എനിക്ക് ബര്‍ണാച്ചന്റെ കൈ എങ്കിലും കാണാന്‍ പറ്റിയിരുന്നുവെങ്കില്‍ എന്ന് കരുതിയിരുന്നു; ബര്‍ണാച്ചനെ പോലെ ഫുക്രു പലതും ചെയ്തിരുന്നു.... ദയ അശ്വതിയുടെ സംശയത്തിന് മറുപടിയുമായി മഞ്ജു പത്രോസ് രംഗത്ത്

ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയുമായിരുന്നു സിനിമാ സീരിയൽ നടി മഞ്ജു പത്രോസ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മഞ്ജു. ഇപ്പോഴിതാ തന്നെ വിമര്‍ശിച്ച മറ്റൊരു ബിഗ് ബോസ് താരമായ ദയ അശ്വതിയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു പത്രോസ്. ഒരു യൂട്യൂബ് ചാനലിലൂടെയാണ് താരം പ്രതികരിച്ചത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ...
ജോലിയോ വരുമാനമോ ഇല്ലാതിരുന്ന സമയത്തായിരുന്നു ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. ഇന്ന് ചെയ്യുന്ന കാര്യങ്ങളെല്ലാം അന്നും ചെയ്യാനിഷ്ടമാണ്. പക്ഷേ, അന്നിത് ചെയ്യാന്‍ എന്റെ കൈയ്യില്‍ കാശുണ്ടായിരുന്നില്ലെന്ന് മഞ്ജു പറയുന്നു. എങ്ങനെയാണ് അഭിനയമേഖലയിലേക്ക് എത്തിപ്പെടുക എന്നത് അറിയില്ലായിരുന്നുലവെന്നും അതേസമയം, അവസരം കിട്ടുമ്പോള്‍ അത് കൃത്യമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും മഞ്ജു പറയുന്നു.
എന്റെ മകന്റെ സ്ഥാനത്ത് ആങ്ങളയുടെ മകനെപ്പോലും കാണാനാവില്ലെന്ന് നേരത്തെയൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നല്ലോ, പിന്നെങ്ങനെയാണ് ചിലര്‍ മകനായത് എന്നായിരുന്നു നേരത്തെ ദയ അശ്വതി മഞ്ജുവിനെ വിമര്‍ശിച്ചത്. ഇതിന് മഞ്ജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു... ദയ അശ്വതി ഇങ്ങനെ ചോദിക്കുന്നതിന്റെ ഒരു വീഡിയോ എനിക്ക് അയച്ചുതന്നിരുന്നു.
അവളുടെ സംശയമാണെന്നാണ് പറഞ്ഞത്. അവളുടെ കയ്യില്‍ എന്റെ നമ്പറുണ്ട്. അവള്‍ക്ക് സംശയം ഉണ്ടെങ്കില്‍ അതെന്നോട് വിളിച്ച് ചോദിച്ചാല്‍ മതിയായിരുന്നുവെന്നാണ് മഞ്ജു പറയുന്നത്. അതേസമയം, എന്റെ മകനായിട്ട് എനിക്ക് വേറെ ആരേയും കാണാനാവില്ലെന്ന് പറഞ്ഞത് ഞാന്‍ തന്നെയാണെന്നും പക്ഷെ അത് ബിഗ് ബോസിന് മുമ്പായിരുന്നുവെന്നും താരം പറയുന്നു.
പറയാനുണ്ടായ സാഹചര്യം എന്താണെന്ന് വച്ചാല്‍, എപ്പോഴും ഫോണ്‍ കോള്‍ വരും. മകളെ പോലെയാണ് പെങ്ങളെ പോലെയാണെന്ന് പറയും. നന്ദി പറഞ്ഞ് വെക്കും. പിറ്റേന്നും വിളിക്കും. എല്ലാ ദിവസവും വിളിക്കും. അതെന്തിനാണ് ദിവസവും വിളിക്കുന്നത്. ചിലപ്പോള്‍ വീഡിയോ കോള്‍ ചെയ്യും. അതെന്തിനാണ് അങ്ങനെ ചെയ്യുന്നത്. അതിനാലാണ് അങ്ങനെ പറഞ്ഞത്, എനിക്കെന്റെ ആങ്ങളെ പോലെയും മകനെ പോലെയും വേറെ ആളെ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞത്.
പിന്നെയാണ് ബിഗ് ബോസില്‍ പോകുന്നത്. അത് വേറെ തന്നൊരു സിസ്റ്റമാണ്. കൊറോണ വന്നപ്പോള്‍ പോലും നമുക്ക് വീട്ടില്‍ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാമായിരുന്നു. പക്ഷെ അതില്‍ വരെ ആളുകള്‍ക്ക് ബുദ്ധിമുട്ടായി. ഇതില്‍ നിന്നെല്ലാം തീര്‍ത്തും സങ്കീര്‍ണമായിരുന്നു ബിഗ് ബോസ് വീട്. അതുവരെയുണ്ടായിരുന്ന എന്റെ അഭിപ്രായങ്ങളൊക്കെ മാറിപ്പോയി അവിടെ വച്ച്. എനിക്ക് ബര്‍ണാച്ചന്റെ കൈ എങ്കിലും കാണാന്‍ പറ്റിയിരുന്നുവെങ്കില്‍ എന്ന് കരുതിയിരുന്നു. ഞാന്‍ കരുതിയിരുന്നത് എനിക്ക് സര്‍വൈസ് ചെയ്യാന്‍ പറ്റുമെന്നായിരുന്നു.
ഇന്നും ബര്‍ണാച്ചന്‍ സ്‌കൂളില്‍ പോയപ്പോള്‍ കരഞ്ഞു. ഇനി പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞിട്ടേ അവനേ കാണാന്‍ പറ്റൂവെന്നതാണ് സങ്കടം. ഞാന്‍ ഇവിടേക്ക് വന്നതാണ്. ഇതിന്റെ നൂറിരട്ടിയാണ് ഞാന്‍ ബിഗ് ബോസ് വീട്ടില്‍ അനുഭവിച്ചത്. അവിടെ വച്ചിട്ടാണ് ഫുക്രുവിനെ കാണുന്നത്. ആ സ്ഥലം ഫില്‍ ചെയ്യാന്‍ ഫുക്രു എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ബര്‍ണാച്ചന്‍ എന്ന ടീ മഞ്ജു പത്രോസെ എന്നൊക്കെ വിളിക്കും. എനിക്കിഷ്ടപ്പെട്ട ഫുഡാണേല്‍ അവന് കൊടുത്തതില്‍ നിന്നും എനിക്ക് തരും. ഇതേപോലെയൊക്കെ ഫുക്രു ചെയ്തിരുന്നു. അപ്പോഴാണ് എനിക്ക് ബര്‍ണാച്ചനെ പോലെ തോന്നിയതെന്നാണ് മഞ്ജു പറയുന്നത്. അല്ലാതെ അവനെ ഞാന്‍ മകനായി ദത്തെടുത്തതല്ലെന്ന് മഞ്ജു വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha