കോതമംഗലത്തെ യുവതിയുടെ മരണത്തില്‍ ബിജെപി വാദം പൊളിച്ച് പൊലീസിന്റെ കുറ്റപത്രം

കോതമംഗലത്തെ 23 കാരിയുടെ മരണത്തില്‍ ബിജെപി വാദം പൊളിച്ച് പൊലീസിന്റെ കുറ്റപത്രം. പ്രണയ ബന്ധത്തില്‍ നിന്ന് ആണ്‍ സുഹൃത്ത് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചതിന് തെളിവില്ല.
കോതമംഗലത്ത് ആത്മഹത്യ ചെയ്ത ഇരുപത്തിമൂന്നുകാരി ലവ് ജിഹാദിന്റെ ഇരയാണെന്നായിരുന്നു ബിജെപി വാദം. രണ്ട് കേന്ദ്ര മന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും ചെയ്തു. എന്നാല്‍ ബിജെപിയുടെ വാദങ്ങള്‍ പൊളിക്കുന്നതാണ് പൊലീസിന്റെ കുറ്റപത്രം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചതിന് തെളിവില്ല എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബന്ധത്തില്‍ നിന്ന് ആണ്‍ സുഹൃത്ത് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്.
ആണ്‍ സുഹൃത്ത് റമീസാണ് കേസിലെ ഒന്നാം പ്രതി. റമീസിന്റെ പിതാവും മാതാവും സുഹൃത്തുമാണ് മറ്റു പ്രതികള്‍. വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനം, ആത്മഹത്യാപ്രേരണ കുറ്റം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് റമീസിനെതിരെ ചുമത്തിയിരിക്കുന്നത്. മറ്റ് മൂന്ന് പ്രതികള്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണുള്ളത്. കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. 23കാരിയുടെ ആത്മഹത്യക്കുറിപ്പില്‍ ആണ്‍ സുഹൃത്ത് റമീസ്, റമീസിന്റെ മാതാപിതാക്കള്‍ എന്നിവരെക്കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു.
റമീസിനെ ആദ്യം പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്‌തെങ്കിലും, അന്വേഷണത്തിന് ശേഷമാണ് മാതാപിതാക്കളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. റമീസിന്റെ കുടുംബം മതപരിവര്‍ത്തനത്തിന് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചിരുന്നുവെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha