Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഇരുതല മൂർച്ചയുള്ള വാളായി ദിലീപിന്റെ തലക്ക് മുകളിൽ 'അതിജീവിത' : ജനപ്രിയന് എതിരെ വളരെ രഹസ്യ സ്വഭാവമുള്ള ആരോപണം ഉന്നയിക്കാന്‍ അതിജീവിത കണ്ടെത്തിയത് ഇന്‍ കാമറ നടപടി:- നേട്ടം പലത്...

23 AUGUST 2022 09:24 AM IST
മലയാളി വാര്‍ത്ത

കോടതി മാറ്റ ഹർജിയില്‍ അതിജീവിത ഹൈക്കോടതിയില്‍ രഹസ്യ വിചാരണ ആവശ്യപ്പെടാനുള്ള കാരണം വ്യക്തമാക്കി അഡ്വ. പ്രിയദർശന്‍ തമ്പി. ഹൈക്കോടതിയില്‍ ഇന്‍ക്യാമറ പ്രൊസീഡിങ്ങ്സ് നടത്തണമെന്ന് ആക്രമിക്കപ്പെട്ട നടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണ ഗതിയിൽ കേസിന്റെ വിചാരണ ഘട്ടത്തിലാണ് ഇന്‍ ക്യാമറ രീതി കണ്ട് വരുന്നത്. ഏതൊക്കെ കേസുകള്‍ ഇത്തരത്തില്‍ നടക്കണം എന്നുള്ളതിന് കൃത്യമായ മാർഗ്ഗ നിർദേശങ്ങളുണ്ട്.

ഒരു വ്യക്തിയെ വ്യക്തിപരമായ ബാധിക്കുന്ന ചോദ്യങ്ങള്‍ പ്രോസിക്യൂഷനോ പ്രതിഭാഗമോ ഉന്നയിക്കുന്ന എല്ലാഘട്ടത്തിലും തന്നെ ഇത്തരത്തില്‍ ഇന്‍ക്യാമറ പ്രൊസീഡിങ്ങ്സ് നടക്കാറുണ്ട്. എന്നാല്‍ ഹൈക്കോടതിയില്‍ ഇത്തരമൊരു രീതി സാധാരണയായി നടക്കാറില്ല. കാരണം ഹൈക്കോടതിയില്‍ ഇതിനുള്ള ഒരു അവസരം വരുന്നില്ല, എന്നത് കൊണ്ടുതന്നെയാണ്. നേരത്തെ പരിഗണിച്ചിരുന്ന ജഡ്ജി ഈ കേസില്‍ നിന്നും മാറി നിന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഈ ഹർജി പരിഗണിക്കുന്നത്.

ഹൈക്കോടതിയിലെ തന്നെ ഏറ്റവും തിരക്കേറിയ ഒരു വിഭാഗമാണ് സിയാദ് റഹ്മാന്‍ കൈകാര്യം ചെയ്യുന്ന കോടതി. അതുകൊണ്ട് തന്നെ അവിടെ നിരവധി അഭിഭാഷകരും കക്ഷികളും മറ്റുള്ളവരും ആ കോടതിയില്‍ കാണും. ഇക്കാരണം കൊണ്ടുതന്നെയാണ് അതിജീവിത വളരെ പ്രധാനപ്പെട്ട രഹസ്യസ്വഭാവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കാന്‍ വേണ്ടി രഹസ്യവിചാരണ ആവശ്യപ്പെട്ടത്. ഒരു മാധ്യമ ചർച്ചയ്‌ക്കിടെയായിരുന്നു അഡ്വ. പ്രിയദർശന്‍ തമ്പി ഇതിനെക്കുറിച്ച് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ....


കോടതി മാറ്റം ഉള്‍പ്പടേയുള്ള ആവശ്യം ഉന്നയിക്കുമ്പോള്‍ പ്രതിഭാഗം പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇത് കോടതികളെ തകർക്കാനും വിലകുറച്ച് കാണാനുമുള്ള നീക്കമാണെന്ന വാദം. എല്ലാ ഘട്ടത്തിലും ഇവർ ഈ വാദം ഉന്നയിച്ചിട്ടുണ്ട്. ഒരു പരിധിവരെ ഈ വാദം ഉന്നയിച്ചതിലൂടെ തങ്ങള്‍ ലക്ഷ്യം വെക്കുന്ന കാര്യം നേടിയെടുക്കാന്‍ അവർക്ക് സാധിച്ചിട്ടുണ്ട്. 

പ്രതിഭാഗത്തിന്റെ അത്തരമൊരു വാദത്തിന്റെ കൂടെ മുനയൊടിക്കാന്‍ വേണ്ടി അതിജീവിത രഹസ്യവിചാരണ ആവശ്യപ്പെട്ടത്. അകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് വിധിപ്രസ്താവം വരുമ്പോഴല്ലാതെ മാധ്യമങ്ങള്‍ക്ക് അടക്കം അറിയാന്‍ കഴിയില്ലെന്നുള്ളതാണ് രഹസ്യ വിചാരണയുടെ രീതി. അതിജീവിതയ്ക്ക് നമ്മള്‍ അറിയാത്ത പ്രധാനപ്പെട്ട പല കാര്യങ്ങളും പറയാനുണ്ടാവുമെന്നും അദ്ദേഹം പറയുന്നു.


രഹസ്യ വിചാരണ എന്ന് പറയുന്നത് വിചാരണ കോടതികളില്‍ ഇരുതല മൂർച്ചയുള്ള ഒരു വാളാണ്. അതിന്റെ ഗുണം ചിലപ്പോള്‍ പ്രോസിക്യൂഷനാവും കിട്ടുക. നേരെ മറിച്ച് ചിലസമയത്ത് അതിന്റെ ഗുണം പ്രതിഭാഗത്തിനും കിട്ടും. സാക്ഷികള്‍ മൊഴി പറയുമ്പോള്‍ കൂടുതല്‍ ആളെ കാണുമ്പോള്‍ ഭയപ്പെടുന്ന ഒരു സാഹചര്യം ഉണ്ടാവും. ഇക്കാര്യം നേരെ തിരിച്ചും സംഭവിക്കാം. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഘട്ടത്തിലെ രഹസ്യവിചാരണയുടെ ഗുണം പൂർണ്ണമായും ലഭിച്ചത് പ്രതിഭാഗത്തിനാണ്.

 

സാക്ഷികളെ കൂറുമാറ്റുന്നത് സംബന്ധിച്ച പലകാര്യങ്ങളും ആരും അറിഞ്ഞില്ല എന്നുള്ളതാണ് വസ്തുത. മാധ്യമങ്ങള്‍ അറിഞ്ഞില്ല, പൊതുജനങ്ങള്‍ അറിഞ്ഞില്ല, ഈ കേസിനെ സ്ഥരിമായി നിരീക്ഷിക്കുന്നവരും അറിഞ്ഞില്ല. അവസാന ലാപ്പിലായപ്പോഴാണ് ഇക്കാര്യം പുറത്ത് വരുന്നത്. വിചാരണ കോടതിയിലെ രഹസ്യ വിചാരണയുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ ഈ രഹസ്യവിചാരണയെ ഒരു തരത്തിലും താരതമ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല.

അതുകൊണ്ട് തന്നെ അതിജീവിതയുടെ ആവശ്യത്തില്‍ രഹസ്യ വിചാരണ അനുവദിച്ചത് നല്ലൊരു കാര്യമാണെന്നാണ് മനസ്സിലാക്കുന്നത്. ഹൈക്കോടതിക്ക് വേണമെങ്കില്‍ ഈ കാര്യം നിരസിക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (3 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (3 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (3 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (4 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (4 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (4 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (4 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (4 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (5 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (8 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (8 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (8 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (9 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (10 hours ago)

Malayali Vartha Recommends