Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

മാസോ അതോ ക്ലാസോ? മമ്മൂട്ടിയെ വെല്ലാൻ മോഹൻലാൽ , കയ്യടിച്ച് ആരാധകർ; ലിജോ പെല്ലിശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു

26 OCTOBER 2022 04:55 PM IST
മലയാളി വാര്‍ത്ത

ലിജോ പെല്ലിശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ ഈ സന്തോഷ വാർത്ത അറിയിച്ചത്.

മോഹന്‍ലാലും, ലിജോ പെല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന രീതിയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ആകാംക്ഷയോടെ ആരാധകർ കാത്തിരുന്ന വാർത്ത ആയിരുന്നു ഇത്. തന്റെ അടുത്ത പ്രൊജക്ട് ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച പ്രതിഭകളിലൊരാളായ ലിജോ ജോസ് പെല്ലിശേരിക്കൊപ്പമാണന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

‘എന്റെ അടുത്ത പ്രോജക്റ്റ് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ചതും കഴിവുറ്റതുമായ സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് പ്രൊജക്ട് നിർമ്മിക്കുന്നതെന്നും’ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. തുടർന്ന് നിരവധി കമെന്റുകളാണ് പോസ്റ്റിനു താഴെ വന്നത് .. https://www.facebook.com/ActorMohanlal

മഹത്തായ തീരുമാനം....നിങ്ങൾ അപാരമായ കഴിവുള്ള നടനാണ് ..സുഹൃത്തുക്കളിലും മറ്റ് ബിസിനസ്സ് ബന്ധങ്ങളിലും സിനിമ നടത്തി നിങ്ങളുടെ കരിയർ നശിപ്പിക്കരുത്...സിനിമ തിരഞ്ഞെടുക്കുന്നതിൽ പ്രൊഫഷണലായിരിക്കുക. മോഹൻലാലിന്റെ വഴി തിരിച്ചുവിട്ട ചില പേരുകളില്ലാത്ത ഒരു സിനിമാ പോസ്റ്റ് കണ്ടതിൽ സന്തോഷം. ഈ സിനിമ നമ്മുടെ മഹാനടന്റെ യഥാർത്ഥ കഴിവുകൾ തിരികെ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. നല്ലതു സംഭവിക്കട്ടെ

ഞങ്ങൾക്ക് തിരിച്ചുവേണ്ടത് നിങ്ങളിലെ നടനെയാണ്, താരത്തെയല്ല! അതുകൊണ്ട് സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും ഞങ്ങളുടെ മനസ്സിൽ ജീവിക്കും. ഇത് അത്തരമൊരു തുടക്കമാകട്ടെ! ലാലേട്ടാ നിങ്ങൾ വളരെ കഴിവുള്ളവളാണ്. ദയവായി സ്ക്രിപ്റ്റ് ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക. വ്യക്തിപരമായ നേട്ടങ്ങൾക്കായി മാത്രം നിങ്ങളോടൊപ്പമുള്ള കോക്കസിൽ നിന്ന് പുറത്തുകടക്കുക. രാജ്യത്തുടനീളമുള്ള കഴിവുള്ള യുവ സംവിധായകർക്ക് നിങ്ങളുടെ ഡേറ്റ് കൊടുക്കുക . അവർക്ക് നിങ്ങളെ വേണം. ഇത്തരത്തിൽ നിരവധി കമെന്റുകൾ പോസ്റ്റിനു താഴെയുണ്ട്


ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത്. മോഹൻലാൽ അഭിനയിക്കുന്ന ജീത്തു ജോസഫ് ചിത്രം റാമിന്റെ ചിത്രീകരണത്തിന് ശേഷമാകും ലിജോയുടെ സിനിമയ്ക്ക് ഡേറ്റ് നൽകുക എന്നാണു സൂചന . 2023 ഓടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രം പീരിയോഡിക് ഡ്രാമയാണെന്നും മോഹൻലാൽ ഒരു ഗുസ്തിതാരമായിയെത്തുമെന്നുള്ള സ്ഥരീകരിക്കാത്ത റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നുണ്ട്. ചെമ്പോത്ത് സൈമൺ എന്നായിരിക്കും മോഹൻലാൽ അവതരിപ്പിക്കുന്ന സിനിമയുടെ പേരെന്നും ആ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.

ഏറ്റവും അവസാനമായി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നൻപകൽ നേരത്ത് മയക്കം എന്ന സിനിമയാണ് ലിജോ ഒരുക്കിയത്. മമ്മൂട്ടി ലിജോ ചിത്രം ഐഎഫ്എഫ്കെ 2023 പതിപ്പിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കുകയും ചെയ്തു. പുലിമുരുകന് ശേഷം വൈശാഖ് ഉദയകൃഷ്ണ കൂട്ടുകെട്ട് ചിത്രമായ മോൺസ്റ്ററാണ് മോഹൻലാലിന്റെ ഏറ്റവും അവസാനമായി തിയറ്ററുകളിൽ എത്തിയത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. 2023 ൽ മോഹൻലാൽ എന്ന നടനിൽ നിന്ന് കൂടുതൽ നല്ല വേഷങ്ങൾ കിട്ടുമെന്നു പ്രതീക്ഷിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (2 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (2 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (5 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (5 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends