Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

പണമുണ്ടെങ്കിൽ എന്തുമാകാം! മകന്‍ ജനിച്ചതിന് ശേഷമാണ് അങ്ങനെ ചിന്തിച്ചത്, ആശുപത്രി കിടക്കയിൽ അച്ഛൻ പറഞ്ഞത് ഇത് മാത്രമാണ്; തുടക്കത്തില്‍ അഭിനയത്തോട് ഭ്രമം തോന്നിയിരുന്നില്ലെന്ന് രേഖ രതീഷ്

05 MARCH 2022 08:18 PM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ രംഗത്തെ മികച്ച അമ്മ കഥാപാത്രങ്ങള്‍ ചെയ്താണ് നടി രേഖ രതീഷ് ശ്രദ്ധേയയാവുന്നത്. ചെറിയ പ്രായത്തില്‍ തന്നെ അഭിനയിച്ച് തുടങ്ങിയെങ്കിലും പരസ്പരം സീരിയലിലെ പത്മാവതി എന്ന കഥാപാത്രമാണ് രേഖയ്ക്ക് ജനപ്രീതി നേടി കൊടുക്കുന്നത്. പിന്നീടിങ്ങോട്ട് നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായി അനേകം വേഷങ്ങള്‍ നടി ചെയ്തു കഴിഞ്ഞു. എന്നാല്‍ തുടക്കത്തില്‍ അഭിനയം സീരിയസായി താന്‍ കണ്ടിരുന്നില്ലെന്നാണ് രേഖ പറയുന്നത്.

അഭിനയത്തോട് ഒരു താല്‍പര്യമോ ഇഷ്ടമോ ഇല്ലായിരുന്നെങ്കിലും അത് മാറിയത് എപ്പോഴാണെന്ന് വെളിപ്പെടുത്തുകയാണ് നടിയിപ്പോള്‍. സീരിയലുകളില്‍ സജീവമായത് എന്ന് മുതലാണെന്നും ഒരു ലോട്ടറി അടിച്ചാല്‍ താന്‍ ഇതെല്ലാം മതിയാക്കി പോവുമെന്നും പ്രമുഖ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

നടിയുടെ വാക്കുകൾ ഇങ്ങനെയാണ്:

'മോന്‍ ഉണ്ടായതിന് ശേഷമാണ് അഭിനയം ഒരു പ്രൊഫഷനായി കാണുന്നത്. അതിന് മുന്‍പ് എനിക്കിതിനോട് ആത്മാര്‍ഥതയോ നാല് പേര് അറിയുന്ന സെലിബ്രിറ്റി ആവണമെന്നോ വിചാരിച്ചിരുന്നില്ല. ഇന്ന് ലോട്ടറി അടിക്കുകയാണെങ്കില്‍ ക്വിറ്റ് എന്ന് പറഞ്ഞ് ഓടുന്ന വ്യക്തിയായിരിക്കും. ഇന്നത്തെ സാഹചര്യത്തില്‍ ജീവിച്ച് പോകാന്‍ ഏറ്റവും പ്രധാനമായും വേണ്ടത് പൈസയാണ്. പൈസ ഉണ്ടെങ്കില്‍ എന്തും ഉണ്ടും. ഒരു തെറ്റ് ചെയ്താല്‍ പൈസ ഉണ്ടെങ്കില്‍ അതില്‍ നിന്നും രക്ഷപ്പെട്ട് പോവാം. അതിനി ഒരു പാവപ്പെട്ടവന്‍ ആണെങ്കില്‍ അവനെ ഇനി പറയാനോ കുറ്റപ്പെടുത്താനോ ഒന്നും ഉണ്ടാവില്ല. ബഹുമാനം പോലും കിട്ടാന്‍ പൈസ ഉണ്ടായാല്‍ മതി. എന്റെ ജീവിതം എന്നെ പഠിപ്പിച്ച പാഠമാണത്.

നമ്മുടെ ഫാമിലിയില്‍ ഉള്ളവര്‍ ആണെങ്കില്‍ പോലും പൈസ ഉണ്ടെങ്കില്‍ ഞാന്‍ പറയുന്നതൊക്കെ ശരിയായിരിക്കും. നേരെ മറിച്ചാണെങ്കില്‍ അതെല്ലാം കുറ്റമായിരിക്കും. ഇതൊക്കെ ഞാന്‍ സ്വയം പഠിച്ച് വരുന്നതാണ്. മോന്‍ ഉണ്ടായതിന് ശേഷമാണ് ഇതെന്റെ ജോലിയാണെന്നും ഈ പ്രൊഫഷനെ കുറിച്ച് ചിന്തിക്കുന്നതും. എനിക്ക് 24 വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അതിന് മുന്‍പ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ആര്‍ക്ക് വേണ്ടിയും ഈ പ്രൊഫഷനില്‍ നിന്നും മാറരുത് എന്ന് എന്റെ കൈയ്യില്‍ പിടിച്ച് പറഞ്ഞിരുന്നു. അഭിനയത്തില്‍ ഞാന്‍ വരരുതെന്ന് ആഗ്രഹിച്ച വ്യക്തിയാണ് അച്ഛന്‍. അതേ ആള്‍ തന്നെ ആ പ്രൊഫഷന്‍ വിടരുതെന്നും പറഞ്ഞു.

മകന്‍ ജനിച്ചതിന് ശേഷം ആയിരത്തില്‍ ഒരുവള്‍ എന്ന സീരിയലില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതൊരു അമ്മ കഥാപാത്രമാണ്. പക്ഷേ എന്റെ പേരില്‍ കുറച്ച് വിവാദങ്ങളൊക്കെ ഉണ്ടായത് കൊണ്ട് വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ ആ ചാനലിലുള്ള ഒരു ഹെഡ് പറഞ്ഞത് എന്റെ പേഴ്‌സണല്‍ ജീവിതം നോക്കേണ്ടതില്ല. അവര്‍ ആ കഥാപാത്രത്തിന് ചേരുമോ എന്ന് നോക്കിയാല്‍ മതിയെന്ന്. അദ്ദേഹം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ താനിവിടെ എത്തില്ലായിരുന്നു. ആ വേഷം കണ്ടിട്ടാണ് പരസ്പരത്തിലേക്ക് എന്നെ വിളിക്കുന്നതെന്നും' രേഖ പറയുന്നു.

രണ്ട് വയസ് മുതല്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ രേഖ 1999 ലാണ് ആദ്യമായി ഏഷ്യാനെറ്റില്‍ ഒരു സീരിയലില്‍ അഭിനയിക്കുന്നത്. പിന്നീടിങ്ങോട്ട് ചെറിയ കഥാപാത്രങ്ങളിലൂടെ അഭിനയിച്ചു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ആയിരത്തില്‍ ഒരുവള്‍ എന്ന സീരിയലിന് പിന്നാലെയാണ് പരസ്പരത്തില്‍ എത്തുന്നത്. ഇതിലൂടെ മികച്ച നടിയ്ക്കുള്ള ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് പല വര്‍ഷങ്ങളിലും ലഭിച്ചിരുന്നു. നീലക്കുയില്‍, മഞ്ഞില്‍വിരിഞ്ഞപൂവ്, സ്ത്രീപദം, പൂക്കാലം വരവായ്, അക്ഷരത്തെറ്റ് തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ചു. നിലവില്‍ ഏഷ്യാനെറ്റിലെ സസ്‌നേഹം എന്ന സീരിയലിലാണ് രേഖ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവൻ പണയം വെച്ച് ആ അമ്മയും അച്ഛനും ഇറങ്ങി; കുളത്തിൽ നിന്നും പൊക്കിയത് ഭീമൻ മുതലയെ...  (3 minutes ago)

അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...  (21 minutes ago)

ഐഎൽഡി ചികിത്സയ്ക്ക് ആഗോള വിദഗ്ധരുടെ കൂട്ടായ്മ സംഘടിപ്പിച്ച് അമൃത; കൊച്ചിയിൽ ‘ബിൽഡ് സമ്മിറ്റ് 3.0' ; രോഗികൾക്കും ഡോക്ടർമാർക്കും സഹായമായി പുതിയ ആപ്പ്..  (31 minutes ago)

മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം  (43 minutes ago)

അമേരിക്കയിൽ കയറി അടിക്കും..  (49 minutes ago)

"ഇനി വന്നാൽ കുടുംബക്കല്ലറയിൽ"  (53 minutes ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ പാത്തി; നവംബർ 20-ന് 'അക്വാൻ' കരതൊടും, കിഴക്കൻ തീരത്ത് വ്യോമ-റെയിൽ ഗതാഗതത്തിന് കർശന ജാഗ്രത...  (56 minutes ago)

ഇനിയും കുറയും  (57 minutes ago)

മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി... ശിക്ഷ നാളെ വിധിക്കും  (2 hours ago)

ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡിന് കനത്ത തിരിച്ചടി  (2 hours ago)

തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ച സംഭവം..ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കെഎസ്ഇബി, കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി വകുപ്പ്  (4 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (4 hours ago)

വാപ്പയുടെ രക്ഷാപ്രവർത്തനം  (5 hours ago)

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടി... നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടന്നാലും ഹ്രസ്വ ചർച്ചയ്ക്ക് മാത്രം സാധ്യത  (5 hours ago)

#BhadrakeerthiThattukada അവസാനിച്ചെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ തലയുയർത്തി കുടുംബം  (5 hours ago)

Malayali Vartha Recommends