നടൻ മോഹൻലിന് കേന്ദ്ര സർക്കാരിന്റെ ആദരം, തന്റെ ഈ അഭിമാന നേട്ടം സർട്ടിഫിക്കറ്റ് പങ്കുവച്ച് ഫേസ്ബുക്കിലൂടെ അറിയിച്ച് താരം, കൃത്യമായി നികുതി അടച്ച് മറ്റ് താരങ്ങൾക്ക് മാതൃക, മലയാളികൾക്ക് അഭിമാനമായി മാറി നടന വിസ്മയം

നികുതി അടയ്ക്കുന്നതിൽ പിശുക്ക് കാണിക്കുന്നവരാണ് ചില സിനിമാ താരങ്ങൾ. ഇത്തരക്കാർ ആഢംബര പ്രിയരാണെങ്കിലും നികുതി അടയ്ക്കുന്ന കാര്യത്തിൽ പിന്നോട്ട് വലിയുന്നവരാണ്. എന്നാൽ ഇവർക്കെല്ലാം മാത്യകായായി മാറിയിരിക്കുകയാണ് മലയാളത്തിലെ മെഗാ സൂപ്പർ സ്റ്റാർ മോഹൻലാൽ.നികുതി അടയ്ക്കുന്ന കാര്യത്തിൽ നമ്മുടെ ലാലേട്ടന് ഒരുമടിയുമില്ല കൃത്യമായി തന്നെ നികുതികൾ അടച്ച് മാത്യകയായിയിരുക്കുകയാണ് താരം.
ഇതിന് താരത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്.കൃത്യമായി ജി എസ് ടി നികുതികൾ ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് കേന്ദ്ര സർക്കാറിന്റെ ഈ അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് മോഹൻലാലിന് സർട്ടിഫിക്കേറ്റ് നൽകി ആദരിച്ചു. അങ്ങനെ മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് നടന വിസ്മയം.
തന്റെ ഈ അഭിമാന നേട്ടം സർട്ടിഫിക്കറ്റ് പങ്കുവച്ച് മോഹൻലാൽ തന്നെയാണ് അറിയിച്ചത്. ഫേസ്ബുക്കിലൂടെ ആണ് ഈ സന്തോഷം പങ്കുവച്ചിരിക്കുന്നത്. സർട്ടിഫിക്കറ്റ് പങ്കുവച്ച് താരം കുറിച്ചത് ഇങ്ങനെയാണ്.ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നുവെന്നും തനിക്ക് സർട്ടിഫിക്കറ്റ് സമ്മാനിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു.
ഇത് കൂടാതെ ആന്റണി പെരുമ്പാവൂരിന്റെ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസിനും അംഗീകാരം ലഭിച്ചു. രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘ജി എസ് ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ഒരു അഭിനന്ദന സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. അവരുടെ അഭിനന്ദനത്തിന് ഞാൻ ഇന്ത്യൻ സർക്കാരിന് നന്ദി പറയുന്നു.
രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി. ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു. ജയ് ഹിന്ദ് എന്നുമാണ് താരം ഫെയ്സ് ബുക്കിൽ കുറിച്ചത്.നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.A true indian,jaihind sir.....Proud of you Laletta....മാതൃകാപരം എന്നു തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha