Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

വേർപിരിഞ്ഞെന്ന് കഥയിറക്കിയത് ഇതിനോ...? ഇന്‍സ്റ്റാഗ്രാം പേജിലൂടെ കുടുംബസമേതമുള്ള ചിത്രങ്ങൾ പങ്കുവച്ച് നവ്യ നായർ...

28 NOVEMBER 2022 02:44 PM IST
മലയാളി വാര്‍ത്ത

വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചു വരവ് നടത്തിയ സൂപ്പർ നായികയാണ് നവ്യ നായർ. നന്ദനത്തിലെ ബാലമണിയായി തന്നെയാണ് നടി നവ്യ നായരെ മലയാളികള്‍ കാണുന്നത്. അഭിനയത്തിൽ വീണ്ടും ശ്രദ്ധ പതിപ്പിച്ചതോടെ ഭര്‍ത്താവ് സന്തോഷുമായി നവ്യ അകന്നാണ് താമസിക്കുന്നതെന്നും ഇരുവരും വൈകാതെ വേര്‍പിരിഞ്ഞേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവിനൊപ്പം മുംബൈയിലായിരുന്നു നവ്യ. പിന്നീട് മകനെയും കൂട്ടി കേരളത്തിലേക്ക് വന്നതിന് ശേഷമാണ് ദാമ്പത്യ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയ ചൂണ്ടി കാണിച്ച് തുടങ്ങിയത്. ഇടയ്ക്ക് ഇത്തരം വാര്‍ത്തകള്‍ നടി നിഷേധിച്ചെങ്കിലും സംശയം അതുപോലെ നിന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പമുള്ള പുത്തന്‍ ഫോട്ടോസാണ് നവ്യയിപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

2010 ലാണ് മുംബൈയില്‍ ബിസിനസുകാരനായ സന്തോഷ് മേനോനുമായിട്ടുള്ള നവ്യയുടെ വിവാഹം നടക്കുന്നത്. വൈകാതെ ഇരുവര്‍ക്കും ഒരു മകന്‍ ജനിക്കുകയും ചെയ്തു. ഇതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തന്നെ നടി തീരുമാനിക്കുകയായിരുന്നു. വര്‍ഷങ്ങളോളം ഇടവേള എടുത്തതിന് ശേഷമാണ് രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നവ്യ തിരിച്ച് വരുന്നത്. മുംബൈയില്‍ നിന്നും നാട്ടിലേക്ക് വന്ന നടി മകനെ കേരളത്തില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചു.

ശേഷം മലയാള സിനിമയില്‍ സജീവമാവുകയായിരുന്നു. ഒരുത്തീ എന്ന ചിത്രത്തിലൂടെ നായികയായി തിരിച്ച് വരവ് നടത്തി. ഇതിനൊപ്പം നൃത്തവും വര്‍ക്കൗട്ടുമൊക്കെ ഒരുപോലെ കൊണ്ട് പോവുന്നുമുണ്ട്. കഴിഞ്ഞ കുറേ കാലമായി സോഷ്യല്‍ മീഡിയ പേജുകളിലൊന്നും ഭര്‍ത്താവ് സന്തോഷ് മേനോന്റെ ചിത്രങ്ങള്‍ നവ്യ പോസ്റ്റ് ചെയ്തിരുന്നില്ല. വിശേഷ ദിവസങ്ങള്‍ പോലും മകനൊപ്പം ആഘോഷിക്കുന്നു എന്നല്ലാതെ ഭര്‍ത്താവിനെ കാണിച്ചിരുന്നില്ല. ഇതോടെയാണ് വേര്‍പിരിഞ്ഞോ എന്ന ചോദ്യം ഉയര്‍ന്ന് വന്നത്.

പ്രചരിച്ചതിലൊന്നും സത്യമില്ലെന്ന് കാണിച്ച് കൊണ്ടാണ് നവ്യയിപ്പോള്‍ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ കുടുംബസമേതമുള്ള ചിത്രങ്ങളാണ് നവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകന്‍ സായിയുടെ പന്ത്രണ്ടാം ജന്മദിനമാണ് കുടുംബം ഒന്നടങ്കം ആഘോഷിച്ചിരിക്കുന്നത്. നവ്യയും ഭര്‍ത്താവും മുന്നില്‍ നിന്ന് കേക്ക് മുറിക്കുകയും മകന്റെ സന്തോഷത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഫോട്ടോസാണ് പുറത്ത് വന്നിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത് കൊണ്ടുള്ള ചടങ്ങിലാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചതും.

 

ഈ ദമ്പതിമാരാണോ വേര്‍പിരിഞ്ഞെന്ന തരത്തില്‍ ആളുകള്‍ പറഞ്ഞത്. ഭാര്യയായും അമ്മയായും അഭിനയത്രി ആയും,എല്ലാ റോളും ഒരുമിച്ചു കൊണ്ട് പോകാന്‍ സാധിക്കുന്ന ഒരു സ്ത്രീയാണ് നവ്യ നായര്‍. നവ്യചേച്ചിയുടെ കൂടെ ഭര്‍ത്താവിനെ കണ്ടതില്‍ ഒത്തിരി സന്തോഷം. നവ്യ നായര്‍ വിവാഹമോചിതയായെന്ന് യൂട്യൂബില്‍ വാര്‍ത്ത വന്നത് കണ്ടപ്പോള്‍ ശരിക്കും വിഷമം തോന്നിയിരുന്നു. എന്നാല്‍ നിങ്ങള്‍ മൂന്ന് പേരെയും ഒരുമിച്ച് കണ്ടതടെ വലിയ സന്തോഷമാണ് തോന്നിയത്. ഏറെ കാലമായി എല്ലാവരും കാത്തിരുന്ന നവ്യയുടെ സന്തോഷേട്ടന്‍ തിരികെ എത്തിയിട്ടുണ്ട്, എന്നിങ്ങനെ നവ്യയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (55 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (1 hour ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (1 hour ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (4 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (5 hours ago)

Malayali Vartha Recommends