ഐസിയുവിൽ കയറി ശ്രീനിയേട്ടനെ കണ്ട ശേഷം പുറത്തിറങ്ങിയപ്പോൾ എനിക്ക് എല്ലാം നഷ്ടപ്പെട്ടതുപോലെ തോന്നി: ഒരു നിമിഷം പതറിപ്പോയി; അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപത്രിയിൽ പോയി കിടക്കുന്നുവെന്ന് പറഞ്ഞവരുണ്ട്....

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിശ്രമത്തിലാണ് നടൻ ശ്രീനിവാസൻ. കുറച്ച് നാളുകൾക്ക് മുമ്പ് അസുഖം തീവ്രമായി വെന്റിലേഷനിലേക്ക് വരെ ശ്രീനിവസാനെ മാറ്റിയിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ഇപ്പോഴെ തിരികെ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന താരം മരിച്ചുവെന്ന തരത്തിൽ വ്യാജ വാർത്തവരെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ഇതിന് മറുപടിയെന്നോണം പ്രതികരിച്ചിരിക്കുകയാണ് താരം. വാക്കുകൾ ഇങ്ങനെ....
അത് ആശുപത്രിയിൽ കിടന്നപ്പോഴുള്ള ഫോട്ടോയാണ്. അങ്ങനെയൊക്കെ ചെയ്യുന്നത് വിചിത്രമായ മാനസികാവസ്ഥയുള്ളവരാണ്. അയാൾക്ക് ദീർഘായുസ് കൊടുക്കണേ എന്നാണ് എന്റെ പ്രാർഥന. അയാൾക്ക് മാത്രമല്ല അയാളെപ്പോലെയുള്ളവർക്കും', ശ്രീനിവാസൻ പറഞ്ഞു. ഇതൊരു പുനർജന്മമായി തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറഞ്ഞത് ശ്രീനിവാസന്റെ ഭാര്യ വിമലയായിരുന്നു. 'പല പ്രാവശ്യം ശ്രീനിയേട്ടൻ ആശുപത്രിയിലായി. അപ്പോഴൊക്കെ അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ലെന്ന് എന്റെ ഉള്ളിലിരുന്ന് ആരോ പറഞ്ഞു. എന്നാൽ ഒരു സന്ദർഭത്തിൽ ഞാൻ പതറിപ്പോയി.'
ഐസിയുവിൽ കയറി ശ്രീനിയേട്ടനെ കണ്ട ശേഷം പുറത്തിറങ്ങിയപ്പോൾ എനിക്ക് എല്ലാം നഷ്ടപ്പെട്ടതുപോലെ തോന്നി. അന്ന് അമൃത ആശുപത്രിയിലെ ഡോ.ലക്ഷ്മിയും ഡോ.വിവേകുമാണ് എനിക്ക് ധൈര്യം തന്നത്. ഡോ.ഗോപാലകൃഷ്ണനോടും ഡോ.മധു ശങ്കറിനോടുമൊക്കെ കടപ്പാടുണ്ട്. അവരൊക്കെയാണ് ശ്രീനിയേട്ടനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്', വിമല ടീച്ചർ പറഞ്ഞു.
'അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപത്രിയിൽ പോയി കിടക്കുന്നുവെന്ന് പറഞ്ഞവരുണ്ട്. ഞാൻ ആരെയും തെറി വിളിച്ചിട്ടില്ല. ചില കാര്യങ്ങൾ പറഞ്ഞു. ഇനിയും പറയേണ്ട സാഹചര്യമുണ്ടായാൽ പറയും. വിമല ടീച്ചർ പ്രാർഥിക്കാറുണ്ട്. ക്ഷേത്ര ദർശനവും നടത്താറുണ്ട്. ഞാൻ ഒന്നും വിലക്കിയിട്ടില്ല. ഇപ്പോഴും വിലക്കാറില്ല.
ഞാൻ പക്ഷെ പ്രാർഥിക്കാൻ വേണ്ടി ക്ഷേത്രങ്ങളിൽ പോകാറില്ല. ശബരിമലയിൽ ആദ്യമായി പോയത് ചിന്താവിഷ്ടയായ ശ്യാമളയുടെ ഷൂട്ടിങ്ങിനാണ്. കുറ്റബോധം തോന്നേണ്ട വിധത്തിൽ മോശമായി ജീവിച്ചുവെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷെ ഇത്രയും സിഗരറ്റ് വലിക്കേണ്ടിയിരുന്നില്ലെന്ന് തോന്നുന്നുണ്ട്. പുകവലിയാണ് എന്റെ ആരോഗ്യം തകർത്തതെന്ന് ശ്രീനിവാസൻ പറയുന്നു.
https://www.facebook.com/Malayalivartha