Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

അവൾ ഞങ്ങളെ വിട്ടുപോയിരിക്കുന്നു... എല്ലാ രഹസ്യങ്ങളും പ്രിയപ്പെട്ട നിമിഷങ്ങളും അറിയുന്നവൾ: വിതുമ്പലോടെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് ഗോപി സുന്ദർ

28 NOVEMBER 2022 03:02 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയാണ് ഗോപി സുന്ദറും അമൃത സുരേഷും. ഗായികയായും സംഗീത സംവിധായകന്‍ ആയും മലയാളികളുടെ മനസ് കവര്‍ന്ന ഇരുവരും ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഒന്നിച്ചു ജീവിക്കുന്നു എന്ന വിവരം പരസ്യമാക്കിയത്. ശേഷം തുരുതുരെ ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്യപ്പെട്ടു. വിമർശനങ്ങളും പിന്നാലെയെത്തി. സ്ഥിരമായി സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം നേരിടുന്നവരാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരുടേയും ജീവിതത്തില്‍ നേരത്തെയും പ്രണയങ്ങളും വിവാഹവുമുണ്ടായിട്ടുണ്ടെന്നതാണ് സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളെ അലട്ടുന്ന പ്രശ്‌നം. അമൃതയുമായി പ്രണയത്തിലാകും മുമ്പ് ഗോപി സുന്ദർ അഭയ ഹിരൺമയിയുമായി പ്രണയത്തിലായിരുന്നു. പന്ത്രണ്ട് വർഷത്തോളം ഇരുവരും ലിവിങ് ടുഗെതറിലുമായിരുന്നു.

കുറച്ച് മാസം മുമ്പാണ് ഇരുവരും വേർപിരിഞ്ഞത്. അഭയയും ഗോപി സുന്ദറും വലിയ മൃഗ സ്നേഹികളാണ്. മാത്രമല്ല ഇരുവരും ചേർന്ന് നിരവധി ഓമനകളായ നായകളെ വളർത്തുന്നുമുണ്ടായിരുന്നു. ഗോപി സുന്ദർ പോയശേഷം അവയെല്ലാം ഇപ്പോൾ അഭയ ഹിരൺമയിക്കൊപ്പമാണ് താമസം. അതിൽ ഇരുവർക്കും ഏറെ പ്രിയപ്പെട്ട ഒരു വളർത്തുനായയുടെ വേർപാടിനെ കുറിച്ച് ഹൃദയം നുറുങ്ങുന്ന വേദനയോടെ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഗോപി സുന്ദർ. ഹിയാഗോ എന്ന തനിക്ക് ഏറ്റവും പ്രിയപ്പെട്ട പെറ്റ് നഷ്ടപ്പെട്ടതിനെ കുറിച്ചാണ് ഗോപി സുന്ദർ എഴുതിയിരിക്കുന്നത്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഞാൻ ഇതെഴുതുന്നത്. ആർക്കെങ്കിലും ഇത് മനസിലാകുമോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല.

എന്റെ കുടുംബത്തിലെ ഒരംഗം പൂർണ്ണമായും അവളെ എന്റെ വീട്ടിലെ അംഗമെന്ന് തന്നെ ഞാൻ അങ്ങോളം വിശേഷിപ്പിക്കും. അവൾ ഞങ്ങളെ വിട്ടുപോയിരിക്കുന്നു. ആദ്യത്തെ ഞങ്ങളുടെ പെറ്റ് ഹിയാഗോ. ഒരു മാസത്തിലാണ് അവൾ ഞങ്ങൾക്കൊപ്പം എത്തുന്നത്. അവളും ഒത്തുള്ള ഓരോ നിമിഷങ്ങളും വിലപ്പെട്ടതായിരുന്നു. 12 വർഷം എന്റെ ജീവിതത്തിൽ അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു. അവളുടെ ആദ്യ ചുവടുകൾ ചെന്നൈയിലെ മറീന ബീച്ചിലായിരുന്നു. അവൾക്ക് ഒരു മാസം മാത്രം പ്രായമുള്ളപ്പോഴാണത്. അവളുടെ കുഞ്ഞുപേടിയെ അകറ്റി ഞാൻ അവളുടെ കുഞ്ഞ് ചുവടുകൾ വെക്കാൻ സഹായിച്ചു. വളരെപ്പെട്ടെന്ന് തന്നെ ഞങ്ങളിൽ ഒരാളായി അവൾ മാറി. അവൾ എന്നോടും എന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും വളരെ പെട്ടെന്ന് അടുത്തു. അക്ഷരാർത്ഥത്തിൽ ഞങ്ങളുടെ ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം തന്നെ നേടിയെടുത്തു.

എല്ലാ രഹസ്യങ്ങളും പ്രിയപ്പെട്ട നിമിഷങ്ങളും അറിയുന്നവൾ' ഗോപി സുന്ദർ കുറിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി ഗോപി സുന്ദറിന്റെ എല്ലാ സോഷ്യൽമീഡിയ പോസ്റ്റിനും ഹേറ്റ് കമന്റുകളാണ് കൂടുതൽ. ഇത്തവണയും അത് തെറ്റിയില്ല. എന്ത് വികാരത്തോടെയാണ് അദ്ദേഹം ആ കുറിപ്പ് എഴുതിയതെന്ന് പോലും മനസിലാക്കാൻ ശ്രമിക്കാതെയാണ് പലരും ഗോപി സുന്ദറിനെ കമനന്റുകളിലൂടെ പരിഹസിച്ചിരിക്കുന്നത്. വിവാഹിതനും രണ്ട് ആൺകുട്ടികളുെട അച്ഛനുമായിട്ടും മറ്റുള്ള സ്ത്രീകളുമായി ലിവിങ് റിലേഷനിൽ ഏർപ്പെട്ടുവെന്നതിന്റെ പേരിലാണ് ആളുകൾ‌ ഗോപി സുന്ദറിനെ പരിഹസിക്കുന്നതും കളിയാക്കുന്നതും. 12 കൊല്ലം ഒപ്പം ജീവിച്ച ഹിരൺമയിയെ കുറിച്ച് ഒരു ദുഖവും ഇല്ലല്ലോ?' എന്നാണ് ഒരാൾ ഗോപി സുന്ദറിന്റെ കുറിപ്പിന് കമന്റായി കുറിച്ചത്. 'നിന്നോടൊക്കെ എന്ത് പറയാനാണ്' എന്നാണ് ഗോപി സുന്ദർ മറുപടി നൽകിയത്.

 

എന്റെ ദുഃഖത്തിൽ പങ്കുചേരാനാണോ ഈ ചോദിക്കുന്നത്' എന്നാണ് ഗോപി മറ്റൊരു കമന്റിനോട് പ്രതികരിച്ചത്. 'അപ്പൻ ജീവിച്ചിരുന്നിട്ടും സ്നേഹം കിട്ടാത്ത ആ രണ്ട് ആൺമക്കളുടെ വേദന ഊഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. അതിന് കൃത്യമായ മറുപടി ഗോപി സുന്ദർ നൽകുകയും ചെയ്തു. 'എന്റെ മക്കൾ ഹാപ്പിയാണ്... ഞങ്ങൾ കാണാറുമുണ്ട്. മഞ്ഞപ്പത്രങ്ങൾ വായിക്കുന്നത് നിർത്താനും' ഗോപി പരിഹസിക്കുന്നവരോട് ആവശ്യപ്പെട്ടു. ചിലർ ഗോപി സുന്ദറിനെ അനുകൂലിച്ചുമെത്തി വളർത്ത് മൃഗങ്ങളെ വെറും മൃഗമായി മാത്രം കാണുന്നവരാണ് പരിഹാസ കമന്റുകൾ എഴുതുന്നതെന്നാണ് താരത്തെ അനുകൂലിച്ച് ചിലർ കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (55 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (1 hour ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (1 hour ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (4 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (5 hours ago)

Malayali Vartha Recommends