ഇപ്പോഴെനിക്ക് കുറ്റബോധമുണ്ട്: പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ്, താൻ ചെയ്ത തെറ്റിനെ കുറിച്ച് വെളിപ്പെടുത്തി നടൻ ബാല

കഴിഞ്ഞുപോയ കാലത്തിൽ ചെയ്തുപോയ തെറ്റിനെക്കുറിച്ച് വെളിപ്പെടുത്തി നടൻ ബാല. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് എനിക്കൊരു തെറ്റ് പറ്റി.അന്ന് എന്റെ അച്ഛൻ പലവട്ടം പറഞ്ഞതാണ് അത് ചെയ്യരുത് എന്ന് എന്നാൽ ഞാൻ കേട്ടില്ല ബാല പറഞ്ഞു. പല അവസരങ്ങളിലും ദൈവം തന്നെ അത് നല്ലതല്ലെന്ന് കാണിച്ച് തന്നിരുന്നു.
പക്ഷേ ഞാൻ മാറി ചിന്തിച്ചില്ല. ഇപ്പോഴെനിക്ക് കുറ്റം ബോധമുണ്ട് അന്ന് അച്ഛനെ അനുസരിക്കാത്തതിൽ. എല്ലാവരെയും പോലെ ഞാൻ ഡിപ്രഷന്റെ സ്റ്റേജിലൂടെ കടന്നുപോയ ആളാണെന്നും ബാല പറഞ്ഞു. തുറന്ന് പറയാൻ പറ്റാത്ത പല വേദനകളും എല്ലാവർക്കും ഉണ്ടാവും.
അങ്ങനെ പങ്കുവയ്ക്കാത്ത സങ്കടങ്ങളാണ് ഡിപ്രഷനായി മാറുന്നതെന്നും താരം പറഞ്ഞു. ഞാൻ എന്നും എന്നെ സ്‌നേഹിക്കുന്നവരുടേയും സന്തോഷമുള്ളവരുടേയും നടുവിൽ നിൽക്കാനാണ് ശ്രമിക്കാറുള്ളത്. അതിനാൽ തന്നെ എനിക്ക് ചുറ്റുമുള്ളവർ എന്നെ പൊന്നുപോലെ നോക്കുന്നുണ്ടെന്നും’ബാല പറയുന്നു.
https://www.facebook.com/Malayalivartha