Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

'ആണുങ്ങള്‍ ആണ്, ആള്‍ക്കാരാണ്. അവര്‍ പലതും ചോദിക്കും. ഒരു അഭിമുഖത്തില്‍ തന്നോട് പലതും ചോദിക്കുന്നില്ലേ. അതിനോട് തനിക്ക് പല തരത്തില്‍ പ്രതികരിക്കാം. നമ്മള്‍ അതിനോട് പ്രതികരിക്കുന്ന രീതി പോലെയിരിക്കും. തന്നോടാണ് ചോദിക്കുന്നതെന്ന് വെച്ചാല്‍ താനത് വലിയ പ്രശ്‌നമാക്കാന്‍ പോകില്ല. അങ്ങേരൊരു ചോദ്യം ചോദിച്ചു, എന്റെ ഉത്തരം ഞാന്‍ പറയും. അത്രയേ ചെയ്യുകയുളളൂ...' നടൻ വിനായകൻ നടത്തിയ പ്രസ്താവനയിൽ അഭിപ്രായം വ്യക്തമാക്കി നടി ഗായത്രി

26 MARCH 2022 12:14 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മീടൂ ക്യാംപെയ്നുമായി ബന്ധപ്പെട്ട് നടൻ വിനായകൻ നടത്തിയ പ്രസ്താവന വലിയ വിവാദമാണ് നടന്നുവരുന്നത്. പാർവ്വതി തിരുവോത്തും റിമ കല്ലിങ്കലും അടക്കമുളളവർ വിനായകനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ വിനായകനെ പിന്തുണച്ചും അഭിപ്രായ പ്രകടനങ്ങൾ ഉയർന്നുവരുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ വിനായകനുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടി ഗായത്രി സുരേഷ് രംഗത്ത് എത്തിയിരിക്കുകയാണ്. ആണുങ്ങൾ പലതും ചോദിക്കുമെന്നും അതിനോട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് കാര്യമെന്നും ഗായത്രി മൂവി മാൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി.

ഗായത്രി സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ:

വിനായകന്‍ പറഞ്ഞത് കുറച്ച് അരോചകം തന്നെയാണ്. കാരണം അത് സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നത് പോലെയാണ്. കണ്ട ഉടനെ അങ്ങനെ ചോദിക്കുകയാണെങ്കില്‍ അത് ഒബ്ജക്ടിഫൈ ചെയ്യുന്നത് പോലെയാണ്. പക്ഷെ അങ്ങനെ ചോദിച്ചത് കൊണ്ട് നമ്മള്‍ ഭയങ്കരമായി പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

ആണുങ്ങള്‍ ആണ്, ആള്‍ക്കാരാണ്. അവര്‍ പലതും ചോദിക്കും. ഒരു അഭിമുഖത്തില്‍ തന്നോട് പലതും ചോദിക്കുന്നില്ലേ. അതിനോട് തനിക്ക് പല തരത്തില്‍ പ്രതികരിക്കാം. നമ്മള്‍ അതിനോട് പ്രതികരിക്കുന്ന രീതി പോലെയിരിക്കും. തന്നോടാണ് ചോദിക്കുന്നതെന്ന് വെച്ചാല്‍ താനത് വലിയ പ്രശ്‌നമാക്കാന്‍ പോകില്ല. അങ്ങേരൊരു ചോദ്യം ചോദിച്ചു, എന്റെ ഉത്തരം ഞാന്‍ പറയും. അത്രയേ ചെയ്യുകയുളളൂ.

അത്തരം ചോദ്യം ഒരിക്കലും മീടൂ ആയിട്ട് കൂട്ടാന്‍ പറ്റില്ല. മറ്റൊന്ന് സ്ത്രീകളുടെ ആറ്റിട്യൂഡ് അനുസരിച്ചിരിക്കും. സ്‌ട്രോംഗ് ആയി നില്‍ക്കുന്ന ഒരു പെണ്ണിന്റെ അടുത്ത് പോയി ആരും അത് ചോദിക്കുമെന്ന് തോന്നുന്നില്ല. ഇവരോട് ചോദിക്കാം എന്നുളള തോന്നല്‍ ഉളളവരോടാണ് ആണുങ്ങള്‍ അങ്ങനെ ചോദിക്കുന്നത് എന്നാണ് താന്‍ കരുതുന്നത്. ഒരാളെ കണ്ടാല്‍ അറിയാമല്ലോ താല്‍പര്യമുണ്ടോ എന്ന്.

മീ ടൂ ക്യാംപെയ്ന്‍ നല്ലതാണ്. പക്ഷേ കഴിവതും നമ്മള്‍ തന്നെ കൈകാര്യം ചെയ്ത് വിടുന്നതാണ് നല്ലത്. ഒരാള്‍ വന്ന് താല്‍പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ നോ ചേട്ടാ എന്ന് പറഞ്ഞ് വിടുകയാണ് നല്ലത്. പണ്ട് പെണ്‍കുട്ടികള്‍ക്ക് അങ്ങനെ പ്രതികരിക്കാനുളള ധൈര്യം ഉണ്ടായിരുന്നില്ല. അപ്പോള്‍ ചിലപ്പോള്‍ വഴങ്ങിപ്പോയെന്ന് വരാം. സിനിമ കിട്ടാമോ മറ്റോ വഴങ്ങിയിട്ടുണ്ടാകാം.

പക്ഷേ പിന്നീടാവും ചിന്തിക്കുക അന്ന് താന്‍ എന്തിന് അങ്ങനെ ചെയ്തു എന്ന്. അന്ന് പ്രതികരിക്കാമായിരുന്നില്ലേ എന്ന് ചിന്തിക്കും. അപ്പോഴാണ് ഇവര്‍ രംഗത്തേക്ക് വരുന്നത്. രണ്ട് പേരുടേയും പൂര്‍ണ സമ്മതത്തോടെയാണ് ബന്ധമെങ്കില്‍ പിന്നീട് മീ ടൂ ചെയ്യുന്നത് ശരിയല്ല. അതില്‍ പെണ്‍കുട്ടിയുടെ ഭാഗത്താണ് തെറ്റ്. കാരണം അന്നതിന് സമ്മതിച്ചിട്ടല്ലേ.എന്നാല്‍ എന്തെങ്കിലും ഒരു നിസ്സഹായമായ അവസ്ഥയിലോ ട്രാപ്പിലായിപ്പോയതോ മറ്റോ ആണ്, അന്ന് അത് പറയാനുളള ധൈര്യം ഉണ്ടായില്ല എങ്കില്‍ പിന്നീട് അത് പറയുന്നതില്‍ കുഴപ്പമില്ല' എന്നും ഗായത്രി പറയുകയുണ്ടായി.

അതേസമയം ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് നടന്‍ വിനായകന്‍ ഇത്തരത്തിൽ വിവാദ പ്രസ്താവന നടത്തിയത്. വിനായകന് എതിരെ ഉയര്‍ന്ന മീ ടൂ ആരോപണത്തെ കുറിച്ചുളള ചോദ്യത്തിനായിരുന്നു മറുപടി നൽകിയത്.

 

പത്രപ്രവർത്തകൻ മീ ടൂ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇത്തരത്തിൽ വിവാദ പ്രസ്താവന നടത്തിയത്. ഒരു പെണ്ണുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യുമെന്ന് വിനായകനോട് ചോദിച്ചു.

 

 

 

താന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ആ പത്ത് പേരോടും താനാണ് അങ്ങോട്ട് ചോദിച്ചത് എന്നുമാണ് വിനായകന്‍ പറഞ്ഞത്. അതാണ് മീ ടൂ എങ്കില്‍ താന്‍ ഇനിയും ചോദിക്കുമെന്നും വിനായകന്‍ പറയുകയുണ്ടായി. ഇതിനുപിന്നാലെ വിനായകന്റെ വാക്കുകള്‍ക്കെതിരെ വലിയ വിമര്‍ശനം ആണ് ഉയര്‍ന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends