Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

നല്ലതെന്ന് കരുതുന്നത്, ചിലത് കിട്ടില്ലായിരിക്കും; ഒരു വാതിൽ അടഞ്ഞാൽ ആദ്യത്തേതിനേക്കാൾ മികച്ച മറ്റൊരു വാതിൽ തുറക്കും- പോസ്റ്റുമായി എലിസബത്ത്

30 OCTOBER 2022 04:26 PM IST
മലയാളി വാര്‍ത്ത

വളരെ വർഷങ്ങളായി മലയാളി പ്രേക്ഷകർക്ക് നടൻ ബാല (actor Bala) സുപരിചിതനാണ്. അന്യഭാഷയിൽ നിന്നും വന്ന് മലയാളക്കരയെ കീഴടക്കിയ ബാലയുടെ തുടക്ക കാലത്തെ ചിത്രങ്ങൾ ശ്രദ്ധേയമാണ്. എന്നാൽ അധികം വൈകാതെ ഇദ്ദേഹത്തിന്റെ വ്യക്തിജീവിതം എങ്ങും ചർച്ചയായി മലയാളിയായ ഗായിക അമൃതയുമായുള്ള വിവാഹവും വിവാഹമോചനവും, പിന്നീട് എലിസബത്തുമായുള്ള വിവാഹ ജീവിതവും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി.

ഇപ്പോഴിതാ ബാലയുടേയും ഡോക്ടറും മോട്ടിവേഷണൽ സ്പീക്കറുമായ എലിസബത്തിന്റെയും വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്നതിനിടെ എലിസബത്ത് പങ്കുവെച്ച പുതിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. എലിസബത്ത് പങ്കിട്ട ഒരു പ്രചോദനാത്മക കഥയും, അതിനു നൽകിയ ക്യാപ്‌ഷനും ആണ് വൈറലായി മാറുന്നത്. എലിസബത്തിന്റെ പോസ്റ്റിലേക്ക്.

തൊഴിലില്ലാത്ത ഒരാൾ ഒരു വലിയ കമ്പ്യൂട്ടർ കമ്പനിയിൽ ടോയ്‌ലറ്റ് ക്ലീനറായി ജോലിക്ക് അപേക്ഷിക്കുകയും, കമ്പനിയുടെ മാനേജരുമായി അഭിമുഖത്തിന് അപ്പോയിന്റ്മെന്റ് എടുക്കുകയും ചെയ്യുന്നു. അഭിമുഖത്തിനിടെ മാനേജർ തൊഴിൽരഹിതനോട് പറഞ്ഞു: നിങ്ങളെ ജോലിക്ക് സ്വീകരിച്ചിരിക്കുന്നു.എന്നാൽ നിങ്ങൾക്ക് തൊഴിൽ കരാറും നിബന്ധനകളും അയയ്‌ക്കാൻ ഞങ്ങൾക്ക് നിങ്ങളുടെ ഇമെയിൽ ആവശ്യമാണ് എന്ന് തൊഴിലുടമ പറയുമ്പോൾ വീട്ടിൽ ഇ-മെയിലോ കമ്പ്യൂട്ടറോ ഇല്ലെന്നായിരുന്നു തൊഴിൽരഹിതന്റെ മറുപടി.

"നിങ്ങൾക്ക് കമ്പ്യൂട്ടർ ഇല്ല എന്നതിനർത്ഥം നിങ്ങൾ കാലത്തിനൊപ്പമല്ല എന്നാണ്, കാലത്തിനൊത്ത് നീങ്ങാത്ത നിങ്ങൾക്ക്, ഞങ്ങൾക്കായി പ്രവർത്തിക്കാൻ കഴിയില്ല." കമ്പനി വാതിലുകൾ മുഖത്ത് അടച്ച് നിരസിച്ചതിനെത്തുടർന്ന് തൊഴിലില്ലാത്തയാൾ അസ്വസ്ഥനായി പുറത്തിറങ്ങി. യാത്രാമധ്യേ, തന്റെ പക്കൽ ആകെയുള്ള 10 ഡോളർ ഉപയോഗിച്ച് അയാൾ പത്ത് കിലോ സ്ട്രോബറി വാങ്ങി, എല്ലാ വീടുകളുടെയും മുൻപിൽ ചെന്ന് അവ വിൽക്കാൻ ആരംഭിച്ചു. ദിവസാവസാനം ആ മനുഷ്യൻ $20 സമ്പാദിച്ചു.- എലിസബത്ത് ഷെയർചെയ്ത പോസ്റ്റിൽ പറയുന്നു.

ഇതിനുശേഷം, ഈ സംഭവം ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ആ മനുഷ്യൻ മനസ്സിലാക്കി. അടുത്ത ദിവസം, അയാൾ 3 തവണ കച്ചവടം ആവർത്തിക്കാൻ തുടങ്ങി, പിന്നീട് ആ മനുഷ്യൻ അതിരാവിലെ തന്നെ നാലിരട്ടി സ്ട്രോബെറി വാങ്ങാൻ തുടങ്ങി. ഒന്നും ഇല്ലായ്മയിൽ നിന്നും ഒരു സൈക്കിൾ വാങ്ങുന്ന അവസ്ഥയിലേക്ക് അദ്ദേഹം എത്തി.

കുറച്ച് കാലത്തെ കഠിനാധ്വാനത്തിനും ശേഷം, ഒരു ട്രക്ക് വാങ്ങാനും സ്ട്രോബെറി വിൽക്കുന്ന ഒരു ചെറിയ ബിസിനസ്സ് സ്വന്തമാക്കാനും അദ്ദേഹത്തിന് സാധിച്ചു. അഞ്ച് വർഷത്തിന് ശേഷം, ആ മനുഷ്യൻ നാട്ടിലെ ഏറ്റവും വലിയ ഭക്ഷ്യ വില്പനശാലയുടെ ഉടമയായി. ബിസിനസിന്റെ ഭാവിയെ കുറിച്ച് ചിന്തിച്ച അദ്ദേഹം കമ്പനിയെ ഇൻഷ്വർ ചെയ്യാൻ തീരുമാനിക്കുകയും ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ആരംഭിക്കുകയും ചെയ്തു.

ഇൻഷുറൻസ് കമ്പനി ജീവനക്കാരനുമായുള്ള അഭിമുഖത്തിൽ, കരാറുകൾ വ്യവസ്ഥകൾ തീരുമാനിച്ചു കൊണ്ട് ഇൻഷുറൻസ് കമ്പനി ജീവനക്കാരൻ പറഞ്ഞു നിങ്ങൾക്ക് ഇൻഷുറൻസ് കരാർ അയയ്ക്കാൻ എനിക്ക് നിങ്ങളുടെ ഇമെയിൽ ആവശ്യമാണ്. തനിക്ക് ഇ-മെയിൽ ഇല്ലെന്നും കമ്പ്യൂട്ടർ പോലുമില്ലെന്നും ആ മനുഷ്യൻ മറുപടി നൽകി. ഇൻഷുറൻസ് ജീവനക്കാരൻ അതിശയത്തോടെ മറുപടി പറഞ്ഞു, താങ്കൾ അഞ്ച് വർഷത്തിനുള്ളിൽ ഏറ്റവും വലിയ ഭക്ഷ്യ വിപണന കമ്പനി സ്ഥാപിച്ചു, നിങ്ങൾക്ക് ഒരു ഇമെയിൽ ഇല്ല, നിങ്ങൾക്ക് ഒരു ഇമെയിൽ ഉണ്ടെങ്കിൽ നിങ്ങൾ എവിടെ എത്തിയേനെ!!

ആ മനുഷ്യൻ ജീവനക്കാരനോട് മറുപടി പറഞ്ഞു, അഞ്ച് വർഷം മുമ്പ് എനിക്ക് ഒരു ഇമെയിൽ ഉണ്ടെങ്കിൽ, ഞാൻ ഇപ്പോൾ ഒരു കമ്പനിയിലെ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ജോലി ചെയ്തു ജീവിക്കുകയായിരിക്കും. ചിലപ്പോൾ നിങ്ങൾക്ക് നല്ലതെന്ന് നിങ്ങൾ കരുതുന്ന ചിലത് ദൈവം നിങ്ങൾക്ക് നല്കാതിരിക്കും, എന്നാൽ സർവ്വശക്തനായ ദൈവം നിങ്ങൾക്ക് ഏറ്റവും മികച്ചത് മാറ്റിവയ്ക്കും. ദൈവം നിങ്ങളുടെ മുമ്പിൽ ഒരു വാതിൽ അടയ്ക്കുകയാണെങ്കിൽ, അവൻ ആദ്യത്തേതിനേക്കാൾ മികച്ച മറ്റൊരു വാതിൽ തുറക്കും.- എന്ന് ക്യാപ്ഷ്യനോടെയാണ് എലിസബത്ത് കഥ പങ്കിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (2 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (2 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (5 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (5 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends