Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ദിലീപിന് മാത്രമല്ല മെന്റര്‍ സ്ട്രസ്, നടിക്കുമുണ്ട്!!! അഞ്ച് വര്‍ഷമായി പാവം മാറി നില്‍ക്കുകയാണ്, ശാരീരികമായി അവളെ ആക്രമിച്ചവര്‍ ഇപ്പോഴും ഹാപ്പിയായിരിക്കുകയാണ്; കോടതിയില്‍ നടപടികള്‍ പുരോഗമിക്കുമ്പോള്‍ തന്നെ മാധ്യമങ്ങളിലും ചര്‍ച്ചകള്‍ നടക്കുന്നു, അന്വേഷണം നടക്കണം... നടി ആക്രമിക്കപ്പെട്ട കേസിൽ അഭിപ്രായം വ്യക്തമാക്കി നടന്‍ സിദ്ധാര്‍ഥ് ഭരതന്‍

21 MARCH 2022 05:44 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഇക്കഴിഞ്ഞ ഫെബ്രുവരിയോടെ തന്നെ അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മുതൽക്കേ തന്നെ ഉയർന്നുവന്ന ദിലീപ് കേസില്‍ പ്രതിയായതോടെയാണ് കേസിന്റെ ഗൗരവം ഇരട്ടിയാക്കിയത്. വിചാരണ ഏകദേശം അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന വേളയിലാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെ വെട്ടിലാക്കുന്ന പ്രതികരണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. ഇതോടെ പുതിയ പുതിയ അന്വേഷണത്തിലൂടെ തുടരന്വേഷണം നടക്കുകയാണ്.

അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന പുതിയ കേസ് ദിലീപിനെതിരെ എടുക്കുകയും ചെയ്തിരുന്നു. നമ്മുടെ മാധ്യമങ്ങള്‍ തുടര്‍ച്ചയായി തന്നെ വാര്‍ത്തകള്‍ വരുകയാണ് ചെയ്യുന്നത്. എന്നാൽ കോടതിയിലെ വിചാരണയ്ക്ക് പുറമെ മാധ്യമങ്ങളിലും കേസ് വിചാരണ ചെയ്യുന്ന സാഹചര്യമാണെന്ന് നടന്‍ സിദ്ധാര്‍ഥ് ഭരതന്‍ വെളിപ്പെടുത്തയഴുകയുണ്ടായി. ഒരു പ്രമുഖ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ഥ് ഇത്തരത്തിൽ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്.

അതായത് ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് നടി ആക്രമിക്കപ്പെട്ടത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ എന്നത്. ഇതേത്തുടർന്നാണ് കേസിൽ എട്ടാം പ്രതിയായി ദിലീപും എത്തിയത്. സിനിമാ ലോകത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം എന്നതും കേസിന്റെ ആക്കം കൂടിയിരിക്കുകയാണ്. നടിയെ പിന്തുണച്ചും ദിലീപിനെ പിന്തുണച്ചും ഒരുപാട് പേര്‍ രംഗത്തുവന്നിരിക്കുകയാണ്. എന്നാല്‍ കേസ് കോടതിയില്‍ വിചാരണ ചെയ്യുന്ന സാഹചര്യത്തില്‍ പ്രതികരിക്കുന്നില്ല എന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.

മറ്റൊരു കേസിലും ഇല്ലാത്ത വിധം ചര്‍ച്ചകളും വാദങ്ങളും നടി ആക്രമിക്കപ്പെട്ട കേസില്‍ നടക്കുന്നു എന്ന ആക്ഷേപമാണ് ചിലര്‍ ഉന്നയിക്കുന്നത്. നടിക്ക് നീതി കിട്ടണമെന്ന് അഭിപ്രായപ്പെടുന്നവര്‍ തന്നെ, അനാവശ്യമായ അഭിപ്രായ പ്രകടനത്തിനില്ലെന്നും വ്യക്തമാക്കുന്നു. മാധ്യമങ്ങളിലെ 'വിചാരണ'യെ എതിര്‍ക്കുന്ന സിദ്ധാര്‍ഥ് നടിക്ക് നീതി കിട്ടണമെന്ന് പ്രതികരിക്കുകയാണ് ചെയ്തത്.

 

അതോടൊപ്പം തന്നെ ദിലീപുമായും ആക്രമിക്കപ്പെട്ട നടിയുമായും സൗഹൃദമുണ്ടായിരുന്ന വ്യക്തിയാണ് നടനും സംവിധായകമനുമായ സിദ്ധാര്‍ഥ് ഭരതന്‍. ഒരു വിവാദത്തില്‍ ഉള്‍പ്പെട്ടവര്‍ അനുഭവിക്കുന്ന മെന്റല്‍ സ്ട്രസ് വളരെ വലുതാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തനിക്ക് അനുഭവമുള്ളതാണെന്നും സിദ്ധാര്‍ഥ് സൂചിപ്പിക്കുന്നുണ്ട്. കേസിന്റെ വിചാരണ നടക്കുകയും കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ദിലീപിന് ശിക്ഷ കിട്ടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

 

അതോടൊപ്പം തന്നെ ഇത്തരത്തിൽ അനാവശ്യമായ പ്രതികരണത്തിന് താല്‍പ്പര്യമില്ലെന്നാണ് സിദ്ധാര്‍ഥ് ഭരതന്റെ നിലപാട് എന്നത്. അന്വേഷണം നടക്കട്ടെ. എന്തിനാണ് ഇതില്‍ അനാവശ്യമായ ഇടപെടല്‍. എന്നെ പറ്റി ചിലര്‍ നാല് വീഡിയോ ഇട്ടപ്പോള്‍ ഞാന്‍ വളരെ വിഷമത്തിലായി. ദിലീപിനെ സംബന്ധിച്ച് എന്തൊക്കെയാണ് ദിവസവും വരുന്നത്. അദ്ദേഹത്തിന് കുടുംബവും കുട്ടികളുമില്ലേ എന്നും സിദ്ധാര്‍ഥ് ഭരതന്‍ കൂട്ടിച്ചേർത്തു.

ഇത്തരം ചര്‍ച്ചകളിലൂടെ പൊതു അഭിപ്രായമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നു. കോടതിയില്‍ നടപടികള്‍ പുരോഗമിക്കുമ്പോള്‍ തന്നെ മാധ്യമങ്ങളിലും ചര്‍ച്ചകള്‍ നടക്കുകയാണ്. അന്വേഷണം നടക്കണം. സത്യാവസ്ഥ പുറത്തുവരണം. അവള്‍ക്ക് നീതി കിട്ടിയിരിക്കണം. ദിലീപിന് മാത്രമല്ല മെന്റര്‍ സ്ട്രസ്, നടിക്കുമുണ്ട്. അഞ്ച് വര്‍ഷമായി പാവം മാറി നില്‍ക്കുകയാണ്. ശാരീരികമായി അവളെ ആക്രമിച്ചവര്‍ ഇപ്പോഴും ഹാപ്പിയായിരിക്കുകയാണെന്നും സിദ്ധാര്‍ഥ് കൂട്ടിച്ചേർത്തു.

 

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലോടെയാണ് കേസ് അടുത്തിടെ വീണ്ടും സജീവ ചര്‍ച്ചയായി മാറിയത്. കേസിലെ നിരവധി സാക്ഷികള്‍ കൂറുമാറിയത് വലിയ വിവാദമായിരുന്നു. പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് തുടന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുകയാണ്. തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസുകാരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന പുതിയ കേസും ദിലീപിനെതിരെ ഉയർന്ന വന്നിരിക്കുകയാണ്. ദിലീപും ബന്ധുക്കളുമാണ് ഇതിലെ പ്രതികള്‍ എന്നത്. ഈ കേസില്‍ ദിലീപിന് ജാമ്യം അനുവദിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇത്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends