ദിലീപ് ഇപ്പോൾ എനിക്ക് ഒരു ഇരപോലും അല്ല! എനിക്ക് ശത്രുവാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല... സിനിമയിൽ നിന്ന് തുടച്ച് നീക്കപ്പെട്ടൊരുവാൻ എന്തിനാണ് എന്നോട് ശത്രുത കാണിക്കുന്നത്?

നാൻ താൻ കേസ് കൊട് എന്ന സിനിമയിലൂടെ പലരും ലക്‌ഷ്യം വയ്ക്കുന്നത് കുഞ്ചാക്കോ ബോബനെയാണെന്ന് പല്ലിശ്ശേരി. പഴയൊരു പ്രതികാരം ഈ സിനിമയിലൂടെ തിരിച്ചുവന്നിരിക്കുന്നു എന്നും പറയുന്നു. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പല ചർച്ചകൾക്കും വഴിവയ്ക്കുന്ന ഈ വിഷയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ....
പഴയൊരു പ്രതികാരം എന്നാൽ ഇവിടെ ദിലീപിന് എതിരാളിയായിട്ടാണ് കുഞ്ചാക്കോ ബോബൻ വന്നതെന്ന് എഴുതിയും, പറഞ്ഞും നാടുമൊത്തം അറിഞ്ഞ കാര്യമാണ്. കുഞ്ചാക്കോയെ തകർക്കാൻ പേനയുന്തിയ ആളുകളെ സമീപിച്ച് മദ്യവും കാശും നൽകി എഴുതിച്ച ആളുകളും ഉണ്ട്. അങ്ങനെ കൊടുക്കാൻ സമീപിച്ച ചില ആളുകൾ നിഷ്കരുണം വേണ്ടെന്ന് വച്ച് അത് പറഞ്ഞ് അറിഞ്ഞ നാടാണെന് ഓർക്കണം. അവിടെ നിന്നെല്ലാം രക്ഷപെട്ട് പക്വതയാര്‍ന്ന കഥാപാത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ വിക്ടറി സ്റ്റാൻഡിൽ വന്നു നിൽക്കുന്ന കാലഘട്ടമാണെന്ന് ഓർക്കണം. തെരഞ്ഞെടുക്കുന്ന സിനിമകളെല്ലാം വിജയിക്കുന്നു. ഇപ്പോൾ കുഞ്ചാക്കോ ബോബന്റെ കാലഘട്ടമാണെന്ന് ആലോചിക്കണം.
അപ്പോഴാണ്കുഞ്ചാക്കോ ബോബനെ തകർക്കാൻ ദിലീപ് കച്ചകെട്ടി ഇറങ്ങിയെന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. ഇത് കുഞ്ചാക്കോയുടെ ചെവിയിൽ എത്തി. അപ്പോൾ കുഞ്ചാക്കോ പറഞ്ഞത് ഇങ്ങനെയായിരുന്നു, ഇല്ല! ദിലീപ് ഇപ്പോൾ എനിക്ക് ഒരു ഇരപോലും അല്ല. എനിക്ക് ശത്രുവാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം ദിലീപ് ഇപ്പോൾ സിനിമയിൽ ഇല്ല എന്നുള്ളതാണ്. സിനിമയിൽ നിന്ന് തുടച്ച് നീക്കപ്പെട്ടൊരുവാൻ എന്തിനാണ് എന്നോട് വൈരാഗ്യം കാണിക്കുന്നത്? എന്നോട് വൈരാഗ്യം കാണിക്കണമെങ്കിൽ ഞങ്ങൾ തുല്ല്യരായി നിൽക്കണം.അല്ലെങ്കിൽ ദിലീപിന്റെ സിനിമകളെല്ലാം എനിക്ക് കിട്ടണം. അങ്ങനെ സ്വാർത്ഥത കൊണ്ട് അത് സംഭവിക്കാം. പക്ഷെ ഇപ്പോൾ അത് അല്ലെന്ന് എനിക്ക് മനസിലായി.
ദിലീപ് തത്കാലം തിരിച്ച് വരില്ലെന്നാണ്, ഞാനുമായി ബന്ധപ്പെട്ട അല്ലെങ്കിൽ ദിലീപുമായി ബന്ധപ്പെട്ടവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഞാൻ ഇത് വിശ്വസിക്കില്ല. പക്ഷെ ഇതിൽ പറഞ്ഞ് കേൾക്കുന്ന ഒരു സത്യമുണ്ടെന്ന് ആലോചിക്കണം. എനിക്ക് പുറകെ വരുന്നത് ആര് ? എന്നെ തകർക്കാൻ നോക്കുന്നത് ആര് ? എനിക്ക് ഭീഷണിയായി വരുന്നത് ആരൊക്കെയാണെന്ന് എന്ന് മനസിലുണ്ട്. നമ്മുടെ കൈയിൽ അത് തെളിയിക്കാൻ തെളിവുകൾ വേണം. ആ തെളിവുകൾ ശേഖരിക്കാൻ വേണ്ടി തന്നെയാണ് ഞാനും എന്റെ സുഹൃത്തുക്കളും ഈ അഭിനയത്തോട് ഒപ്പം നടന്നുകൊണ്ടിരിക്കുന്നതെന്ന് ഓർക്കണം. ഞാൻ ആർക്കും ദ്രോഹം ചെയ്തിട്ടില്ല, ആർക്കും ദ്രോഹം ചെയ്യാൻ എന്റെ അച്ഛനോ, മുത്തച്ഛനോ എന്നെ പഠിപ്പിച്ചിട്ടില്ല. സത്യസന്ധമായ ജീവിതത്തിലൂടെയാണ് താൻ മുന്നേറിയതെന്നാണ് കുഞ്ചാക്കോ പറഞ്ഞത്.
എനിക്ക് ശത്രുക്കൾ ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം, എന്നെ ഏൽപ്പിച്ച ജോലി ചെയ്യും. എനിക്ക് സിനിമ ചെയ്യാൻ ആളില്ലെങ്കിൽ ഞാൻ സ്വന്തമായി സിനിമ നിർമ്മിക്കും. ഞാൻ ഒന്ന് രണ്ട് നല്ല സിനിമ നിർമ്മിച്ചതാണല്ലോ, ഇനിയും ഞാൻ സിനിമ നിർമ്മിക്കും. ഇത് എന്റെ രക്തത്തിൽ ഉള്ളതാണ്. അപ്പോൾ ഞാൻ സിനിമാലോകത്ത് തന്നെ ഉണ്ടാകും. അതിന് വിഘ്‌നം വന്നത്, തടസം ഉണ്ടാക്കിയത് ദിലീപ് ആണെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.
എന്റെ മുന്നിൽ കിട്ടിയ രഹസ്യധാരണ അനുസരിച്ച് ഞാൻ രണ്ട് മൂന്ന് പേരെ സംശയിക്കുന്നുണ്ട്. അവരാണ് എനിക്കെതിരെ തിരിയുന്നതെങ്കിൽ, അതിന് തെളിവ് ഉണ്ടെങ്കിൽ ഞാൻ അത് വിളിച്ച് പറയും. അത് വെറും വാക്കല്ല. അത് വെറുമൊരു ഇന്റർവ്യൂവിൽ പറയുന്നതല്ല. എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, ഞാൻ സിനിമയിൽ അഭിനയിച്ചും, നിർമ്മിച്ചും ഒതുങ്ങിക്കൂടി കഴിയുന്ന ഒരാളാണ്. അതിനിടയിൽ വീണുകിട്ടിയ സിനിമയാണ് നാൻ താൻ കേസ് കൊട് പോലുള്ള ചിത്രങ്ങൾ. ഏതൊരു നടനും ആഗ്രഹിക്കുന്ന ആ സൗഭാഗ്യം ഇനിയും നേടാൻ ഞാൻ പരിശ്രമിച്ച് കൊണ്ടിരിക്കും.
അതിനെ കടയ്ക്കൽ കത്തിവയ്ക്കാൻ ആരെങ്കിലും വന്നാൽ... അത് ഏത് യുവ നടനായാലും, താര പുത്രനായാലും ശരി പത്രസമ്മേളനം വിളിച്ച് കൂട്ടി വ്യക്തമായി പറയും ദിലീപ് അല്ല, ഇന്ന ഇന്ന ആളുകളാണ് എന്നെ ഇപ്പോൾ തകർക്കാൻ ശ്രമിക്കുന്നത്. അതിനുള്ള ചങ്കൂറ്റം കുഞ്ചാക്കോ ബോബന് ഉണ്ടെന്ന് പല്ലിശേരി പറഞ്ഞ് വയ്ക്കുന്നു.
https://www.facebook.com/Malayalivartha