'എന്റെ സഹോദരിയിൽ പുഞ്ചിരി നിറയ്ക്കുന്നയാൾ, എന്നെ മൂത്തമകൾ എന്ന് വിളിക്കുന്നയാൾ... ജന്മദിനാശംസകൾ സഹോദരാ... നിങ്ങളുടെ മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ... നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു...’ ഗോപി സുന്ദറിന് പിറന്നാൾ ആശംസകളുമായി ഗായിക അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ്

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെയും ഗായിക അമൃത സുരേഷിന്റെയും ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറലായതിനെ തുടർന്ന് വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടന്നുവരുന്നത്. ഇപ്പോഴിതാ ഗോപി സുന്ദറിന് ജൻമദിനാശംസകൾ നേർന്ന് യുവഗായികയും ഗായിക അമൃത സുരേഷിന്റെ സഹോദരിയുമായ അഭിരാമി സുരേഷ് രംഗത്ത് എത്തിയിരിക്കുകയാണ്. നീണ്ട കുറിപ്പാണ് അഭിരാമി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്.
വാക്കുകൾ ഇങ്ങനെ;
ഒന്നും ശാശ്വതമല്ലാത്ത, ഒന്നും പ്രവചിക്കാനാകാത്ത ഈ റോളർകോസ്റ്റർ ജീവിത യാത്രയിൽ, ഞാൻ ഒരു സഹോദരനെ കണ്ടെത്തി... മാന്ത്രിക സംഗീതം നൽകുന്നയാൾ, എന്റെ സഹോദരിയിൽ പുഞ്ചിരി നിറയ്ക്കുന്നയാൾ, എന്നെ മൂത്തമകൾ എന്ന് വിളിക്കുന്നയാൾ... ജന്മദിനാശംസകൾ സഹോദരാ... നിങ്ങളുടെ മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ... നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു...
അതോടൊപ്പം തന്നെ ഗോപി സുന്ദറിനും അമൃതയ്ക്കുമൊപ്പമുള്ള ഒരു ചിത്രവും അഭിരാമി പോസ്റ്റ് ചെയ്യുകയുണ്ടായി. നേരത്തെ അമൃതയും ഗോപി സുന്ദറിന് ആശംസകള്‍ നേർന്ന് കുറിപ്പും ചിത്രവും പങ്കുവയ്ക്കുകയുണ്ടായിരുന്നു.
അതേസമയം 'ഒരായിരം പിറന്നാള്‍ ആശംസകള്‍, എന്റേത്...’ എന്നാണ് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അമൃത കുറിച്ചത്. ഇതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം ഗോപി സുന്ദറിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് അമൃത കുറിച്ചത് വൈറലായിരുന്നു. ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്നാണ് അമൃത കുറിച്ചത്. ഗോപി സുന്ദറിന് ജൻമദിന ആശംസകളുമായി ഒട്ടനവധി പേര്‍ കമന്റിട്ടിട്ടുമുണ്ട്.
https://www.facebook.com/Malayalivartha