വീണ ഒളിപ്പിക്കാൻ ശ്രമിച്ചു, അമൻ 'അത്' പുറത്ത് വിട്ടു... അതെ, ഞങ്ങള്‍ പിരിഞ്ഞു! പ്രചരിച്ച ആ വാർത്ത സത്യം..

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവാഹ മോചന വാർത്ത ശരിവച്ച് നടി വീണ നായരുടെ ഭർത്താവ് ആര്‍ജെ അമൻ. സോഷ്യൽ മീഡിയയിലൂടെ തങ്ങൾ വിവാഹമോചിതരായെന്ന് അമൻ തന്നെ പങ്കുവയ്ക്കുകയായിരുന്നു. അമന്റെ കുറിപ്പ് ഇങ്ങനെ... അതെ, ഞങ്ങള്‍ പിരിഞ്ഞു, പക്ഷെ വിവാഹ മോചിതരായിട്ടില്ല. മകന് വേണ്ടി ഞങ്ങള്‍ അത് ചെയ്യുന്നില്ല. ഒരു അച്ഛന്‍ എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ എനിക്ക് കഴിയില്ല.
അതുകൊണ്ട് അവന് വേണ്ടി എപ്പോഴും ഞാന്‍ ഉണ്ടാവും. എന്നാല്‍ ഞങ്ങള്‍ പിരിഞ്ഞുവെന്നാണ് അമന്‍ പറയുന്നത്. ഈ അവസ്ഥകളിലൂടെ കടന്നു പോവുക എന്നത് എളുപ്പമല്ല. ജീവിതം ചിലപ്പോഴൊക്കെ കാഠിന്യമേറിയതാകും, പക്ഷെ നമ്മള്‍ കരുത്തോടെ നേരിടണം. അതിനാല്‍ എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും മുന്നോട്ട് പോകാനുള്ള പിന്തുണ നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ് എന്നാണ് അമന്‍ പറഞ്ഞ് അവസാനിപ്പിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
നേരത്തെ വിവാഹ മോചന വാര്‍ത്തകളോട് വീണയും പ്രതികരിച്ചിരുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. എല്ലാ കുടുംബത്തിലും എന്ന പോലെ ഞങ്ങള്‍ക്ക് ഇടയിലും പ്രശ്നങ്ങളുണ്ട്, പക്ഷെ വിവാഹ മോചിതരായിട്ടില്ല എന്നായിരുന്നു വീണ പറഞ്ഞത്. ഇതോടെ അഭ്യൂഹങ്ങള്‍ ശക്തമായി മാറുകയായിരുന്നു.
അതേ സമയം റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെ മകന്‍ അമ്പാടിയുടെ സ്‌കൂളിലെ പരിപാടിയ്ക്ക് ഇരുവരും ഒന്നിച്ച് എത്തിയ ഫോട്ടോകളും വീഡിയോകളും വൈറലായി മാറിയിരുന്നു. അതോടെ വീണ വിവാഹ മോചിതയായിട്ടില്ലെന്നും വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് അമൻ വേർപിരിഞ്ഞുവെന്ന് കുറിപ്പ് പങ്കുവച്ചത്.
മുമ്പ് ഭർതൃ വീട്ടുകാരോടൊപ്പം താമസിച്ചിരുന്ന വീണ ഇപ്പോൾ മകനുമായി കൊച്ചിയിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് താമസം. വീണയും ഭർത്താവും ഇരുവരുടെയും സമൂഹ മാധ്യമങ്ങളിൽ നിന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ നീക്കം ചെയ്തതും പരസ്പരം അൺഫോളോ ചെയ്തതുമാണ് ബന്ധം വേർപിരിയുന്നോ എന്ന സംശയം ആരാധകരിൽ ആദ്യം ഉണ്ടാക്കിയത്.
ബിഗ് ബോസിലെ വീണയുടെ ചില വേണ്ടാത്ത തുറന്നുപറച്ചിലുകൾ തന്നെയാണ് ഇരുവരുടെയും സന്തുഷ്ട ദാമ്പത്യ ജീവിതം തകർത്തത് എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. മുന്‍പ് നിരവധി സീരിയലുകളിലും സിനിമയിലുമൊക്കെ സജീവമായിരുന്നെങ്കിലും വീണ ചെറിയ ഇടവേളകള്‍ എടുത്തിരുന്നു. ബിഗ് ബോസില്‍ നിന്നും പാതിവഴിയില്‍ പുറത്തിറങ്ങിയെങ്കിലും വലിയ ജനപ്രീതിയും ഒപ്പം വിമര്‍ശനങ്ങളുമൊക്കെ ലഭിച്ചു. ഇടക്കാലത്ത് തടി കുറച്ച് ഗംഭീര മേക്കോവര്‍ നടത്തിയും വീണ ഞെട്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha