Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

മഞ്ജു തന്നെയാണ് ശരി, ഒരു കുടുംബം കലക്കിയവളാണ് നിങ്ങൾ... കാവ്യയുടെ ലൈവ് വീഡിയോയ്ക്ക് നേരെ സൈബർ ആക്രമണം...

15 NOVEMBER 2022 04:52 PM IST
മലയാളി വാര്‍ത്ത

തന്റെ നൃത്ത ഗുരുവിന്റെ പുതിയ സംരഭത്തിന് ആശംസ അറിയിച്ച് നടി കാവ്യ മാധവൻ കഴിഞ്ഞ ദിവസം ലൈവ് വിഡിയോയിൽ എത്തിയിരുന്നു. ഏറെ നാളുകൾക്ക് ശേഷമായിരുന്നു ഇങ്ങനെ ഒരു ലൈവ് വീഡിയോ. എന്നാൽ ഈ വീഡിയോയ്ക്ക് എതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നിറയുകയാണ്. കലയോടുള്ള സമീപനം മാറാൻ തന്നെ കാരണക്കാരനായ വ്യക്തിയാണ് ഗുരുവെന്നും നൃത്തം ചെയ്യാൻ ഭയന്നപ്പോഴൊക്കെ തനിക്ക് അദ്ദേഹം ധൈര്യം തന്നുവെന്നുമായിരുന്നു വീഡിയോയിൽ കാവ്യ പറയുന്നുണ്ട്.

ഇത് സംബന്ധിച്ചുള്ള മാധ്യമ വാർത്തകൾക്ക് താഴെയാണ് നടിക്കെതിരെ സൈബർ ആക്രമണം കടുക്കുന്നത്.. തന്റെ മാതാപിതാക്കളുടെ സ്ഥാനത്ത് നിൽക്കുന്നയാളാണ് ഗുരുനാഥനെന്നും അദ്ദേഹത്തിന്റെ കുടുംബം തനിക്ക് സ്വന്തം കുടുംബം പോലെയാണെന്നും കാവ്യ വീഡിയോയിൽ പറയുന്നുണ്ട്. നാളുകൾക്ക് ശേഷമുള്ള നടിയുടെ വീഡിയോ കണ്ടതിലെ സന്തോഷം ആരാധകർ വാർത്തയ്ക്ക് താഴെ പങ്കുവെയ്ക്കുന്നുണ്ട്. കാവ്യ തിരിച്ച് വരണം നാളുകൾക്ക് ശേഷം കണ്ടതിൽ സന്തോഷം എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.

'ഒരു പാട് കാലത്തിനു ശേഷമാണ് കാവ്യയെ ഇങ്ങനെ കാണുന്നത് സന്തോഷം. തിരിച്ചു വരണം. ദൈവം അനുഗ്രഹിച്ച കലാകാരിയാണ് കാവ്യ. മലയാളികൾ ഇത്രയേറെ പിന്തുണയും സ്നേഹവും കൊടുത്തൊരു നടി വേറെയില്ല. കാവ്യയെ കുറ്റപെടുത്തുന്നവർ ഉണ്ടാവാം അവരെന്തും പറയട്ടെ കാവ്യ ഇനിയും സിനിമയിൽ തിരിച്ചു വന്നാലും പഴയ അംഗീകാരം കിട്ടുമെന്നുറപ്പാണ്', ഒരാൾ കുറിച്ചു. എന്നാൽ മറ്റ് ചിലർ കടുത്ത അധിക്ഷേപമാണ് നടിക്കെതിരെ നടത്തുന്നത്. മഞ്ജു തന്നെയാണ് ശരി, ഒരു കുടുംബം കലക്കിയവളാണ് നിങ്ങൾ, നിങ്ങൾ മറ്റുള്ളവരെ തളർത്തുന്നതിൽ മിടുക്കിയല്ലേ എന്നിങ്ങനെയാണ് വിമർശനങ്ങൾ. മുൻപ് സഹോദരനായി കണ്ടയാളെയല്ലേ ഇപ്പോൾ നിങ്ങൾ ഭർത്താവാക്കിയില്ലേയെന്നാണ് മറ്റ് ചിലരുടെ ആക്ഷേപം. ചില കമന്റുകൾ ഇങ്ങനെ...

കേസ് ഒതുക്കി തീർത്ത് വീണ്ടും സജീവം ആകാനുള്ള തയ്യാറെടുപ്പാണെന്ന് തോന്നുന്നു'.'നിങ്ങളുടെ വാക്കുകളും പ്രവർത്തിയും തമ്മിൽ വളരെ വ്യത്യാസമുണ്ട് നിങ്ങൾ വരും തലമുറയ്ക്ക് ഒരു ദോഷമാണ്', 'എന്തൊരു വിനയം എന്തൊരു കുലീനത എന്തൊരു അച്ചടക്കം.. എന്തൊരു അഭിനയം അവസ്ഥക്കനുസരിച്ചുള്ള അഭിനയം', ഇങ്ങനെ പോകുന്നു കമന്റുകൾ. നടിക്കെതിരായ അധിക്ഷേപങ്ങൾക്ക് ചിലർ മറുപടി നൽകുന്നുണ്ട്. മഞ്ജുവാര്യരെ നിയമപരമായി ബന്ധം ഒഴിഞ്ഞു കാവ്യമാധവനെ നിയമപരമായി രണ്ടാം വിവാഹം കഴിച്ചു, അവർക്കിടയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല, മലയാളികൾക്ക് എന്താണിത്ര പ്രശ്നം എന്നായിരുന്നു ചിലരുടെ പ്രതികരണം.

'ദിലീപ് മഞ്ജുവാര്യരെ നിയമപരമായി ബന്ധം ഒഴിഞ്ഞു കാവ്യമാധവനെ നിയമപരമായി രണ്ടാം വിവാഹം കഴിച്ചു, അവർക്കിടയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല. കേരളത്തിലെ കുറച്ചു വനിതകൾ അഭിനവ മഞ്ജുവാര്യരാകാനുള്ള ശ്രമത്തിലാണ്. അവർക്ക് കഴിവും കാശുമുണ്ട്. അത് കണ്ട് വെറുതെ പനിക്കുന്ന ചിന്ന ചിന്ന ഫെമിനിച്ചികൾ ഒന്നോർക്കുക, മഞ്ജുവിന് ഉള്ള അവകാശങ്ങൾ തന്നെ ആണ് കാവ്യക്കും ഉള്ളത്'

ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അവരിൽ മാത്രം ഒതുങ്ങുന്നതാണ് .... ഇവർ പ്രശസ്തരായതു കൊണ്ട് അവരുടെ ഫാൻസ് ഏറ്റു പിടിക്കുന്നു.അഡ്ജസ്റ്റു ചെയ്യാനാകാത്ത വിധം അകൽച്ചയോ ഇഷ്ടക്കേടോ തോന്നുകയാണെങ്കിൽ പിരിയുന്നതു തന്നെയാണ് നല്ലത്.സ്നേഹം പിടിച്ചു വാങ്ങാൻ കഴിയുന്നതല്ലെന്നു മനസ്സിലാക്കാൻ മഞ്ജുവിന് കഴിഞ്ഞു. അവർ പരസ്പര ധാരണയോടെ പിരിഞ്ഞു.കാവ്യയോട് ദേഷ്യമോ വെറുപ്പോ തോന്നിയതു കൊണ്ട് ദിലീപിന് മഞ്ജുവിനോടോ തിരിച്ചും പഴയ സ്നേഹവും ആത്മാർഥതയും തോന്നാൻ സാധ്യതയില്ല.ആരാധകർക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനുമില്ല', കാവ്യയെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (55 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (1 hour ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (1 hour ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (4 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (5 hours ago)

Malayali Vartha Recommends