ദിലീപിനോട് സ്വീകരിച്ച സമീപനം വിജയ് ബാബുവിനോട് എന്തുകൊണ്ട് കാണിക്കുന്നില്ല...! എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ നടനിൽ നിന്ന് പണം വാങ്ങിയെന്ന യുവനടിയുടെ ആരോപണം ഗുരുതരം, അമ്മ' ക്ലബ്ബാണെന്ന് പറഞ്ഞ ഇടവേള ബാബുവിനെ തിരുത്താത്ത നടപടി ലജ്ജാകരം, മോഹന്‍ലാലിന് കത്തയച്ച് കെ.ബി ഗണേഷ് കുമാര്‍

താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് മോഹന്‍ലാലിന് കെ.ബി ഗണേഷ് കുമാര്‍ കത്തയച്ചു.വിജയ് ബാബു വിഷയത്തില്‍ ഗണേഷ് കുമാറും ഇടവേള ബാബുവും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടെയാണ് കത്തയച്ചിരിക്കുന്നത്.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ വിജയ് ബാബുവിനോട് പണം വാങ്ങിയെന്ന യുവനടിയുടെ പരാതിയിലെ ആരോപണം ഗുരുതരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദിലീപിനോട് സ്വീകരിച്ച സമീപനം എന്തുകൊണ്ട് വിജയ് ബാബുവിന് നേരെയുണ്ടാകുന്നില്ല. ജയ് ബാബുവിനെ 'അമ്മ യോഗത്തിലേക്ക് ആനയിച്ചത് ശരിയായില്ല. മാസ് എൻട്രി എന്ന നിലയിൽ 'അമ്മ തന്നെ വിജയ് ബാബുവിന്റെ വീഡിയോ ഇറക്കി.അമ്മ' ക്ലബ്ബാണെന്ന് പറഞ്ഞ ഇടവേള ബാബുവിനെ തിരുത്താത്ത മോഹന്‍ ലാലിന്റെ നടപടി ലജ്ജാകരമാണ്.
ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായി തുടരാന്‍ യോഗ്യനാണോ എന്ന് പരിശോധിക്കണം.ഈ പ്രശ്നങ്ങളിൽ മോഹൻലാൽ പുലർത്തുന്ന മൗനം വെടിയണമെന്നും ഗണേഷ് കത്തിൽ ആവശ്യപ്പെട്ടു. ബിനീഷ് കോടിയേരിയെയും നടി പ്രിയങ്കയേയും വിഷയത്തിലേക്ക് അനാവശ്യമായി വലിച്ചിഴച്ചുവെന്നും കത്തില്‍ പറയുന്നു.
കഴിഞ്ഞ മാസമാണ് അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ് കൊച്ചിയിൽ നടന്നത്.വിജയ് ബാബു ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തതിനെ ഭാരവാഹികള്‍ ന്യായീകരിച്ചിരുന്നു. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. 'അമ്മ' ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അ൦ഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha