മൂവരും തമ്മിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകൾ, തുടരന്വേഷണത്തിൽ ഇതിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകൾ അന്വേഷണ സംഘത്തിന്, നടി മഞ്ജു വാര്യരുടെ ചോദ്യം ചെയ്യലിന് പിന്നാലെ കാവ്യ ക്രൈബ്രാഞ്ചിന് മുന്നിലേക്ക്, അതിജീവിതയിലേക്ക് നീണ്ട പക താരദമ്പതികൾ ഉടൻ വെളിപ്പെടുത്തും, നടൻ ദിലീപ്, നടി മഞ്ജു വാര്യയർ, അതിജീവിത, എന്നിവർക്കിടയിലെ സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ പരിശോധിക്കും...!!

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഇന്നലെയാണ് നടിയും ദിലീപിന്റെ മുൻഭാര്യയുമായ മഞ്ജുവാര്യരുടെ മൊഴി അന്വേഷണ സംഘം
രേഖപ്പെടുത്തിയത്. താരത്തോട് എന്തൊക്കെ കാര്യത്തിലാണ് ചോദ്യങ്ങൾ ഉയർന്നതെന്ന് വ്യക്തമല്ല. എന്നിരുന്നാലും ചില പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന എല്ലാ ദുരൂഹതയും മാറ്റാൻ അന്വേഷണ സംഘം തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.
കേസിനു മുൻപ് അതിജീവിത, നടൻ ദിലീപ്, നടി മഞ്ജു വാര്യയർ എന്നിവർക്കിടയിൽ ഏതെങ്കിലും സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചു. തുടരന്വേഷണത്തിൽ ഇത്തരത്തിലുള്ള ചില സൂചനകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ കാര്യമായ തെളിവൊന്നും കിട്ടിയിട്ടാത്തത് മൂലം അത് വസ്തുതാപരമായി ഉറപ്പിക്കാറായിട്ടില്ല.
നിലവിൽ മഞ്ജുവാര്യരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചോദ്യം ചെയ്യലിൽ ഇതുസംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തതവരുത്തിയോ എന്ന വിവരങ്ങളോന്നും തന്നെ പുറത്തുവന്നിട്ടില്ല. ഇനി കാവ്യാമധവനെയാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. മറ്റെനാൾ എന്തായാലും ഇത് കൂടി പൂർത്തിയാകുന്നതോടെ എല്ലാം അഭ്യൂഹങ്ങൾക്കും വിരാമമാകും. മാത്രമല്ല തുടരന്വേഷണത്തിന്റെ നിർണായക ഘട്ടം പൂർത്തിയാകും. റിയൽ എസ്റ്റേറ്റ് ഇടപാടുകളെ കുറിച്ച് പറയുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് സൂചന.
നിലവില്‍ സാക്ഷി ആയാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുള്ളത്. സാക്ഷിയായ സ്ത്രീകളെ പൊലിസ് സ്‌റ്റേഷനില്‍ വിളിപ്പിക്കരുതെന്ന ചട്ടം നിലനില്‍ക്കെ ചോദ്യംചെയ്യല്‍ എവിടെ വേണമെന്ന് കാവ്യയ്ക്ക് തീരുമാനിക്കാമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.
എന്നാല്‍ ചോദ്യം ചെയ്യലിന് നിശ്ചയിച്ചിരിക്കുന്ന ദിവസമോ സമയത്തിനോ മാറ്റമുണ്ടാവില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് കാവ്യ തീരുമാനം അറിയിച്ചിരിക്കുന്നത്. ഇന്ന് വരാന്‍ അസൗകര്യമുണ്ടെന്നും പകരം മറ്റൊരു ദിവസം അനുവദിക്കണമെന്നുമാണ് കാവ്യ അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.
എന്തായാലും ബുധനാഴ്ച രണ്ട് മണിക്ക് ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. കാവ്യയോടൊപ്പം ഹാജരാകാന്‍ ബാലചന്ദ്രകുമാറിനും അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നേരത്തെ നിര്‍ദേശിച്ചിരുന്നത്. പിന്നീട് കാവ്യയുടെ സൗകര്യം കണക്കിലെടുത്ത് എവിടെവെച്ച് വേണമെന്ന് തീരുമാനിക്കാന്‍ അറിയിക്കുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha
























