നിരപരാധികൾ ക്രൂശിക്കപ്പെടുമ്പോൾ ജീവിതവും നിയമങ്ങളും മിക്കവാറും വിചിത്രമായിരക്കും! എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരം തുടരാനുള്ള അനുവാദമല്ല... അർണവുമായുള്ള വിവാദങ്ങൾക്കിടെ അന്‍ഷിത അക്ബർഷാ രംഗത്ത്

സൺ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കേളടി കൺമണി സീരിയലാണ് അർണവിനേയും ദിവ്യയേയും ഒരുമിപ്പിച്ചത്. ഒട്ടുമിക്ക ടിവി സീരിയലുകളിലും രണ്ട് ലീഡുകൾ ഉണ്ടാവുക എന്നത് സാധാരണമാണ്. രണ്ട് സ്ത്രീകളെ പ്രണയിച്ച് രണ്ട് സ്ത്രീകളെ തന്നെ വിവാഹം കഴിക്കുന്നതാണ് പല സീരിയലുകളും. യഥാർത്ഥ ജീവിതത്തിൽ അർണവ് അതിനുള്ള തയ്യാറെടുപ്പിലാണെന്ന് ഭാര്യ ദിവ്യ കുറ്റപ്പെടുത്തി രംഗത്തെത്തിയത് ഏറെ വിവാദമായ സംഭവമായിരുന്നു. കൂടെവിടെ സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി അന്‍ഷിത അക്ബർഷായാണ് ദിവ്യയുടെ ജീവിതത്തിൽ വില്ലത്തിയായത്.
കഴിഞ്ഞ ദിവസം ഇവരുടേതെന്ന തരത്തിൽ ഒരു ഓഡിയോ സോഷ്യൽ മീഡിയയിൽ ലീക്കായിരുന്നു. അര്‍ണവ് ഐ ലവ് യു ഡാ, ഐ ലവ് യു സോ സോ മച്ച്.എന്നൊക്കെ അൻഷിത പറയുന്ന വോയിസ് ക്ലിപ്പ് വളരെപ്പെട്ടന്ന് തന്നെ വൈറലാവുകയായിരുന്നു. കോൺഫറൻസ് കോളിൽ അർണവും,ഭാര്യ ദിവ്യയും, അൻഷിതയുമാണ് ഉള്ളത്. ഇപ്പോഴിതിന് പിന്നാലെ ചെല്ലമ്മയിൽ നിന്ന് അൻഷിതയെ മാറ്റണമെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലെ ആരാധകർ സൈബർ ആക്രമണം നടത്തുകയാണ്. അന്‍ഷിതക്കെതിരെയുള്ള തെളിവുകള്‍ ദിവ്യതന്നെയാണ് പുറത്ത് വിട്ടത്. അതിന് പിന്നാലെ സുഹൃത്തുക്കളും അൻഷിതയ്ക്കെതിരെ തിരിഞ്ഞിരുന്നു. പലപ്പോഴും ലൊക്കേഷനില്‍ വച്ച് അന്‍ഷിത അര്‍ണവിനോടൊപ്പം അടുത്തിടപഴകുന്നത് കണ്ടിട്ടുണ്ടെന്ന് ചിലര്‍ പറയുന്നു .
അര്‍ണവ് പലരെയും പ്രണയിച്ച് പറ്റിച്ചിട്ടുണ്ട് എന്നും , ഇക്കാര്യം താന്‍ അന്‍ഷിതയോട് ഇന്‍സ്റ്റഗ്രാമിലൂടെ മെസ്സേജ് അയച്ചു പറഞ്ഞിട്ടും പ്രതികരിച്ചില്ലെന്നും സുഹൃത്ത് തന്നെ വെളിപ്പെടുത്തുന്നു. അര്‍ണവുമായി അന്‍ഷി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന ആക്രമങ്ങൾക്കെതിരെ പരോക്ഷ മറുപടിയുമായി എത്തിയിരിക്കുകയാണ് അൻഷിത അക്ബർഷാ. ''എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരം തുടരാനുള്ള അനുവാദമല്ല. എന്റെ പ്രതികരണം ശക്തവും വ്യക്തവുമായിരിക്കും.
അതുവരെ വ്യാജന്മാരുടെ വികാരങ്ങളോടൊപ്പം ചേർന്ന് വിരോധികൾക്ക് സ്വന്തം വ്യാഖ്യാനങ്ങളുമായി മുന്നോട്ടു പോകാം. നിരപരാധികൾ ക്രൂശിക്കപ്പെടുമ്പോൾ ജീവിതവും നിയമങ്ങളും മിക്കവാറും വിചിത്രമായിരക്കും! എന്നാൽ അത് രണ്ട് വശമുള്ള കോടാലി ആയതിനാൽ ആ നിമിഷങ്ങൾ ആസ്വദിക്കുന്നവർക്കെല്ലാം ഇരട്ടിയായി തിരിച്ചു കിട്ടുമെന്നും അൻഷിത കുറിക്കുന്നു. അൻഷിത തന്റെ ഭർത്താവും നടനുമായ അർണവുമായി പ്രണയത്തിലാണെന്നും ഇവർ വൈകാതെ വിവാഹിതരാകുമെന്നുമാണ് ദിവ്യ ശ്രീധറിന്റെ ആരോപണം. തന്നെ ആക്രമിക്കാനും ഗർഭച്ഛിദ്രത്തിനു ശ്രമിച്ചുവെന്നതും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ദിവ്യ ഉന്നയിച്ചത്. ഇതിന്റെ ചുവടുപിടിച്ച് പ്രചാരണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് അൻഷിതയുടെ പ്രതികരണം.
https://www.facebook.com/Malayalivartha