വിജയ് ബാബു ദുബായിലെ മാളത്തിൽ സുരക്ഷിതൻ, ഇന്റർ പോളിനും പിടികൂടാൻ കഴിഞ്ഞില്ല, ഫോൺ നമ്പറുകളെല്ലാം സൈബർ പൊലീസ് നിരീക്ഷണത്തിൽ, ലോകത്ത് ഏതു വിമാനത്താവളത്തിൽ പോയി ഇറങ്ങിയാലും പണികിട്ടും, മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുംവരെ ഒളിത്താവളം വിടില്ലെന്ന് സൂചന, അറസ്റ്റുചെയ്യാനുള്ള നീക്കം വേഗത്തിലാക്കി പോലീസ്...!

പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ പിടികൂടാൻ ഇതുവരെ സാധിച്ചിച്ചില്ല. തന്നെ ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിക്ക് പിന്നാലെ കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തത്തിരുന്നു. ഇതിന് ശേഷം വിജയ് ബാബു വിദേശത്തേക്ക് കടക്കുകയായിരുന്നു. വിജയ് ബാബുവിന്റെ സങ്കേതം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ്ബാബുവിനെ അറസ്റ്റുചെയ്യാനുള്ള നീക്കം പോലീസ് വേഗത്തിലാക്കിയിട്ടുണ്ട്.പക്ഷേ നടനെ പിടികൂടാൻ കേരളാ പൊലീസും ദുബായിലേക്ക് പോകില്ലെന്നാണ് റിപ്പോർട്ടുകൾ.അതിനാൽ വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താൻ ഇനി നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസർക്കാരെന്ന നിലപാടിലാണ് പൊലീസ്.
തുടർനടപടി ആവശ്യപ്പെട്ടു കൊച്ചി സിറ്റി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിനു വീണ്ടും കത്തയച്ചു. മജിസ്ട്രേറ്റ് കോടതിയുടെ വാറന്റ് ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്.യു.എ.ഇയിലെ ഇന്ത്യൻ എംബസി വഴി വാറന്റിന്റെ പകർപ്പ് അവിടത്തെ പൊലീസിനു കൈമാറി. അതിനാൽ ഇനി അന്വേഷണം നടത്തി ആളെ കണ്ടെത്തി കയറ്റി വിടുകയാണു ചെയ്യുന്നത്.
കുറ്റവാളികളെ കൈമാറാൻ യു.എ.ഇയും ഇന്ത്യയും തമ്മിൽ കരാറുള്ളതിനാൽ, മറ്റു നടപടിക്രമമൊന്നും ആവശ്യമില്ല. ലോകത്ത് ഏതു വിമാനത്താവളത്തിൽ പോയി ഇറങ്ങിയാലും തടഞ്ഞുവയ്ക്കുന്നതിനായി എമിഗ്രേഷൻ വിഭാഗം വഴി റെഡ് കോർണർ അലർട്ടും നൽകിയിട്ടുണ്ട്. തടഞ്ഞു വച്ചശേഷം ഇന്റർപോൾ വഴി കൈമാറുകയാണു ചെയ്യുന്നത്.
ദുബായിൽ വിജയ്ബാബു ഉപയോഗിക്കാൻ സാധ്യതയുള്ള ഫോൺ നമ്പറുകളെല്ലാം സൈബർ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. പരിചയമില്ലാത്ത ചില നമ്പറുകളില്‍ നിന്നും വിജയ്ബാബു ഫോണില്‍ വിളിച്ച് പുതുമുഖ നടിയെ സ്വാധീനിക്കാന്‍ സഹായം തേടിയെന്ന സാക്ഷിമൊഴികള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. വിജയ് ബാബു പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ സിനിമാരംഗത്തെ പലരെയും സ്വാധീനിക്കുന്നതായും വിവരമുണ്ട്.
വിജയ് ബാബുവിന്റെ താമസസ്ഥലത്തിന്റെ വിലാസം കിട്ടിയാലുടൻ ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. രണ്ടുദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമാകും. താൻ ബിസിനസ് ആവശ്യാർത്ഥം വിദേശത്താണെന്നും 19 നു മാത്രമേ നാട്ടിലെത്താൻ കഴിയുള്ളൂവെന്നുമായിരുന്നു വിജയ് ബാബു പൊലീസിനെ അറിയിച്ചത്.
പിന്നീടു യാതൊരു വിവരവുമില്ല. കഴിഞ്ഞ 22 നാണ് പുതുമുഖ നടി വിജയ്ബാബിനെതിരെ പൊലീസിൽ പരാതി നൽകിയത്. ഈ വിവരം ചോർന്ന് കിട്ടിയതും നടൻ ആദ്യം ഗോവയിലേക്കും അവിടെ നിന്ന് ബെംഗളൂരു വഴി ദുബായിലേക്കും കടന്നതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതി കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായുള്ള തെളിവുകളും മൊഴികളും ലഭിച്ചതോടെയാണ് രാജ്യാന്തര പോലീസ് സംഘടനയായ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് വേഗത്തിലാക്കിയത്.
ഒളിവില്‍ പോയതോടെ വിജയ് ബാബുവിനെതിരേ മൊഴി നല്‍കാന്‍ തയാറായി കൂടുതല്‍ പേര്‍ മുന്നോട്ടു വരുന്നുണ്ട്. ഈ മാസം 18നാണ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. അതിനാൽ 18ന് ശേഷമേ വിജയ് ബാബു പുറത്തേക്ക് വരൂവെന്നാണ് സൂചന.
https://www.facebook.com/Malayalivartha