എനിക്ക് കുറച്ച് സങ്കടങ്ങൾ ഉണ്ടായിരുന്നു; ഞാൻ ചെന്നെെയിൽ പോയി; അമ്മയോട് പറഞ്ഞു ഞാനിനി കേരളത്തിലേക്ക് പോവുന്നില്ലെന്ന്; സിനിമയിലേക്ക് പോലും ഇല്ല; നിങ്ങൾക്ക് പ്രായം ആയി നിങ്ങളെ നോക്കി ഞാൻ വീട്ടിലിരിക്കാം എന്ന് പറഞ്ഞു; അങ്ങനെ പറഞ്ഞപ്പോഴാണ് ഒരു ദിവസം ലെമൺ ടീ വരുന്നതും മാർക്കറ്റായതും; പിന്നെ സംഭവിച്ചത് മറ്റൊന്ന്! തുറന്നടിച്ച് ബാല

മാതാപിതാക്കൾക്ക് ഉപദേശവുമായി ബാല. കുട്ടികളുടെ ആദ്യ മാതൃക അവരുടെ അച്ഛനും അമ്മയുമാണ്. കള്ളം പറയുകയാണെങ്കിൽ കൊച്ചും കള്ളം പറയും. സത്യം മാത്രം പറഞ്ഞാൽ കുഞ്ഞും സത്യം പറയും, ബാല പറഞ്ഞു. എനിക്ക് കുറച്ച് സങ്കടങ്ങൾ ഉണ്ടായിരുന്നു. ഞാൻ ചെന്നെെയിൽ പോയി. അമ്മയോട് പറഞ്ഞു ഞാനിനി കേരളത്തിലേക്ക് പോവുന്നില്ല എന്ന്. സിനിമയിലേക്ക് പോലും ഇല്ല, നിങ്ങൾക്ക് പ്രായം ആയി നിങ്ങളെ നോക്കി ഞാൻ വീട്ടിലിരിക്കാം എന്ന്.
അങ്ങനെ പറഞ്ഞപ്പോഴാണ് ഒരു ദിവസം ലെമൺ ടീ വരുന്നതും മാർക്കറ്റ് ആവുന്നതും. ഇതെല്ലാം ദൈവത്തിന്റെ തീരുമാനമാണ്. അതിനനുസരിച്ച് ഒഴുക്കിൽ പോയിക്കൊണ്ടിരിക്കുന്നു, ബാല പറഞ്ഞു. അതേസമയം ചില അഭിമുഖങ്ങളിലോക്കെ മകളെ കുറിച്ച് ബാല സംസാരിക്കാറുണ്ട്. മകളെ താൻ മിസ് ചെയ്യുന്നുണ്ടെന്ന് നടൻ അടുത്തിടെ പറഞ്ഞിരുന്നു. ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഏതെന്ന ചോദ്യത്തിന് നടൻ നൽകിയ മറുപടി ഇതായിരുന്നു.
'എന്റെ മകൾ ജനിച്ചതാണ് ഏറ്റവും സന്തോഷിച്ച മോമെന്റ്. അവൾ ജനിച്ചപ്പോൾ ഞാൻ പുറത്തായിരുന്നു. ആശുപത്രിയിലേക്ക് വന്നത് പെട്ടിയൊക്കെ വലിച്ചെറിഞ്ഞ് ഓടിയാണ്. ഞാൻ അപ്പോൾ എന്റെ ഡ്രൈവറോട് പറയുമായിരുന്നു. ഞാൻ വേണം ആദ്യം കാണാൻ. മറ്റാരും എന്റെ മകളെ കാണാൻ പാടില്ലെന്ന്. 'ഞാൻ ആണ് ആദ്യം കാണുന്നത്. ഞാൻ ഓടിച്ചെന്നു. അപ്പോൾ അവൾ ഇന്കുബേറ്ററിൽ ആണ്.
എനിക്ക് ഇതിനെ കുറിച്ച് അറിയില്ല. അമൃത ഹോസ്പിറ്റലിൽ ആണ്. ഞാൻ ഇങ്ങനെ പോയിട്ട് പാപ്പുവിനെ തൊട്ടപ്പോൾ അവൾ ചിരിച്ചു. എന്റെ മരണം വരെ അത് മറക്കില്ല. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മൊമന്റ്. എന്റെ മരണം വരെ ഞാൻ അത് മറക്കില്ല. എന്റെ മകളാണ് പാപ്പു ബേബി,' ബാല പറഞ്ഞു. അതിന് ശേഷം ജീവിതത്തിൽ എന്ത് കഷ്ടത വന്നാലും ഡാഡി കൂടെയുണ്ടെന്ന ഉറപ്പും ബാല മകൾക്ക് നൽകുന്നുണ്ട്.
https://www.facebook.com/Malayalivartha