ദിലീപ് അഹമദ് ഗുൽചിനെ കണ്ടാൽ ഗൂഢാലോചന, ദാവൂദ് ഇബ്രാഹിം ബന്ധം: മഞ്ജു വാരിയർ അഹമദ് ഗുൽചിനെ കണ്ടാൽ, അത് ലോകം അറിയുന്ന സിനിമാ പ്രവർത്തക...

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ വിദേശ ബന്ധങ്ങളിൽ ഇറാന്‍ വംശജനായ അഹമ്മദ് ഗൊല്‍ച്ചിന്റെ ഇടപെടല്‍ ഏറെ വിവാദമായിരുന്നു. ദുബായ് ആസ്ഥാനമായ പാര്‍സ് ഫിലിംസ് സ്ഥാപകനാണ് ഗൊല്‍ച്ചിന്‍. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് പാര്‍സ് ഫിലിംസിലെ ജീവനക്കാരനായിരുന്നു. ജയില്‍ മോചിതനായതിന് പിന്നാലെ ദുബായില്‍ എത്തി ദിലീപ് ഗൊല്‍ച്ചിനെ കണ്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഗുല്‍ഷന്‍ എന്ന് ഓമനപ്പേരിലാണ് അഹമ്മദ് ഗൊല്‍ച്ചൻ അറിയപ്പെടുന്നത്. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന് ആളിലേക്ക് എത്തുമെന്നും കേസില്‍ ജാമ്യം ലഭിച്ച ശേഷം ദിലീപ് ഇയാളെ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ ഒരു മാധ്യമത്തോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ അഹമ്മദ് ഗൊല്‍ച്ചിനൊപ്പമുള്ള മഞ്ജു വാര്യരുടെ ചിത്രത്തിന് നേരെ ദിലീപ് ഫാൻസ് പേജുകളിൽ നെഗറ്റീവ് കമന്റുകൾ നിറയുന്നു. നിതിൻ ജെ അല്ലുമൂട്ടിൽ എന്ന അക്കൗണ്ടിൽ നിന്നാണ് ദിലീപ് ഓൺലൈൻ പേജിൽ പോസ്റ്റ് പങ്കുവച്ചത്. ദിലീപ് അഹമദ് ഗുൽചിനെ കണ്ടാൽ ഗൂഢാലോചന.... ദാവൂദ് ഇബ്രാഹിം ബന്ധം..... 'D'കമ്പനി...ദുബായ് .അന്തി ചർച്ച.... നികേഷ് വീണ്ടും കിണറ്റിൽ ഇറങ്ങി തപ്പുന്നു.....ബൈജു കൊട്ടാരക്കര ചാടുന്നു....ആലപ്പി അഷറഫ് തുള്ളുന്നു.
മഞ്ജു വാരിയർ അഹമദ് ഗുൽചിനെ കണ്ടാൽ അത് ലോകം അറിയുന്ന സിനിമാ പ്രവർത്തക.... പ്രഫഷണൽ മറ്റേഴ്‌സ്.....പ്രിയ കലാകാരി വളർച്ചയുടെ പുതു ലോകത്തേക്ക്. ലോക സിനിമയുടെ മലയാളി മുഖമാകുന്നു മഞ്ജു വരിയർ... എന്ത് കൊണോത്തിലെ മാധ്യമ പ്രവർത്തനമാണോ ഇവിടെ നടക്കുന്നത്.... ദിലീപിനെ ന്യായീകരിക്കേണ്ട.... പക്ഷെ കാര്യങ്ങൾ വളച്ചൊടിക്കുന്നത് മാധ്യമങ്ങൾ നിർത്തണം,.. ഇങ്ങനെ ആണ് ഒരാൾ ഇര ആയി മാറുന്നത്..... മാധ്യമ വേശ്യവൃത്തി എന്നാ വാക്ക് ഇവിടെ ചേരില്ലേ.....??? എന്നിങ്ങനെയാണ് കുറിച്ചിരിക്കുന്നത്.
മൂന്ന് മണിക്കൂറുകൾക്ക് മുമ്പാണ് മഞ്ജു തന്റെ ഫേസ്ബുക്ക് പേജിലൂടെ അഹമദ് ഗുൽചിനുമായുള്ള ചിത്രം പങ്കുവച്ചത്. യു.എ.ഇ.യിലെ ഫാർസ് ഫിലിം കമ്പനിയുടെ ചെയർമാൻ ശ്രീ. അഹ്മദ് ഗോൽചിനെ കണ്ടതിൽ സന്തോഷമുണ്ട്. പ്രിയ സർ, ലോകസിനിമയെ കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങളും കാഴ്ചകളും പങ്കുവെച്ചതിന് ഗുണനിലവാരമുള്ള സമയം ചെലവഴിച്ചതിന് വളരെ നന്ദി. നിങ്ങളുടെ അഭിനിവേശവും അറിവും ശരിക്കും പ്രചോദനമാണെന്നായിരുന്നു മഞ്ജു ചിത്രത്തിന് താഴെ കുറിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് നശിപ്പിച്ചതായി സംശയിക്കുന്ന ഫോണ്‍ വിവരങ്ങളില്‍ ഇറാന്‍ സ്വദേശിയുമായുള്ള വാട്സാപ്പ് സംഭാഷണങ്ങൾ ഉള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിരുന്നു. ദിലീപിന്റെ ഫോണില്‍നിന്ന് നീക്കിയ 12 വാട്സാപ്പ് ചാറ്റുകളില്‍ ഒന്ന് ഇറാന്‍ സ്വദേശി ഗുല്‍ച്ചന്റെയായിരുന്നു.
അതേ സമയം മഞ്ജു വാര്യറെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത് പ്രദർശനത്തിന് ഒരുങ്ങുന്ന ആദ്യ ഇന്ത്യോ അറബ്യേൻ ചിത്രമായ "ആയിഷ"യിലെ കണ്ണില് കണ്ണില് ഗാനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു. എം ജയചന്ദ്രന്റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ലഭിച്ചത്. ബി കെ ഹരിനാരായണന്റെയാണ് വരികൾ. അഹി അജയനാണ് ഗാനം ആലപിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം തമിഴ് താരം പ്രഭുദേവ മലയാളത്തിൽ ഡാൻസ് കൊറിയോഗ്രാഫി നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും അയിഷയ്ക്കുണ്ട്.
https://www.facebook.com/Malayalivartha