എല്ലാത്തിലും ഉടൻ തീരുമാനം..! ബാലചന്ദ്രകുമാറിന് എതിരായ പീഡന ആരോപണത്തിൽ ഹൈടെക് സെൽ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് നിർണായകം, റിപ്പോർട്ടിന് ഒപ്പം അന്വേഷണ സംഘത്തിൻ്റെ കൈവശമുള്ള സിഡികളും കോടതിയുടെ കൈകളിൽ...!

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന ആരോപണ കേസിൽ ആലുവ കോടതിയിൽ ഹൈടെക് സെൽ സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ട് കേസിൽ ഏറെ നിർണായകമാകും. കഴിഞ്ഞ മെയ് 19ന് പോലീസ് സമർപ്പിച്ച റിപ്പോർട്ട് അപൂർണ്ണമാണ് എന്ന് പറഞ്ഞ് തള്ളുകയും കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് പുതിയ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത് .അന്വേഷണ റിപ്പോർട്ടിന് ഒപ്പം തന്നെ അന്വേഷണ സംഘത്തിൻ്റെ കൈവശമുള്ള സിഡികളും ഹാജരാക്കാൻ പോലീസിനോട് കോടതി നിർദ്ദേശിക്കുകയായിരുന്നു.
യുവതിയുടെ പീഡന പരാതിയിൽ എളമക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേക്ഷണം ആരംഭിച്ചിരുന്നുവെങ്കിലും കാര്യമായ പുരോഗതി അന്വേക്ഷണത്തിൽ ഉണ്ടായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്യുവാനോ കൂടുതൽ ചോദ്യം ചെയ്യാനോ തയ്യാറായിരുന്നില്ല.
കേസ് അന്വേഷണത്തിനിടയിലും ഇരയായ സ്ത്രീയെ അവരുടെ ജോലി ദാതാവ് വഴിയും, സുഹൃത്തുക്കൾ വഴിയും സ്വാധീനിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ട ഇരയായ സ്ത്രീ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നേരിട്ടേ പരാതി നൽകുകയും ചെയ്തിരുന്നു. പക്ഷേ അന്വേഷണം വീണ്ടും നിർജീവമാകുകയാണ് ഉണ്ടായത്.
ഈ ഒരു സാഹചര്യത്തിൽ ആണ് ഇരക്ക് വേണ്ടി അഭിഭാഷകയായ അഡ്വ വിമല ബിനു ആലുവ മജിസ്ട്രേറ്റ് കോടതിയിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ക്രിമിനൽ നടപടി നിയമം വകുപ്പ് 156 (3) പ്രകാരം ഹർജി സമർപ്പിച്ചത്.
പോലീസ് അന്വേഷണം നിർജീവമായ സാഹചര്യങ്ങളിൽ ഇരക്ക് നീതി ലഭിക്കാൻ ജുഡീഷ്യറിയുടെ ഇടപെടൽ ഉണ്ടാകണം എന്നും അതിനുള്ള സാഹചര്യം ഉണ്ടാകുവാൻ വേണ്ടിയാണ് ക്രിമിനൽ നടപടി നിയമത്തിൽ സെക്ഷൻ 156 (3) പോലുള്ള വകുപ്പുകൾ കൂട്ടി ചേർത്തിരിക്കുന്നത് എന്നും ഇരയ്ക്ക് വേണ്ടി ഹാജരായ അഡ്വ വിമല ബിനു പറഞ്ഞു.
ഹർജി അനുവദിച്ച കോടതി ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് ആയി സമർപ്പിക്കാൻ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. നടൻ ദിലീപിന് എതിരായ വെളിപ്പെടുത്തലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതിയുമായി കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് യുവതി എറണാകുളം സിറ്റി പോലീസ് കമ്മീഷണറെ സമീപിക്കുന്നത്. തുടർന്നാണ് എളമക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേക്ഷണം ഏറ്റെടുക്കുന്നത്.
https://www.facebook.com/Malayalivartha