയോടൊപ്പം ബിസിനസ് ആവശ്യത്തിന് വേണ്ടിയാണ് പോയതെന്നും പറഞ്ഞ്.. അന്ന് വേദികയ്ക്കും സിദ്ധുവിനും വേണ്ടി വാദിച്ചതെല്ലാം പെട്ടെന്ന് മറന്നു പോയി.. പാവം, വയസൊക്കെ ആയതല്ലേ.. അതുകൊണ്ടാകും.

ഇപ്പോൾ, സുമിത്ര നല്ല രീതിയിൽ പോകുന്നു ദുബായിലേക്ക് ബിസിനസ് വിപുലീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു എന്നറിഞ്ഞതോടെ സമാധാനം പോയി കാണും. അതുകൊണ്ടാകും.. ഇങ്ങനെ ഓരോന്നും പറയുന്നത്. പിന്നെ, സിദ്ധുവിന്റെ ഉദ്ദേശങ്ങളൊന്നും സുമിത്രയ്ക്കില്ല.. ഇനി രോഹിതിന് എന്തെങ്കിലും ഉദ്ദേശമുണ്ടെങ്കിൽ അതിനൊക്കെ ഏത് രീതിയിലാണ് പ്രതികരിക്കേണ്ടതെന്നും സുമിത്രയ്ക്ക് വ്യക്തമായി തന്നെ അറിയാം. ഏതായാലും.. ഇനി കുറച്ചു ദിവസത്തേക്ക് ദുബായിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ സുമിത്ര നടത്തുമ്പോൾ.. തകർക്കാനുള്ള തയ്യാറെടുപ്പുമായി നാലുപാടു നിന്നും ചിലരെത്തും അത്, ആരൊക്കെ ആണെന്നും എന്തൊക്കെയാണ്, അവിടെ സംഭവിക്കുന്നതെന്നുമൊക്കെ നമുക്ക് കാത്തിരുന്ന കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends