ദൃശ്യങ്ങൾ കൈവശമില്ലാത്ത ഒരാൾക്കും ഇത് സാധിക്കില്ല...! ദിലീപിന് തലവേദനയായി സഹോദരന്റെ ഫോണിലെ തെളിവുകൾ, ഓരോ സീനിന്റെയും കൃത്യമായുള്ള വിവരണം സൈബർ പരിശോധനയിൽ ലഭിച്ചു, അനൂപ് പറഞ്ഞതെല്ലാം പച്ചക്കള്ളം, കൂടുതൽ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തലവേനയായി സഹോദരന്റെ ഫോണിലെ തെളിവുകൾ. ദിലീപിന്റെ സഹോദരൻ അനൂപിന്റെ മൊബൈൽ ഫോണുകളുടെ സൈബർ പരിശോധനയിലാണ് തെളിവ് കിട്ടിയത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഒറിജിനലോ, പകർപ്പോ ദിലീപിന്റെ കൈവശം ഉണ്ടെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.
ദൃശ്യങ്ങളുടെ ഓരോ സീനിന്റെയും കൃത്യമായുള്ള വിവരണം ഫോണിൽ നിന്ന് ലഭിച്ചു. ദൃശ്യങ്ങൾ കൈവശമില്ലാത്ത ഒരാൾക്ക് ഇതു സാധിക്കില്ല.എന്നാൽ അനൂപിനെ ചോദ്യംചെയ്തപ്പോൾ അഭിഭാഷകരുടെ ഓഫീസിൽ നിന്ന് ഫോട്ടോകൾ കണ്ട് രേഖപ്പെടുത്തിയെന്നായിരുന്നു മൊഴി. ഇത് കളവാണെന്നും കൂടുതൽ അന്വേഷണം വേണമെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.
അതിനിടെ കാവ്യാ മാധവന്റെ ഡ്രൈവറായി പൾസർ സുനി ജോലിചെയ്തിരുന്നതിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ദിലീപിന് പൾസർ സുനിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
2018 മേയ് ഏഴിന് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ട്. ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജും സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പലതവണ കണ്ടുവെന്ന് ദിലീപ് പറയുന്നതിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. പള്‍സര്‍ സുനി കാവ്യാമാധവന്റെ ഡ്രൈവറായിരുന്നതിനും തെളിവുണ്ട്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ ടാബ് ആലുവ സ്വദേശിയായ ശരത് ജി. നായര്‍ ആണ് ദിലീപിന് കൈമാറിയത്. ഈ ടാബ് ഇതുവരെ കണ്ടെത്താനായിട്ടില്ല. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണുകളിൽനിന്ന് മാത്രമായി 200 മണിക്കൂറിലധികം നീളുന്ന ടെലിഫോൺ സന്ദേശങ്ങൾ ഉൾപ്പെടെയുള്ള ഓഡിയോ ക്ലിപ്പുകൾ കണ്ടെത്തി. ഇതേക്കുറിച്ച് അന്വേഷണം പൂർത്തിയായിട്ടില്ല.ദിലീപിന്റെയും ബന്ധുക്കളുടെയും ആറ് ഫോണുകളുടെ ഫൊറൻസിക് പരിശോധനയിൽ നിന്ന് 11,161 വീഡിയോകളും 11,238 ഓഡിയോ ക്ലിപ്പുകളുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇവ കൂടാതെ രണ്ടുലക്ഷത്തിലധികം ചിത്രങ്ങളും 1,597 രേഖകൾ വേറെയും.
https://www.facebook.com/Malayalivartha