പെരുന്നാൾ ദിനത്തിൽ ഗോപി സുന്ദർ ഗുരുവായൂരിൽ എത്തിയത് അമൃതയ്ക്കും മകൾക്കുമൊപ്പം! താരങ്ങളെ കണ്ടതും ഓടിക്കൂടി ആരാധകർ, ഓരോരുത്തരുടെ ക്യാമറയ്ക്ക് മുന്നിലും അമൃതയും മകളും ഗോപി സുന്ദറും പോസ് ചെയ്തു നിൽക്കുന്ന വീഡിയോ വൈറൽ

പ്രണയം വെളിപ്പെടുത്തിക്കൊണ്ട് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിലടക്കം വൈറലായ സാഹചര്യത്തിൽ വലിയ ചർച്ചകളും ഉയരുകയാണ്. എന്നാൽ ഇപ്പോഴിതാ മകള്‍ക്കും ഗോപി സുന്ദറിനും ഒപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ആരാധകര്‍ ഇവര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതും കാണുവാൻ സാധിക്കും. ഓരോരുത്തരുടെ ക്യാമറയ്ക്ക് മുന്നിലും അമൃതയും മകളും ഗോപി സുന്ദറും പോസ് ചെയ്തു നില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം ഗോപി സുന്ദറിന്റെ പിറന്നാൾ ആയിരുന്നു. പിന്നാലെ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് അമൃത ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഏറ്റവും റൊമാന്റിക്ക് ആയ ഒരു ഫോട്ടോയ്ക്ക് ഒപ്പമാണ് അമൃത ജന്മദിനം ആശംസ അറിയിച്ച് എത്തിയിരിക്കുന്നത് ‘ഒരായിരം പിറന്നാള്‍ ആശംസകള്‍’ എന്നതിനൊപ്പം ‘എന്റെ സ്വന്തം’ എന്ന് എഴുതി ഗോപി സുന്ദറിനെയും ടാഗ് ചെയ്തുകൊണ്ടാണ് ഗായികയുടെ പോസ്റ്റ് എന്നത്.
പിന്നാലെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതത്തെ ട്രോള്‍ ചെയ്തുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും വരുന്നത്. ഭാര്യ പ്രിയയുമായുള്ള വിവാഹ മോചനം നടക്കാത്ത സാഹചര്യത്തിലും ഇത് ഗോപി സുന്ദറിന്റെ രണ്ടാമത്തെ പ്രണയ ബന്ധമാണ്എന്നതാണ്. പത്ത് വര്‍ഷത്തോളം അഭയ ഹിരണ്‍മയിയുമായി ലിവിങ് ടുഗെതര്‍ റിലേഷനില്‍ ആയിരുന്നു ഗോപി സുന്ദര്‍. പ്രിയയുമായുള്ള ദാമ്പത്യത്തിന് ഇടയിലായിരുന്നു അഭയയുമായി ഗോപി സുന്ദര്‍ അടുക്കുന്നത്. വിവാഹ മോചനം ഇപ്പോഴും കോടതി പരഗണനയില്‍ ഇരിക്കവെ അഭയയുമായി വേര്‍പിരിഞ്ഞ ഗോപി സുന്ദര്‍ അമൃതയുമായി പ്രണയത്തിലാവുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha