'ഗോപിയുടെ ആദ്യ ഭാര്യയെക്കാൾ ഇപ്പൊ ഏറ്റവും തകർന്നു നിൽക്കുന്നത് ഹിരൺമയി ആവാം. എത്രത്തോളം അവർ ആ ബന്ധത്തിന്റെ പേരിൽ പൊതു വേദികളിലും സോഷ്യൽമീഡിയയിലും അപമാനിക്കപ്പെട്ടിട്ടുണ്ട്. ചീത്ത വിളികൾ കേട്ടിട്ടുണ്ട്. എല്ലാം സഹിച്ചും അവരാ ബന്ധത്തിൽ ചേർന്ന് നിന്നു. ഇപ്പോൾ അവരനുഭവിക്കുന്ന വേദനയെ കുറിച്ച് ഞാൻ ഓർക്കുന്നു...' വൈറലായി കുറിപ്പ്

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിലുള്ള ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ഇതിനുപിണാലെ കഴിഞ്ഞ 10 വർഷത്തോളമായുള്ള ലിവിങ് റ്റുഗദർ ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ് ഗോപി സുന്ദറും അഭയ ഹിരൺമയിയും. പരസ്യമായി ഇതേക്കുറിച്ച് പറഞ്ഞില്ലെങ്കിലും ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന തരത്തിലുള്ള ചർച്ചകളിലാണ് സോഷ്യൽമീഡിയയിലൂടെ നടന്നുവരുകയാണ്.
അമൃത സുരേഷിനോട് ചേർന്നുനിന്നുള്ള ഗോപി സുന്ദറിന്റെ ഫോട്ടോ വൈറലായി മാറിയതോടെയാണ് അഭയയുമായുള്ള ബന്ധവും ചർച്ചയായി മാറിയിരിക്കുന്നത്. ജീവനുതുല്യം സ്നേഹിച്ചിരുന്ന മനുഷ്യനെ മറ്റൊരാൾക്ക് വിട്ടുകൊടുക്കേണ്ടി വരുമ്പോഴുള്ള വേദനയെക്കുറിച്ചായിരുന്നു നിധി കുര്യൻ എന്ന യുവതി പങ്കുവച്ച കുറിപ്പ് വൈറലായി മാറുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എനിക്ക് അമൃത സുരേഷിന്റെ പാട്ടുകൾ ഇഷ്ട്ടമാണ്. അവരെ കാണാൻ ഇഷ്ട്ടമാണ്. മകൾക്കൊപ്പം അവർ ചെയ്യുന്ന വ്ലോഗുകൾ ഇഷ്ട്ടമാണ്. അവരുടെ ചില ആറ്റിറ്റ്യൂഡ്സ് ഇഷ്ട്ടമാണ്. ആരും പൂർണത നേടിയവരില്ലല്ലോ. ചെറിയ പ്രായത്തിൽ അവർ ഒരാളെ സ്നേഹിച്ചു. വിവാഹം കഴിച്ചു. ജീവിച്ചു. അവർക്കു മാത്രമറിയാവുന്ന വ്യകതിപരമായ കാരണങ്ങളാൽ വേർപിരിഞ്ഞു. അതൊക്കെയും എത്രയോ വ്യക്തിപരമായ കാര്യങ്ങളാണ്.
അവർ അറിയപ്പെടുന്ന ഗായികയും പബ്ലിക് ഫിഗറും ആയത് കൊണ്ട് അവരുടെ ജീവിതവും സന്തോഷവും വേദനകളും പ്രണയവും ഒക്കെ സോഷ്യൽമീഡിയയും മാധ്യമങ്ങളും ഏറ്റെടുത്തു ആഘോഷിച്ചു. (സ്വാഭാവികം - ഓരോ ദിവസവും പുതുമ നിറഞ്ഞ കഥകൾ വേണമല്ലോ. അമൃതയുടെയും ഗോപിയുടെയും പോസ്റ്റിന്റെ താഴെ വരുന്ന കമന്റുകൾ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്.
ആരെയും വിധിക്കാൻ നിൽക്കുന്നില്ല. ഗോപിയുടെ ആദ്യ ഭാര്യയെക്കാൾ ഇപ്പൊ ഏറ്റവും തകർന്നു നിൽക്കുന്നത് ഹിരൺമയി ആവാം. എത്രത്തോളം അവർ ആ ബന്ധത്തിന്റെ പേരിൽ പൊതു വേദികളിലും സോഷ്യൽമീഡിയയിലും അപമാനിക്കപ്പെട്ടിട്ടുണ്ട്. ചീത്ത വിളികൾ കേട്ടിട്ടുണ്ട്. എല്ലാം സഹിച്ചും അവരാ ബന്ധത്തിൽ ചേർന്ന് നിന്നു. ഇപ്പോൾ അവരനുഭവിക്കുന്ന വേദനയെ കുറിച്ച് ഞാൻ ഓർക്കുന്നു.
ഓരോ വിട്ടു കൊടുക്കലും മരണ തുല്യമാണ്.. ജീവന് തുല്യം സ്നേഹിച്ച മനുഷ്യരെ മറ്റൊരാൾക്ക് വിട്ടു കൊടുക്കുമ്പോൾ ഉണ്ടാകുന്ന വേദനയെ കുറിച്ചോർക്കുന്നു. അങ്ങനെ ഒക്കെ പറയുമ്പോളും സ്നേഹം ഈസ് ബ്ലൈൻഡ് എന്നാണല്ലോ. നമ്മുടെ ശരികൾ മറ്റുള്ളവർക്ക് തെറ്റാവാം. നമ്മൾ തെറ്റെന്നു കരുതുന്ന പലതും മറുഭാഗത്തിന് ശെരിയുമാകാം. പിന്നെ സദാചാരം. എനിക്കാ വാക്കിൽ വലിയ വിശ്വാസം ഇല്ല. പക്ഷേ സ്നേഹിക്കുന്ന ഒരാളെ പറ്റിക്കുന്നതും ചതിക്കുന്നതും വഞ്ചിക്കുന്നതും ട്രസ്റ്റ്വർത്തി ഇരിക്കുന്നതും സങ്കടകരമാണ്. എങ്കിലും. മനുഷ്യനല്ലേ.. ആരും ആരെയും വിധിക്കാതെ ഇരിക്കട്ടെ.അവരായി അവരുടെ പാടായി. അടുത്ത പാട്ടായി. നമുക്കെത്ര കാര്യങ്ങളുണ്ട് ചെയ്യാൻ.
https://www.facebook.com/Malayalivartha