Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസ് ത്രില്ലർ; വേറിട്ട ദൃശ്യാനുഭവങ്ങൾ നൽകുന്ന ഷോർട്ട് ഫിലിം; സംവിധായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ ആദ്യ ഹൃസ്വചിത്രം 'ഇര' മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുന്നു

14 AUGUST 2022 08:32 PM IST
മലയാളി വാര്‍ത്ത

വേറിട്ട ദൃശ്യാനുഭവങ്ങൾ നൽകി 'ഇര' എന്ന ഷോർട്ട് ഫിലിം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു. ആദ്യാവസാനം വരെയും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസ് ത്രില്ലറാണ് ചിത്രം. ഒരു ജ്വല്ലറി ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ ഇതിവൃത്തം വികസിക്കുന്നത്. തുടർന്ന് സംഭവബഹുലമായ സങ്കീർണതകളിലേക്ക് സിനിമ വ്യതിചലിക്കുകയാണ്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കഴിയുന്ന ചെറുമകനെ അറസ്റ്റ് ചെയ്യുന്നതോടെ ചിത്രം ട്വിസ്റ്റുകളിലേക്ക് കടക്കുന്നു.

സംവിധായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ ആദ്യ ഹൃസ്വചിത്രമാണ് 'ഇര'. സിനിമ മേഖലയിൽ നിന്നും സാംസ്കാരിക മേഖലയിൽ നിന്നും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമാഫീലിയ പിക്ചർസിന്റെ ബാനറിൽ ആഗസ്റ്റ് നാലിനാണ് നീസ്‌ട്രീം യൂട്യൂബ് പ്ലാറ്റ്ഫോമിൽ 'ഇര' പുറത്തിറങ്ങിയത് ചിത്രത്തിന്റെ റിലീസ് പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോയാണ് നിർവഹിച്ചത്. പ്രശസ്ത സംവിധായകരായ ഹനീഫ് അഡനിയും അജയ് ദേവലോകയും സാമൂഹ്യ മാധ്യമങ്ങളിൽ ഇത് ഷെയർ ചെയ്തിരുന്നു. കളക്റ്റീവ് ഫ്രെയിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ ഏറ്റെടുത്തിരിക്കുന്നത്.

'ഇര'യുടെ ടീസറും പ്രേക്ഷകർക്കിടയിൽ വൻ ഹിറ്റായിരുന്നു. സംവിധായകൻ ബേസിൽ ജോസഫാണ് ചിത്രത്തിന്റെ ടീസർ റിലീസ് നിർവഹിച്ചത്. സംവിധായകൻ ജിയോ ബേബിയും പ്രശസ്ത നടി മാലാ പാർവ്വതിയും ടീസർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ടിരുന്നു.

എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡിലെ സീനിയർ മാനേജർ കൂടിയാണ് ചിത്രത്തിന്റെ സംവിധായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ. സിനിമയുടെ ചിത്രീകരണ വേളയിൽ ഏറെ പ്രതിസന്ധികൾ നേരിടേണ്ടതായി വന്നതായി സംവിധായകൻ പറഞ്ഞു. ഒത്തിരി ചർച്ചകളിലൂടെയും ശക്തമായ തിരക്കഥയുടെ പിൻബലത്തോടെയുമാണ് സിനിമാ ആസ്വാദകർക്കു മുന്നിൽ ഈ ഹൃസ്വ ചിത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാള സിനിമയിലെ നവാഗത അഭിനേതാവായ പ്രശാന്ത് മുരളിയാണ് നായകൻ. ചിത്രത്തിലെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അരുൺ ദേവ്വാണ്. അരവിന്ദ് ലാൽ, ബാലചന്ദർ കെ നമ്പ്യാർ, രാംദാസ് സോപാനം എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ തയ്യാറാക്കിയത് മുഹമ്മദ് റിയസുദ്ദീനും സുജിത്ത് ജോർജുമാണ്. ബാക്ക്ഗ്രൗണ്ട് സ്കോർ ക്രിസ്റ്റി അബി വർഗീസും എഡിറ്റിംഗ് വിഷ്ണു ലാൽ സുധയുമാണ് നിർവഹിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (13 minutes ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (23 minutes ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (4 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (4 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (4 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (5 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (5 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (5 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (5 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (5 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (6 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (8 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (9 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (9 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (9 hours ago)

Malayali Vartha Recommends