മോഹന്‍ലാലിനെ നിയന്ത്രിക്കുന്നത് ഒരു ലോബി; ഇന്ന് പല വലിയ സംവിധായകര്‍ക്കും ലാലേട്ടനെ നേരിട്ട് കാണാന്‍ സാധിക്കുന്നില്ല. പല കാര്യങ്ങളും അദ്ദേഹം അറിയുന്നില്ല.... മോഹന്‍ലാലില്‍ നിന്ന് തനിയ്ക്ക് ഒരു തിക്താനുഭവം ഉണ്ടായി, അദ്ദേഹത്തിന്റെ ചുറ്റുമുള്ള ആളുകളാണ് പ്രശ്നക്കാരെന്ന വെളിപ്പെടുത്തലുമായി വീണ്ടും സന്തോഷ് വര്‍ക്കി ആറാടുകയാണ്

ആറാടുകയാണ് എന്ന ഒറ്റവാക്കുകൊണ്ട് വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. പിന്നാലെ മോഹൻലാലിനെക്കുറിച്ച് ഇദ്ദേഹം പങ്കുവയ്ക്കുന്ന ഓരോ വാക്കുകളും സമൂഹമധ്യമങ്ങളിൽ ട്രോൾ രൂപേണെ ഏവരും ഏറ്റെടുക്കാറുണ്ട്. മോഹന്‍ലാല്‍ ഫാന്‍സിനെതിരെ ആഞ്ഞടിച്ച് സന്തോഷ് വര്‍ക്കി രംഗത്ത് എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ ഫാന്‍സ് എല്ലാം കള്ളന്മാരാണെന്നും അതില്‍ പകുതിപ്പേര്‍ മാത്രമാണ് ആത്മാര്‍ത്ഥമായി നില്‍ക്കുന്നതെന്നും സന്തോഷ് വര്‍ക്കി ചൂണ്ടിക്കാണിക്കുന്നു. മോഹന്‍ലാലിന്റെ പേരില്‍ കുറേ പേര്‍ പണം ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. ഓണ്‍ലൈന്‍ മീഡിയകളോട് ആയിരുന്നു സന്തോഷിന്റെ പ്രതികരണം എവന്നിരിക്കുന്നത്.
അതായത് മോഹന്‍ലാലിനെ നിയന്തന്ത്രിക്കുന്നത് ഒരു ലോബിയാണെന്നാണ് സന്തോഷ് വര്‍ക്കി ആരോപിച്ചിരിക്കുന്നത്. ഇന്ന് പല വലിയ സംവിധായകര്‍ക്കും ലാലേട്ടനെ നേരിട്ട് കാണാന്‍ സാധിക്കുന്നില്ല. പല കാര്യങ്ങളും അദ്ദേഹം അറിയുന്നില്ല. മോഹന്‍ലാലില്‍ നിന്ന് തനിയ്ക്ക് ഒരു തിക്താനുഭവം ഉണ്ടായെന്നും എന്നാല്‍ അത് അദ്ദേഹം അറിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ ചുറ്റുമുള്ള ആളുകളാണ് പ്രശ്നക്കാരെന്നും സന്തോഷ് വര്‍ക്കി ചൂണ്ടിക്കാണിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ പണ്ട് എത്രയോ നല്ല സിനിമകള്‍ ചെയ്ത ആളായിട്ടും ഇപ്പോള്‍ മാസ് സിനിമകള്‍ മാത്രമാണ് മോഹന്‍ലാല്‍ ചെയ്യുന്നതെന്ന് സന്തോഷ് വര്‍ക്കി ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ ഈ തീരുമാനങ്ങളൊന്നും എടുക്കുന്നത് അദ്ദേഹമല്ല എന്നാണ് സന്തോഷ് പറയുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആളെ നിങ്ങള്‍ക്കെല്ലാം അറിയാം. മോഹന്‍ലാല്‍ ട്രാപ്പിലാണെന്നും സന്തോഷ് വര്‍ക്കി വ്യക്തമാക്കുകയുണ്ടായി.
കൂടാതെ ആറാട്ട് ഹിറ്റാണെന്നാണ് മോഹന്‍ലാല്‍ അറിഞ്ഞിരിക്കുന്നതെന്നും ബിഗ് ബജറ്റ് സിനിമകള്‍ മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്നും സന്തോഷ് വ്യക്തമാക്കി. ബിഗ് ബജറ്റ് സിനിമകള്‍ ചെയ്തത് മോഹന്‍ലാലിന്റെ മാര്‍ക്കറ്റ് ഉയര്‍ത്തുക എന്ന ഉദ്ദശത്തോട് കൂടി മാത്രമാണ്. അദ്ദേഹം എല്ലാം ചെയ്യുന്നത് നല്ല ഉദ്ദേശത്തോടെയാണെങ്കിലും ഫാന്‍സുകാരോ ജനങ്ങളോ ഇക്കാര്യം അറിയുന്നില്ലെന്നും സന്തോഷ് ചൂണ്ടിക്കാണിക്കുന്നു.
ഇപ്പോഴും പല നല്ല സംവിധായകരുടെ സിനിമകളും മോഹന്‍ലാല്‍ വേണ്ടെന്ന് പറയുകയാണ് ചെയ്യുന്നത്. മമ്മൂട്ടി തന്നെ മോഹന്‍ലാല്‍ ഒരു പാവമാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും ഇതിലെല്ലാം മാറ്റം വരണമെങ്കില്‍ അദ്ദേഹം തന്നെ തീരുമാനം എടുക്കണമെന്നും സന്തോഷ് വര്‍ക്കി അഭിപ്രായപ്പെടുകയുണ്ടായി. കടുത്ത മോഹന്‍ലാല്‍ ആരാധകനായ സന്തോഷ് വര്‍ക്കി തന്റെ ഇഷ്ട താരം ശക്തമായി തിരിച്ച് വരുമെന്നും നല്ല സിനിമകള്‍ ചെയ്യുമെന്നും ഉറച്ച് വിശ്വസിക്കുകയാണ്.
https://www.facebook.com/Malayalivartha