എനിക്ക് ആ 10 കോടി വേണ്ടാ.... !! പരസ്യത്തിലൂടെയുള്ള പ്രമോഷനായി തന്നെ സമീപിച്ച പ്രമുഖരായ മദ്യ ബ്രാൻഡിനോട് നോ പറഞ്ഞ് അല്ലു അർജുൻ

പലപ്പോഴും പല സിനിമാ താരങ്ങളും പൊതുവേ പാൻമസാലയുടെയും മദ്യത്തിന്റെയും പരസ്യത്തിൽ അഭിനയിക്കാൻ വിമുഖത കാണിക്കാത്തവരാണ്. എന്നാൽ, ടോളിവുഡ് സൂപ്പർ സ്റ്റാർ അല്ലു അർജുൻ തികച്ചും വ്യത്യസ്തമായതും അമ്പരപ്പിക്കുന്നതുമായ ഒരു സമീപനമാണ് എടുത്തിരിക്കുന്നത്.
അതായത് പരസ്യത്തിലൂടെയുള്ള പ്രമോഷനായി തന്നെ സമീപിച്ച പ്രമുഖരായ മദ്യ ബ്രാൻഡിനോട് നോ പറഞ്ഞിരിക്കുകയാണ് തെലുങ്ക് യുവതാരം. പരസ്യത്തിൽ അഭിനയിച്ചാൽ 10 കോടി രൂപയാണ് കമ്പനിക്കാർ ഓഫർ ചെയ്തിരിക്കുന്നത്. എന്നാൽ, തനിക്ക് പണം വേണ്ടെന്നും, യുവത്വത്തെ നശിപ്പിക്കുന്ന ഒന്നിന്റെയും പരസ്യത്തിന് താൻ കൂട്ടുനിൽക്കില്ല എന്നുമാണ് അല്ലു അർജുൻ വെളിപ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ ഇതേ കമ്പനിക്കാർ പാൻമസാലയും വിപണിയിൽ ഇറക്കുന്നുണ്ട്. സാധാരണ, ഒരു പരസ്യത്തിൽ അഭിനയിക്കാൻ ഏഴര കോടി രൂപയാണ് അല്ലു അർജുൻ വാങ്ങുന്നത്. എന്നാൽ, വൻതുക ഓഫർ ചെയ്തിട്ടും തന്റെ മൂല്യങ്ങളിൽ നിന്നും വ്യതിചലിക്കാത്ത അല്ലു അർജുന് അഭിനന്ദന പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha