സകല കീടങ്ങളെയും കണ്ടം വഴി ഓടിച്ച് കിയാണി കല്യാണം! പെരുങ്കള്ളി ജയിലിൽ തന്നെ, വിവാഹത്തിന് ഏറ്റവും വലിയ പാരയായ രാഹുലിനെയും കുടുംബത്തെയും അടുത്ത ആഴ്ചയോടെ തകർക്കും: ഇനി പൊടിപൂരം

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗം എല്ലാവരും കൊതിച്ചിരുന്ന എപ്പിസോഡുകളിലൂടെയാണ് കടന്നുപോകുന്നത്, സീരിയലിനെ മുഴുവനായും കുറ്റപ്പെടുത്തുന്നവർക്കും, സീരിയലിനെ ഒരുപാട് ആരാധിക്കുന്നവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന കിരൺ കല്യാണി വിവാഹമാണ് ഇനി വരാൻ പോകുന്നത്. അതും, സി എസ് നടത്തുന്ന കല്യാണമായതുകൊണ്ട് എന്തെങ്കിലുമൊക്കെ ട്വിസ്റ്റുകളൊക്കെ കാണുമല്ലോ.. ജെനെറൽ പ്രൊമോയിലിലും ഒരുപാട് കാര്യങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
കാല്യാണിയെ സ്വന്തമാക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറായി കിരൺ നേരെത്തെ റെഡി ആയിരുന്നു. പക്ഷെ, അവിടെ പ്രതിസന്ധിയായി നിന്നിട്ടുള്ളത് രൂപ ആയിരുന്നു, കിരണിന് കാല്യാണിയുമായുള്ള വിവാഹം നടക്കാൻ വേണ്ടി ആകെ സമ്മതം വേണ്ടിയിരുന്നതും രൂപയുടെ മാത്രമാണല്ലോ.. അത്, അറിയാവുന്ന സാരയുവും ശാരിയുമെല്ലാം നല്ല രീതിയിൽ കരുക്കൾ മുന്നോട്ട് നീക്കി കൊണ്ടിരുന്നു.
പക്ഷെ, ഇപ്പോൾ എല്ലാത്തിനുമുള്ള മറുപടി ഒന്നിച്ചു കിട്ടിയിരിക്കുവല്ലേ.. അത്, ഒരു കലക്കാച്ചി പണി ആണെന്ന് തന്നെയാണ് പറയേണ്ടത്. ഇതുവരെയും കല്യാണിയേയും മറ്റു പലരെയും സരയു ചെയ്യാത്ത കുറ്റത്തിനും, അല്ലാതെയും എല്ലാവരുടെയും മുന്നിൽ നാണം കെടുത്തുകയും. ഒരുപാട് വഴികളിലൂടെ കൊല്ലാൻ വരെ നോക്കിയതാണ്. അതിനെ തരണം ചെയ്തിട്ടും സരയുവിനെ ഒന്നും പറയുകയോ.. പകരം ക്രൂരമായി പ്രതികരിക്കുകയോ.. ഒന്നും ചെയ്തില്ല.
അതിനെല്ലാത്തിനും കൂടിയുള്ള പണിയായിരിക്കും ഇപ്പോൾ കിട്ടിയത്. മകളെ രക്ഷിക്കാൻ നെട്ടോട്ടമോടുന്ന അപ്പനെയും അമ്മയെയും വരുന്ന എപ്പിസോഡുകളിൽ നമുക്ക് കാണാം, കൂടെ ഇതെല്ലം കണ്ടു ചിരിക്കുന്ന കിരണിനെയും,
അങ്ങനെ, കിയാണി വിവാഹത്തിന് ഏറ്റവും വലിയ പാരയായ രാഹുലിനെയും കുടുംബത്തെയും അടുത്ത ആഴ്ചയോടെ തകർക്കും. പിന്നെയുള്ളത്.. കടുവയും മൂങ്ങയുമൊക്കെയാണ്, ആൾറെഡി അവരെയെല്ലാം പൂട്ടിയിട്ടുണ്ടല്ലോ.. പണത്തിന് പുറകെ ഓടുന്നവർ ആയതുകൊണ്ട്. മൂന്നുകോടി രൂപ എന്നൊരു എമണ്ടൻ നുണയും പറഞ്ഞ് പ്രാകാശനെ സെറ്റാക്കിയിട്ടുണ്ട്.
അങ്ങനെ, സകല കീടങ്ങളെയും കണ്ടം വഴി ഓടിച്ചിട്ടാണ് വർഷങ്ങൾ നീണ്ട ആ കാത്തിരിപ്പിന് വിരാമം കുറിക്കുന്നത്. ഏതായാലും കല്യാണത്തിന്റെ അവസാന നിമിഷം മാത്രമേ, കിരൺ ആണ് കല്യാണിയെ വിവാഹം കഴിക്കുന്നതെന്ന് എല്ലാവരും അറിയാൻ പോകുന്നത്. ഈ സമയത്തും പെരുങ്കങ്കള്ളിയായ സരയു ജയിലിൽ തന്നെ ആയിരിക്കും.
https://www.facebook.com/Malayalivartha



























