ഇത്രയും നാൾ കൂടെ നിന്നതിനും സപ്പോർട്ട് ചെയ്തതിനും നന്ദി: ശരിക്കും സിദ്ദുവിനെ മിസ് ചെയ്യുമെന്ന് റിച്ചാർഡ്...

ഫാഷന്റെ വർണ്ണപകിട്ടിൽ വ്യത്യസ്തമായ പ്രണയത്തിന്റെ കഥയുമായി എത്തിയ പരമ്പരയാണ് പ്രണയവർണ്ണങ്ങൾ. സിദ്ധാർത്ഥിന്റെയും അപർണയുടെയും കഥയുമായിട്ടാണ് പ്രണയവർണ്ണങ്ങൾ മിനിസ്ക്രീൻ പ്രേക്ഷകരിലേക്ക് എത്തിയത്. സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് ഏറെ ആരാധകരുമുണ്ട്. കെ രാജീവ് സംവിധാനം നിർവഹിക്കുന്ന പരമ്പരയിൽ സിദ്ധാർഥും അപർണയുമായി എത്തിയത് റിച്ചാർഡും, സ്വാതി നിത്യാനന്ദും ആയിരുന്നു. ഇപ്പോഴിതാ സിദ്ധുവിന്റേയും അപ്പുവിന്റെയും പ്രണയകഥ അവസാന എപ്പിസോഡിലേക്ക് നീങ്ങുകയാണ്.
പ്രണയവർണ്ണങ്ങൾ പ്രേക്ഷകർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് റിച്ചാർഡ് എത്തിയിരിക്കുന്നത്. ഇത്രയും നാൾ കൂടെ നിന്നതിനും സപ്പോർട്ട് ചെയ്തതിനും നന്ദി എന്നാണ് റിച്ചാർഡ് കുറിച്ചത്. സിദ്ധു ആയി എത്താൻ എനിക്ക് അവസരം തന്ന ചാനലിനും, ഇതിന്റെ സഹപ്രവത്തകർക്കും എല്ലാ പ്രേക്ഷകർക്കും നന്ദി എന്നും റിച്ചാർഡ് തൻ്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു. താൻ ശരിക്കും നിങ്ങളെയും ഈ സിദ്ധു എന്ന കഥാപാത്രത്തെയും ഒരുപാട് മിസ് ചെയ്യുമെന്നും റിച്ചാർഡ് കൂട്ടിച്ചേർത്തു.
ഒരു ഫാഷൻ ഡിസൈനറിന്റെ കഥയാണ് പ്രണയവർണങ്ങൾ പരമ്പരയിലൂടെ പറഞ്ഞത്. സിദ്ധാർഥും അപർണ്ണയും ആണ് ഇതിലെ നായികാ നായകന്മാരി എത്തിയത്. സിദ്ധാർഥ് വളരെ ഉയർന്ന, തിരക്കേറിയ ഒരു ഫാഷൻ ഡിസൈനറാണ്. റിച്ചാർഡ് ആണ് സിദ്ധാർഥ് എന്ന ഫാഷൻ ഡിസൈനറെ അവതരിപ്പിക്കുന്നത്. അപർണ്ണ എന്ന് പറയുന്ന കഥാപാത്രം ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു ഒരു സാധാരണ കുടുംബത്തിൽ വളർന്നു വന്ന കുട്ടിയും. അപ്പുവും സിദ്ധാർഥും കണ്ടു മുട്ടുന്നതും ഇരുവരും ജീവിതത്തിൽ ഒന്നാകുന്നതാണ് കഥാമുഹൂർത്തങ്ങൾ. അപർണ്ണയുടെ അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടതാണ്.
എന്നാൽ ആ മരണത്തിനു കാരണം, സിദ്ധുവിന്റെ അച്ഛൻ സേതുപതിയാണ് എന്ന് കഥയിൽ പറയുന്നു. ഇത് തിരിച്ചറിയുന്ന സേതുപതി സിദ്ധുവിന്റേയും അപർണയുടേയും വിവാഹം തടയാൻ പറ്റുന്ന പോലെ ശ്രമിക്കുന്നു. എന്നാൽ തീർത്തും അപ്രതീക്ഷിതമായി സേതുപതിയുടെ ഭാര്യ മരണപ്പെടുന്നു. ഭാര്യയുടെ മരണത്തിന് ശേഷം സേതുപതിയിൽ വരുന്ന മാറ്റങ്ങളിലൂടെയാണ് ഇപ്പോൾ പ്രണയവർണങ്ങൾ കടന്ന് പോകുന്നത്. എന്തൊക്കെ സംഭവിച്ചാലും സിദ്ധുവും അപ്പുവും ഒന്നിക്കണം എന്നാണ് പ്രേക്ഷകർ പറയുന്നത്. ദിവ്യദർശൻ, അമേയ നായർ, ലിഷോയി, രാജേന്ദ്രൻ, മഞ്ജു സതീഷ്, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും അപ്പുവും സിദ്ധുവും ഒന്നിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.300 എപ്പിസോഡുകൾ പൂർത്തിയാക്കിയ പരമ്പര ഇപ്പോഴും ടോപ്പ് റേറ്റിങ്ങിൽ തന്നെയാണ്.
ചെമ്പട്ട്, ഭ്രമണം, നാമം ജപിക്കുന്ന വീട് തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സ്വാതി നിത്യാനന്ദ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ഈ അടുത്ത് ഭര്‍ത്താവിനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ ചില വിമര്‍ശന കമന്റുകൾ നടിക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിനു അതേ നാണയത്തിൽ താരവും മറുപടി നൽകിയിരുന്നു. ലോക്ഡൗണ്‍ സമയത്തായിരുന്നു സ്വാതിയുടെ വിവാഹം. നീണ്ടകാലത്തെ പ്രണയത്തിന് പിന്നാലെ ഒന്നിച്ചവരാണ് പ്രതീഷും സ്വാതിയും. ഭ്രമണത്തിന്റേത് ഉള്‍പ്പെടെ ക്യമറ ചലിപ്പിച്ച ആളാണ് പ്രതീഷ്. ഇരുവരുടെയും സൗഹൃദം പ്രണയമായി മാറുകയും പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ആയിരുന്നു.
https://www.facebook.com/Malayalivartha