Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

പാളിയത് ദിലീപ് അഴിയെണ്ണിയ ആലുവ സബ്ജയിലിൽ തന്നെയും എത്തിക്കാനുള്ള ശ്രമം: ആലുവ കോടതിയുടെ പരിധിയില്‍ വരുന്ന കെട്ടിടം തന്നെ തെരഞ്ഞെടുത്തത് ആ വൻ കളിയ്ക്ക് വേണ്ടി...

19 AUGUST 2022 09:27 AM IST
മലയാളി വാര്‍ത്ത

തനിക്കെതിരെ ആരോപിച്ച ലൈംഗിക പീഡനക്കേസ് വ്യാജമെന്ന് തെളിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി ബാലചന്ദ്രകുമാർ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണ് തനിക്കെതിരെ വ്യാജ പരാതി സൃഷ്ടിച്ചതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

പോലീസ് റിപ്പോർട്ടില്‍ ദിലീപിന്റെ പങ്ക് ഇപ്പോള്‍ എടുത്ത് പറഞ്ഞില്ലെങ്കിലും ദിലീപിനൊപ്പം നിരന്തരം യാത്രചെയ്യുന്നവരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വാഭാവികമായും അത് ചെന്ന് അവസാനിക്കുന്നത് ദിലീപിലായിരിക്കും. സാക്ഷിയുടെ വിശ്വാസ്യതയെ തകർക്കുക എന്നുള്ളത് മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് റിപ്പോർട്ട് വായിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും ബാലചന്ദ്രകുമാർ അഭിപ്രായപ്പെടുന്നു. ബാലചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെ...

ആലുവ സബ്ജയിലിലേക്ക് എന്നെ റിമാന്‍ഡ് ചെയ്ത് കിട്ടാനായിരുന്നു അവരുടെ ശ്രമം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആലുവ ജയിയില്‍ കിടന്നയാളാണ് ദിലീപ്. ഞാന്‍ ചില സത്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ അദ്ദേഹം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കടന്നു. അങ്ങനെയങ്കില്‍ എനിക്കും എതിരെ കിടക്കട്ടെ ഒരു കേസ്, എന്നിട്ട് ഞാന്‍ കിടന്ന അതേ ജയിലില്‍ ബാലചന്ദ്രകുമാറും വന്ന് കിടക്കട്ടേയെന്നും ദിലീപ് ചിന്തിച്ച് കാണും.

പക്ഷെ എനിക്ക് പ്രത്യേകം പായ തരാനോ, ഹെല്‍ത്ത് ഡ്രിങ്ക് തരാനോ ആളുണ്ടാവില്ലെന്ന കാര്യം മാത്രമേയുള്ളു. എന്നെ ആലുവ ജയിലില്‍ കിടത്താന്‍ വേണ്ടി തന്നെയാണ് ആലുവ കോടതിയുടെ പരിധിയില്‍ വരുന്ന കെട്ടിടം തിരഞ്ഞെടുത്തത്. അപ്പോള്‍ ഈ കേസില്‍ റിമാന്‍ഡ് ഉണ്ടായാല്‍ ആലുവ കോടതിയില്‍ തന്നെ കിടക്കും. കേസ് ഇപ്പോള്‍ വന്നിരിക്കുന്നതും ആലുവ കോടതിയില്‍ തന്നെയാണ്.

പരാതിയില്‍ പീഡനം നടന്നുവെന്ന് പറയപ്പെടുന്ന പുതുക്കലവട്ടം എന്ന് പറയുന്ന സ്ഥലത്ത് ഞാനിതുവരെ പോയിട്ടുമില്ല. രമേശന്‍ നായർ എന്ന് പറയുന്നയാള്‍ മറ്റൊരു സ്ഥലത്ത് താമസിച്ചിരുന്ന സമയത്ത്, അതായത് 2006 കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോവുമായിരുന്നു. അന്ന് ഞാനൊരു സിനിമ ചെയ്യുന്നുണ്ടായിരുന്നു.

ആ സിനിമയുടെ പാട്ടെഴുത്തുമായി ബന്ധപ്പെട്ടാണ് രമേശന്‍ നായരെ പരിചയപ്പെടുന്നത്. പക്ഷെ അദ്ദേഹം വീടുമാറിയതിന് ശേഷം അങ്ങോട്ട് പോയിട്ടില്ലെന്നും ബാലചന്ദ്രകുമാർ പറയുന്നു. 2005 ല്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ ആലോചിച്ചിരുന്നു. പിന്നീട് അത് നടന്നില്ല. ആ ചിത്രത്തിന് തിരക്കഥ എഴുതാനിരുന്ന എകെ സാജന്‍, എകെ സന്തോഷ് എന്നിവരോടൊപ്പം എന്റെ അടുത്തേക്ക് വന്ന് ചേർന്ന ആളാണ് ജോണ്‍ ഡിറ്റോ. സ്കൂള്‍ അധ്യാപകരനായ അദ്ദേഹത്തിന് ദിലീപിനോട് കടുത്ത ആരാധന വല്ലതും ഉണ്ടായിരിക്കും. അല്ലാതെ വ്യക്തിപരമായി ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നം ഉണ്ടായിട്ടില്ല.

ഇതില്‍ പങ്കുണ്ടെന്ന് പറയുന്ന ഓണ്‍ലൈന്‍ ചാനലുകാരും ദിലീപിന്റെ സന്തത സഹചാരിയായ വ്യാസന്‍ എടവനാക്കാടും ബാലചന്ദ്രകുമാറുമായി അടുപ്പമുണ്ടായിരുന്ന ചില ആളുകളെ തേടി നടന്നിരുന്നുവെന്ന കാര്യം നേരത്തെ തന്നെ കേട്ടിരുന്നു.

ജോണ്‍ ഡിറ്റോ ഒരു പക്ഷെ അതില്‍പെട്ടു പോയതാവും. റിപ്പോർട്ടില്‍ പൊലീസ് സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്റെ അഭിഭാഷകനുമായി ചർച്ച നടത്തി ബാക്കി നടപടിക്രമങ്ങള്‍ ആലോചിക്കുകയാണ്. തീർച്ചയായും പരാതിക്കാരിക്കെതിരെയും ഇതിന് കൂട്ട് നിന്നവർക്കെതിരെയും ഏതറ്റം വരേയുമുള്ള നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്രകുമാർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (3 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (3 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (3 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (4 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (4 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (4 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (4 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (4 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (5 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (8 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (8 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (8 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (9 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (10 hours ago)

Malayali Vartha Recommends