Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

സിനിമയുടെ റിലീസ് ദിവസം തന്റെ അടുത്തേക്ക് മകളെ വിടണമെന്ന് അമൃതയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ബാല: അനാവശ്യ കാര്യങ്ങളിലേക്ക് പാപ്പുവിന്റെ പേര് വലിച്ചിഴച്ച് അവളുടെ ജീവിതവും സന്തോഷവും നശിപ്പിക്കരുതെന്ന് അമൃത....

29 NOVEMBER 2022 12:23 PM IST
മലയാളി വാര്‍ത്ത

വളരെ വർഷങ്ങളായി മലയാളി പ്രേക്ഷകർക്ക് നടൻ ബാല സുപരിചിതനാണ്. അന്യഭാഷയിൽ നിന്നും വന്ന് മലയാളക്കരയെ കീഴടക്കിയ ബാലയുടെ തുടക്ക കാലത്തെ ചിത്രങ്ങൾ ശ്രദ്ധേയമാണ്. എന്നാൽ അധികം വൈകാതെ ഇദ്ദേഹത്തിന്റെ വ്യക്തിജീവിതം എങ്ങും ചർച്ചയായി മലയാളിയായ ഗായിക അമൃതയുമായുള്ള വിവാഹവും വിവാഹമോചനവുമായിരുന്നു ഇത്. ശേഷം ബാല വിവാഹം ചെയ്തത് മലയാളി ഡോക്ടർ എലിസബത്ത് ഉദയനെയാണ്.

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ലിവിങ് റിലേഷനിലാണ്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഒന്നിച്ചു ജീവിക്കുന്നു എന്ന വിവരം ഇവർ പരസ്യമാക്കിയത്. ശേഷം തുരുതുരെ ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്യപ്പെട്ടു. ബാലയുമായുള്ള വിവാഹ ബന്ധത്തിൽ അമൃതയ്ക്ക് ഒരു മകളുണ്ട്. വിവാഹത്തോടെ അമൃത സംഗീത ലോകത്ത് നിന്നും അപ്രത്യക്ഷമായി കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങുകയായിരുന്നു. മകൾ പിറന്നതിനു പിന്നാലെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ പെരുകിയതിനാൽ അമൃത ബാലുമായുള്ള കുടുംബജീവിതം വേണ്ടെന്ന് വെച്ച് തിരികെ സ്വന്തം വീട്ടിലേക്ക് വന്നു.

ബാലയുമൊത്തുള്ള ജീവിതം അവസാനിപ്പിച്ച ശേഷം അമൃത സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മകൾ അമൃതയ്ക്കൊപ്പമാണ് കഴിയുന്നത്. എന്നാൽ മകളെ തനിക്കൊപ്പം വിടാൻ അമൃത തയ്യാറാകുന്നില്ലെന്നാണ് ബാല പലപ്പോഴും പറഞ്ഞിട്ടുള്ളത്. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാല കഴിഞ്ഞ വർഷം എലിസബത്തിനെ വിവാഹം ചെയ്തിരുന്നു. രണ്ടാം വിവാഹത്തിന് മുമ്പ് വരെ മകളെ കുറിച്ച് എപ്പോഴും വാതോരാതെ സംസാരിച്ചിരുന്ന ബാല പിന്നീട് മകളെ കുറിച്ച് സംസാരിച്ചില്ല.

 

 എന്നാൽ കഴിഞ്ഞ ദിവസം തന്റെ ഏറ്റവും പുതിയ സിനിമ ഷെഫീക്കിന്റെ സന്തോഷത്തെ കുറിച്ച് സംസാരിക്കവെ വളരെ നാളുകൾക്ക് ശേഷം മകൾ പാപ്പുവിനെ കുറിച്ച് സംസാരിച്ച് ബാല എത്തി. ‌തന്റെ സിനിമയുടെ റിലീസ് ദിവസം തന്റെ അടുത്തേക്ക് മകളെ വിടണമെന്ന് അമൃതയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ബാല മാധ്യമങ്ങളോട് പറഞ്ഞത്. അമൃതയ്ക്കെതിരെ നിരവധി ഗുരുതര ആരോപണങ്ങൾ നടത്തുകയും ചെയ്തിരുന്നു ബാല.

പക്ഷെ ഒന്നിനോടും എടുത്ത് ചാടി പ്രതികരിക്കാൻ അമൃത നിന്നില്ല. അനാവശ്യമായ കാര്യങ്ങളിലേക്ക് മകൾ പാപ്പുവിന്റെ പേര് കൂടി വലിച്ചിഴച്ച് അവളുടെ ജീവിതവും സന്തോഷവും നശിപ്പിക്കരുതെന്ന് മാത്രമാണ് അമൃത സോഷ്യൽമീഡിയ വഴി ആവശ്യപ്പെട്ടത്. ഇപ്പോഴിത തനിക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്കുള്ള മറുപടിയെന്നോണം അമൃത പങ്കുവെച്ച പോസ്റ്റുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ടോക്സിക്കായ ആളുകളെ കുറിച്ചാണ് അമൃത പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 'എങ്ങനെയാണ് ഒരാൾ‌ക്ക് ഇത്രയേറെ നുണകൾ പറയാനും അത് പറഞ്ഞതിൽ ഖേദം തോന്നാതെ പെരുമാറാനും സാധിക്കുന്നതെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.' നെഗറ്റിവിറ്റി പരുത്തന്നവർ, എപ്പോഴും വിമർശിച്ച് കൊണ്ടിരിക്കുന്നവർ, നിങ്ങളുടെ സമയം പാഴാക്കുന്നവർ, അസൂയാലുക്കളായിട്ടുള്ളവർ, ഇര താനാണെന്ന് അഭിനയിക്കുന്നവർ, നിരാശ മാത്രം നൽകുന്നവർ ഇവരെയൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്' എന്നാണ് അമൃത പുതിയ കുറിപ്പിൽ പറയുന്നത്. ശേഷം ഗോപി സുന്ദറിനെ ചുംബിക്കുന്ന ചിത്രവും അമൃത സുരേഷ് പങ്കുവെച്ചു. ബാലയുമായി വേർപിരിഞ്ഞ അമൃത ഇപ്പോൾ സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലാണ്. മകൾ പാപ്പുവും ഗോപി സുന്ദറും വളരെ നല്ല ബന്ധത്തിലാണെന്നും അമൃത പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 'ഞാൻ മകളെ സിനിമ കാണാൻ വിളിച്ചിരുന്നു.

എന്നാൽ പാപ്പു വരുന്നില്ല എന്ന മറുപടിയാണ് അവിടെ നിന്നും കിട്ടിയത്. ഞാൻ വിളിച്ചപേക്ഷിച്ചു എന്നിട്ടും വിടുന്നില്ല എന്നാണ് പറഞ്ഞത്. ക്യാമറയുടെ മുമ്പിൽ കരഞ്ഞുകൊണ്ട് വന്ന് താൻ പാവമാണെന്ന് കാണിക്കുന്ന ആളുകളെയാണ് നിങ്ങൾ വിശ്വസിക്കുന്നത്. നമ്മൾ സത്യം പറഞ്ഞാൽ അത് നിങ്ങൾ വിശ്വസിക്കുന്നില്ല' എന്നാണ് ബാല ഷെഫീക്കിന്റെ സന്തോഷം റിലീസ് ചെയ്ത ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (41 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (49 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (52 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (2 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (3 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (3 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (4 hours ago)

Malayali Vartha Recommends