Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മൗനരാഗം ക്‌ളൈമാക്‌സിലേക്കോ? കിരണിന്റെയും കല്യാണിയുടെയും കല്യാണം സ്വപ്നമോ! വടികൊടുത്ത് അടി വാങ്ങി സരയു: ഇനി സംഭവബഹുലമായ നിമിഷങ്ങൾ

05 MARCH 2022 08:28 PM IST
മലയാളി വാര്‍ത്ത

പ്രതീക്ഷകളൊക്കെയും നഷ്ടമായി എന്ന് ചിന്തിക്കുന്നിടത്തല്ലേ.. പുതുതായിട്ട് പലതും സംഭവിക്കുന്നത്. കല്യാണിയും കിരണും പ്രേക്ഷകരും കാത്തിരുന്ന് മടുത്തിരിക്കുകയാണ്. കല്യാണം ഇന്ന് നടക്കും നാളെ നടക്കും എന്നൊക്കെ ചിന്തിച്ച് വർഷങ്ങൾ ഒരുപാടാണ് കടന്നു പോയിരിക്കുന്നത്. അവസാനം എങ്ങനെയൊക്കെയോ.. കാല്യാണം എന്ന സ്വപ്നത്തിലേക്ക് കാലെടുത്ത് വെക്കുവാൻ പോകുകയാണ്. പക്ഷെ, എന്റെ സംശയം ഇത്, എല്ലാ പ്രാവശ്യത്തെയും പോലെ സ്വപ്നമാണോ എന്നാണ്. സ്വപ്നം അല്ലാതിരുന്നാൽ മൗനരാഗം ക്‌ളൈമാക്‌സിലേക്ക് കടക്കുകയാണെന്ന് പ്രതീക്ഷിക്കാം.

പിന്നെ, കാല്യാണമാണെങ്കിലും ആരും ഉടനെയൊന്നും പ്രതീക്ഷിക്കേണ്ട.. ഒരു മാസത്തിനുശേഷം സംഭവിക്കുന്ന കാര്യങ്ങളുടെ പ്രൊമോ ആഴ്ചകൾക്ക് മുൻപ് കാണിച്ച്, പ്രേക്ഷകരെ ക്യൂരിയോസിറ്റിയിലാക്കുക എന്നത്, മൗനരാഗം അണിയറപ്രവർത്തകരുടെ സ്ഥിരം ഹോബിയാണ്.

സ്വർണം അടിച്ചുമാറ്റിയ സരയുവിന് നല്ല പണികിട്ടുന്നുണ്ട്. ഇത്രയും കാലത്തിനിടയിൽ സരയുവിന് കിട്ടുന്ന ഏറ്റവും നല്ല ശിക്ഷ തന്നെയാണ് ജയിൽ വാസം. പിന്നെ, മനസിലാക്കാൻ കഴിയാത്ത കാര്യം കല്യാണിയേയും ദീപയെയും പോലിസ് എന്തിനാണ് അറസ്റ്റ് ചെയ്തത് എന്നാണ്.

സോണിയുടെയും അച്ഛനാണ് സി എസെന്നു എല്ലാവരും അറിയുന്നതിന് മുൻപ് കിരണും കല്യാണിയും ഒന്നിച്ചാൽ നല്ലതാകും. അല്ലാതെ, രൂപ സത്യങ്ങളെല്ലാം അറിഞ്ഞ് എല്ലാവരോടും ക്ഷമിച്ച്, രാഹുലിനും കിരണിനുമൊക്കെയുള്ള പണികളൊക്കെയും നൽകിയിട്ടാണ് കല്യാണമെങ്കിൽ ഈ വർഷം ഉണ്ടാകുമെന്ന് തോനുന്നില്ല.

ഇന്നലത്തെ എപ്പിസോഡിൽ എല്ലാവരും കല്യാണത്തിനുള്ള തയ്യാറെടുപ്പിലാണ്. മൂങ്ങയ്ക്കും കടുവയ്ക്കും കല്യാണിയ്ക്ക് ഇത്രത്തോളം സൗഭാഗ്യങ്ങൾ കിട്ടുന്നതിൽ ഒട്ടും താല്പര്യമില്ല. അക്കാര്യം രണ്ടുപേരും കൂടി പറയുന്നത് ദീപ കാണുകയും ചെയ്യുന്നുണ്ട്. പക്ഷെ, മകൾക്ക് താൻ ആഗ്രഹിച്ച ജീവിതം തന്നെ കിട്ടാൻ പോകുന്നതിൽ അതിയായ സന്തോഷം അമ്മയ്ക്കാണ്.

സരയു തന്റെ പരിപാടികളൊക്കെയും ഒരു സൈഡിലൂടെ ആരംഭിച്ചിട്ടുണ്ട്. ഇനി സ്വർണ്ണം എല്ലാം അടിച്ചു മാറ്റണം. ഡ്യൂപ്ലിക്കേറ്റ് സ്വർണാഭരണങ്ങൾ രൂപയുടെ റൂമിൽ വെക്കണം.. പിന്നെ ബാക്കി എല്ലാം സരയു പ്ലാൻ ചെയ്തത് പോലെ.. പക്ഷെ, പ്ലാനെല്ലാം വെള്ളത്തിലാകുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ കാണുന്നത്.

അതേസമയം, സി എസ് മകന്റെ വിവാഹത്തിന് വേണ്ടി എല്ലാ കാര്യങ്ങളും നല്ലതുപോലെ ഒരുക്കിയിട്ടുണ്ട്. പണം പ്രാകാശന് ഇടയ്ക്കിടയ്ക്ക് കൊടുക്കുന്നുണ്ട്. കല്യാണത്തിന് ഹാളിന്റെ കാര്യവും കതിർ മണ്ഡപത്തിലേക്ക് ഇനി പ്രാകാശൻ വന്നാൽ മതിയെന്ന് പറഞ്ഞാണ് വീട്ടിലേക്ക് അയച്ചിരിക്കുന്നത്. എല്ലാവരും സത്യങ്ങൾ അറിയുന്നതിന് മുൻപ് ആ കല്യാണം നടക്കട്ടെ.. അല്ലാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലലോ...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends