സംവിധായകനായ സുരേഷ് മേനോനെ വിവാഹം കഴിച്ചു; ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചു; സുരേഷുമായുള്ള ചില പിണക്കങ്ങൾ കുടുംബ ജീവിതത്തെ സാരമായി തന്നെ ബാധിച്ചു; ഒട്ടും ഒത്തുപോകാതെ വന്നപ്പോൾ വിവാഹ മോചനത്തിലേക്ക്; വിവാഹ മോചനത്തിന് ശേഷം കുഞ്ഞുണ്ടായത് ഗോസ്സിപ്പുകളിലേക്ക് നയിച്ചു; അന്ന് പാപ്പരാസികൾക്ക് രേവതി നൽകിയ ആ മറുപടി!

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് രേവതി. കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ് വാങ്ങി മലയാളത്തിലെ എവർഗ്രീൻ നായിക തിളങ്ങി നിൽക്കുകയാണ്. ഒരു നടി എന്ന നിലയിൽ മികച്ച പ്രകടനമാണ് രേവതി കാഴ്ചവയ്ക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇത്തരത്തിലൊരു അവാർഡ് രേവതിയെ തേടി ഇപ്രാവശ്യം വന്നിരിക്കുന്നത്.
അവാർഡ് കിട്ടിയതിന്റെ സന്തോഷത്തിലാണ് രേവതി ഇപ്പോഴുള്ളത്. ഇപ്പോഴിതാ രേവതിയുടെ വിവാഹ ജീവിതവും വിവാഹമോചനവും എല്ലാം വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്.സംവിധായകനായ സുരേഷ് മേനോനായിരുന്നു രേവതിയെ വിവാഹം കഴിച്ചത്. ദാമ്പത്യ ജീവിതത്തിൽ മുന്നേറുവാനോ അത് വിജയക്കരമാക്കാനോ താരത്തിന് കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. സുരേഷ് മേനോനുമായുള്ള ചില പിണക്കങ്ങൾ താരത്തിന്റെ കുടുംബ ജീവിതത്തെ സാരമായി തന്നെ ബാധിക്കുകയുണ്ടായി.
സുരേഷ് മേനോനുമായി ഒട്ടും ഒത്തുപോകാതെ വന്നപ്പോഴാണ് രേവതി വിവാഹ മോചനം നേടിയത് . വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഭാഗികമായി വിട്ടുനിൽക്കുകയും ചെയ്തു. വിവാഹ മോചനത്തിന് ശേഷം സിനിമയിൽ സജീവമാകുകയും ചെയ്തു രേവതി. വിവാഹ മോചനത്തിന് ശേഷമാണ് രേവതി അമ്മയായത്. ഇത് വിവാദങ്ങൾക്കും ഗോസിപ്പുകൾക്കും കാരണമായി.
വിവാഹ മോചനത്തിന് ശേഷമാണ് കുഞ്ഞുണ്ടായതെങ്കിലും അത് തന്റെ രക്തത്തിൽ പിറന്ന കുഞ്ഞ് തന്നെയാണെന്ന് പറഞ്ഞ് രേവതി ആഞ്ഞടിച്ചിരുന്നു. കുടുംബ ജീവിതത്തിലെ താളപ്പിഴകൾ തന്റെ കരിയറിനെ ബാധിക്കാതെ തന്നെ മുന്നോട്ടുകൊണ്ടുപോകുകയാണ് രേവതി. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ ഇത്തരത്തിലൊരു നേട്ടം താരത്തിന് കിട്ടിയത്.
https://www.facebook.com/Malayalivartha