ട്വിസ്റ്റോട് ട്വിസ്റ്റ്; വിവാഹം കഴിഞ്ഞത് 6 വർഷം മുൻപ്'; വാടകഗര്‍ഭം ധരിച്ചത് നയന്‍സിന്റെ ബന്ധുവായ മലയാളി യുവതി; വെളിപ്പെടുത്തി നയൻതാര; വിവാദങ്ങൾക്ക് വിരാമമിട്ടുകൊണ്ട്‌ഞെട്ടിക്കുന്ന വെളിപ്പെടുത്താലയുമായി നടി; വിമർശകർ കണ്ടം വഴിയോടി

തെന്നിന്ത്യയുടെ താരജോഡികളാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇരുവർക്കും ഇരട്ട കുട്ടികൾ ജനിച്ചതിന് പിന്നാലെ വലിയ വിവാദവും ചർച്ചയുമായിരുന്നു ഉയർന്നത്. മാത്രമല്ല വാടക ഗർഭപാത്രത്തിലൂടെയായിരുന്നു ഇരുവർക്കും കുട്ടികൾ ജനിച്ചത്.
അതേസമയം ഇത് വാടക ഗർഭധാരണ നിയമ ലംഘനമാണോ എന്ന രീതിയിലായിരുന്നു വിവാദം. ഇതോടെ ചട്ടലംഘനം സംബന്ധിച്ച് തമിഴ്നാട് സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ, ഇപ്പോഴിതാ തങ്ങൾ ചട്ടം ലംഘിച്ചിട്ടില്ലെന്നും ആറ് വര്‍ഷങ്ങള്‍ക്ക് മുന്നേ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും സർക്കാരിനെ അറിയിച്ചിരിക്കുകയാണ് നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും.
ഇക്കഴിഞ്ഞ ഒക്ടോബർ 9 നായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും തങ്ങൾക്ക് ഇരട്ട കുട്ടികൾ ജനിച്ചതായി സന്തോഷം പങ്കുവെച്ചത്. തുടർന്ന് താനും നയൻതാരയും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കൾ ആയെന്നും എല്ലാവിധ അനുഗ്രഹങ്ങളും വേണമെന്നും കുഞ്ഞുങ്ങളുടെ കാലുകളുടെ ചിത്രം പങ്കുവെച്ച് വിഘ്നേഷ് കുറിച്ചു.
https://www.facebook.com/Malayalivartha