ചോറ്റാനിക്കര അമ്പലത്തിൽ ചന്ദനക്കുറി ചാർത്തി റിമി ടോമി: ചോദ്യങ്ങളുമായി ആരാധകർ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായ ഗായികയും നടിയുമാണ് റിമി ടോമി. ഇപ്പോൾ താരം പങ്കവച്ച ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആദ്യമായി ചോറ്റാനിക്കര അമ്പലം സന്ദർശിച്ച സന്തോഷം പങ്കുവെച്ചുള്ള റിമിയുടെ ഫോട്ടോയാണ് വൈറലാകുന്നത്.
കുർത്ത ധരിച്ച് ചന്ദനക്കുറിയും ചാർത്തി സുന്ദരിയായാണ് റിമി ടോമി ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആദ്യ ദർശനം എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി റിമി ടോമി കുറിച്ചത്.
ഫോട്ടോ വൈറലായതോടെ നിരവധി കമന്റുകളും സംശയങ്ങളുമാണ് താരത്തിന്റെ ആരാധകർ ചോദിക്കുന്നത്. 'റിമി മതം മാറിയോ' എന്ന സംശയവും ചോദ്യവുമാണ് ചിലർ പങ്കുവെച്ചിരിക്കുന്നത്. മതപരമായ ചിന്തകള്‍ ഒന്നും ഇല്ലാതെ എല്ലാ മതത്തേയും ഒരു പോലെ സ്വീകരിക്കുന്ന റിമി ടോമിയുടെ ചെയ്തികളെ പ്രശംസിക്കുന്നവരുമുണ്ട്.
https://www.facebook.com/Malayalivartha