നടി ആക്രമിക്കപ്പെട്ട കേസിൽ ആ പത്ത് പേർ അറസ്റ്റിലേയ്ക്ക്? റെയ്‌ഡിൽ പിടിച്ചെടുത്ത രേഖകളിൽ നിർണ്ണായക തെളിവുകൾ... വെളിപ്പെടുത്തലുമായി പല്ലിശേരി

പി.സി ജോർജിന്‍റെ മകൻ ഷോൺ ജോർജിന്‍റെ വീട്ടിൽ നടന്ന ക്രൈംബ്രാഞ്ച് റെയ്‌ഡിൽ നിർണായകമായ പല തെളിവുകളും ക്രൈംബ്രാഞ്ചിന് കിട്ടിക്കഴിഞ്ഞെന്നും പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ച് പരിശോധനക്ക് വിധേയമാക്കിയതായും പ്രമുഖ ചലചിത്ര എഴുത്തുകാരനായ പല്ലിശേരി. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് കേസിൽ നിർണായകമായ പല അറസ്റ്റും ഉടൻ ഉണ്ടാകുമെന്നും, അത് കേരളത്തെ ഞെട്ടിക്കുന്ന വർത്തയാകുമെന്നും പല്ലിശേരി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...
പിടിച്ചെടുത്ത പല രേഖകളിൽ നിന്നും സുപ്രധാനമായ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചുകഴിഞ്ഞു. ഇതോടെ താൻ ബോധപൂർവം ചെയ്തതല്ല, തന്നെക്കൊണ്ട് ഇങ്ങനെ ചെയ്യാമോ എന്ന് പറഞ്ഞപ്പോൾ ഒരു സൗഹൃദത്തിന്റെ പേരിൽ സംഭവിച്ച് പോയതാണെന്ന് ഷോൺ ജോർജ് പറഞ്ഞതായി സിനിമാമേഖലയിൽ നിന്ന് ചില റിപ്പോർട്ടുകൾ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്റെ പേരിൽ ഷോണിനെ ഭീഷണിപ്പെടുത്തുകയോ, മർദ്ദിക്കുകയോ ചെയ്തിട്ടില്ലെന്നും പല്ലിശേരി പറയുന്നു.
പക്ഷെ ഈ കേസുമായി ബന്ധപ്പെട്ട് ആരും പ്രതീക്ഷിക്കാത്ത പത്ത് പ്രമുഖരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. ആരും പ്രതീക്ഷിക്കാത്ത ആ പത്ത് പ്രമുഖരുടെ പേർ ക്രൈംബ്രാഞ്ച് ലിസ്റ്റിൽ ചേർത്തുകഴിഞ്ഞു. ഇതിൽ പല വമ്പൻ ബിസിനസ് വ്യവസായികളും, സിനിമാനിർമ്മാതാക്കളും, പലിശയ്ക്ക് പണം നൽകുന്നവരും ഉണ്ട്. ആ ലിസ്റ്റിൽ ചേർത്തിട്ടുള്ള ഓരോ വ്യക്തികളെയും കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചുകഴിഞ്ഞെന്നും, മാധ്യമങ്ങൾക്ക് പോലും ആ ലിസ്റ്റിൽ ഉള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകാൻ ആർക്കും സാധിക്കില്ലെന്നും പല്ലിശേരി പറയുന്നു.
എന്നാൽ തനിക്ക് ഈ വിവരങ്ങൾ കിട്ടിയത് പല രീതിയിലും, പല സുഹൃത്തുക്കൾ വഴിയുമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഇടക്കാലത്ത് ക്രൈംബ്രാഞ്ചിന് കാലിടറിയെങ്കിലും യുദ്ധം ചെയ്യാൻ ഉറപ്പിച്ച് തന്നെ അന്വേഷണ സംഘം സടകുടഞ്ഞ് എഴുന്നേറ്റ് കഴിഞ്ഞു. ഇനി മുന്നിലുള്ളത് എല്ലാ തെളിവുകളും ഒരുമിച്ച് കോടതിയിൽ സമർപ്പിക്കുക എന്നുള്ളതാണ്.
അങ്ങനെ അറസ്റ്റും നടക്കും. ആ അറസ്റ്റ് നടക്കുന്നതിന് മുമ്പുതന്നെ ഓരോരുത്തരെയും തനിച്ചിരുത്തി ചോദ്യം ചെയ്യും. പിന്നെ ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യൽ. അതിന് ശേഷം അറസ്റ്റ് തുടങ്ങും. അങ്ങനെ അറസ്റ്റ് ചെയ്യാതിരിക്കണമെങ്കിൽ, മാപ്പ് സാക്ഷി ആകണമെങ്കിൽ അറിയാവുന്ന സത്യം അത് തുറന്ന് പറഞ്ഞെ മതിയാവൂ എന്ന് പല്ലിശേരി പറയുന്നു. ഇത് അറിവുള്ള ബന്ധുക്കൾ, സുഹൃത്തുക്കൾ, സിനിമയിലെ അടുത്ത ആളുകൾ വെറുതെ ഇനി ദിലീപ് പക്ഷം പിടിച്ചിട്ട് കാര്യം ഇല്ല. എന്തൊക്കെ സംഭവിച്ചാലും ശരി നാല് കാലിൽ വീഴാൻ ദിലീപിന് അറിയാം. ദിലീപ് പല കളികളും നടത്തി ചാടി രക്ഷപെടാം. പക്ഷെ നിങ്ങൾ ഓരോരുത്തരും ഒറ്റയ്ക്ക് അതിൽ വീഴാതെ നോക്കണം.
ഇത് അറിഞ്ഞതോടെ പലരും പലരെയും വിളിക്കുന്നു, ക്രൈംബ്രാഞ്ചിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. ഈ കേസ് സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നമാണ്. മുഖ്യമന്ത്രി പോലും പലർക്കും താക്കീത് നൽകിക്കഴിഞ്ഞു. അതുകൊണ്ടു ആരെങ്കിലും വെള്ളം ചേർക്കാൻ നോക്കിയാൽ അതിന് ഉത്തരം പറയേണ്ടിവരും. അത് തന്നെയാണ് ഈ കേസിന്റെ വിജയ സാധ്യതയും.
കോടതിയിൽ തെളിവ് സഹിതം ഈ കേസ് എത്തുമ്പോൾ ജഡ്ജി ചെയ്യേണ്ടത് ചെയ്യും. അതിനാൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആ പത്ത് പെർ വെറുതെ സമയം പാഴാക്കരുത്. ദിലീപിനെതിരെ തിരിഞ്ഞാൽ ദിലീപിന്റെ കയ്യിലും ഉണ്ട് ഇവർക്കെതിരെ ഉള്ള തെളിവുകൾ അത് പുറത്ത് വിട്ടാലും പ്രശ്നമാണ്. ചെകുത്താന് പറ്റിയ അബദ്ധമാണ് ഇവർക്ക് പറ്റിയത്. എങ്ങനെ പോയാലും കുടുങ്ങും. പലരും മണിക്കൂറുകൾക്ക് ലക്ഷങ്ങൾ വാങ്ങുന്ന വാക്കീൽമാരെ ബന്ധപ്പെട്ടുകഴിഞ്ഞു. ഇവർ ഇനി എന്തൊക്കെ ചെയ്താലും ക്രൈംബ്രാഞ്ച് ഇനി കണ്ണുംപൂട്ടി ഇരിക്കില്ല. ഇനി ഇവരുടെ അറസ്റ്റ് വാർത്തയ്ക്കായി കാതോർക്കാം എന്നും പല്ലിശേരി പറഞ്ഞ് നിർത്തുന്നു
https://www.facebook.com/Malayalivartha