അയാൾ ഇറങ്ങിയാൽ ദിലീപ് കിടുങ്ങി വിറക്കും, രാമൻപിള്ള ഓടിത്തള്ളും! ഇനി വരാൻ പോകുന്നത് സൂപ്പർ ട്വിസ്റ്റ്...

വിചാരണ കോടതി ഉന്നയിച്ച വിമര്‍ശനങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് തളരില്ലെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ബൈജു കൊട്ടാരക്കരയുടെ ഈ പരാമർശം. ഈ കേസിന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന സത്യങ്ങള്‍, എത്ര ഉന്നതാരായിരുന്നാലും ശരി അത് പുറത്ത് വരുമെന്നും അദ്ദേഹം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ...
കേള്‍ക്കുന്ന ആളുകള്‍ക്ക് ചിന്തിക്കാനുതകുന്ന ചില കാര്യങ്ങളാണ് കോടതിയില്‍ നിന്ന് പുറത്ത് വന്നത്. വിചാരണ കോടതി ജഡ്ജി തന്നെ പല സമയത്തും അന്വേഷണ ഉദ്യോഗസ്ഥരെ മുള്ളിന്‍മുനയില്‍ നിര്‍ത്തി ചില പരാമര്‍ശങ്ങള്‍ നടത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ വരാതെ പുറത്ത് കറങ്ങി നടക്കുകയാണെന്നായിരുന്നു ഒരു പരാമര്‍ശം.
അത് പോലെ കോടതിയിലെ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു, കോടതിയിലെ നിയമങ്ങള്‍ പാലിക്കുന്നില്ല. ഇതൊക്കെ ഈ കോടതിയില്‍ നടന്ന കാര്യങ്ങളാണ്. അതുമല്ല ഈ അന്വേഷണ ഉദ്യോഗസ്ഥന് ചില പ്രത്യേക താല്‍പര്യങ്ങള്‍ ഉണ്ടെന്നും കോടതി പറയുന്നു. ഈ കാര്യങ്ങളൊക്കെയെയും പ്രതിഭാഗത്തിന് വേണ്ടി ജഡ്ജി സംസാരിച്ചു, എന്ന് ആരെങ്കിലും സംശയിച്ചാല്‍ ഒരിക്കലും അതിനെ കുറ്റം പറയാന്‍ പറ്റില്ല.
അത് മാത്രമല്ല ഈ ജഡ്ജി വിചാരണ കോടതിയില്‍ ഇരുന്നപ്പോഴാണല്ലോ 2021 ജൂലെ 19-ാം തിയതി ഉച്ചക്ക് 12.19 നും 12 54 നും ഇടക്ക് ഒരു വിവോ ഫോണിലിട്ട് ആ മെമ്മറി കാര്‍ഡ് യൂസ് ചെയ്തത്. എല്ലാ ആപ്ലിക്കേഷനുമുള്ള ഒരു വിവോ ഫോണ്‍. അത് അന്വേഷിക്കാന്‍ ആ കോടതിയില്‍ നിന്ന് ഒരു പെര്‍മിഷനും കിട്ടിയില്ല. എന്നിട്ട് ആ പൊലീസുദ്യോഗസ്ഥനിപ്പോള്‍ കോടതിയിലെ ചില കീഴുദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോള്‍ ആ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വാക്ശരങ്ങളുമായി കോടതി നില്‍ക്കുന്നു എങ്കില്‍ നമ്മള്‍ എന്താണ് അതില്‍ നിന്ന് മനസിലാക്കേണ്ടത് എന്ന് അദ്ദേഹം ചോദിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്റെ കടമയാണ് അത് അന്വേഷിക്കണം എന്നുള്ളത്. അത് അന്വേഷിച്ചാല്‍ ആ വിവോ ഫോണിന്റെ സിഡിആര്‍ എടുത്താല്‍ വളരെ വ്യക്തമായി അറിയാന്‍ കഴിയും അത് ആരുടെതാണെന്നും എങ്ങനെയാണ് അവിടെ എത്തിയതെന്നും. നമ്മുടെ പൊലീസ് അത്ര മണ്ടന്‍മാരൊന്നുമല്ല. ബൈജു പൗലോസ് ഒരു കഴിവുറ്റ ഉദ്യോഗസ്ഥന്‍ തന്നെയാണ്. എസ് പി മോഹനചന്ദ്രനാണെങ്കിലും അവരൊക്കെ ഈ കേസ് സത്യസന്ധമായി നടക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകളാണ്. അല്ലാതെ ശ്രീലേഖയെ പോലെ പെന്‍ഷന്‍ പറ്റി കഴിഞ്ഞ് അന്ന് അങ്ങനെയായിരുന്നു ഇന്ന് ഇങ്ങനെയാണ് എന്നൊന്നും പറയുന്ന ആളുകളാണ് എന്ന് വിശ്വസിക്കുന്നില്ല.
എന്താണെങ്കിലും ശരി. ഇതിനുള്ളിലെ സത്യാവസ്ഥ കണ്ടെത്തണം എന്ന് ആഗ്രഹിക്കുന്ന ആ പൊലീസ് ഉദ്യോഗസ്ഥരെ വളരെ മോശമായി വെളിയില്‍ കറങ്ങി നടക്കുകയാണ്, കോടതിയോട് ഉത്തരവാദിത്തമില്ല, എന്റെ കീഴുദ്യോഗസ്ഥരെ പേടിപ്പിക്കുന്നു. കീഴുദ്യോഗസ്ഥരെ ചോദ്യം ചെയ്‌തെങ്കിലല്ലേ ആ മെമ്മറി കാര്‍ഡ് ആരാണ്, എങ്ങനെയാണ് കൊണ്ടുപോയത് എന്ന് അറിയാന്‍ പറ്റൂ.
അതിനും സമ്മതമല്ല. ഹൈക്കോടതിയില്‍ നിന്ന് ഇപ്പോള്‍ പെര്‍മിഷന്‍ കിട്ടിയിരിക്കുന്നു അതന്വേഷിക്കാന്‍. അത് അന്വേഷിക്കാന്‍ വേണ്ടി കീഴ് കോടതിയിലെ ജീവനക്കാരെയൊക്കെ വിളിക്കുമ്പോള്‍ കോടതിക്ക് അതില്‍ അതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്. ആ അന്വേഷണം വളരെ ശരിയായ രീതിയില്‍ നടന്നാല്‍ ഒരുപാട് ഒരുപാട് ബിംബങ്ങള്‍ ഉടഞ്ഞു വീഴും എന്നുള്ളത് നൂറ് ശതമാനം സത്യമാണെന്ന് ബൈജു കൊട്ടാരക്കര പറയുന്നു.
https://www.facebook.com/Malayalivartha