ഇത്ര വയസ്സായിട്ടും കെട്ടിച്ച് വിടാതെ ആങ്ങള എണ്ണയിട്ട് കൊടുത്തിരിക്കുകയാണ്, പെങ്ങളെ വെച്ച് കാശുണ്ടാക്കി ജീവിക്കാൻ നാണമില്ലേ... ക്ഷമിക്കില്ലെന്ന് പ്രതികരിച്ച് അനുശ്രീ

സിനിമയുടെ ഗ്ലാമറും ഫാഷനും വളരെ വൈകി ആസ്വദിച്ചു തുടങ്ങിയ നടിയാണ് അനുശ്രീ. നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടിയുടെ ഇമേജില്‍ നിന്നും പുറത്ത് കടന്ന അനുശ്രീ, ഞെട്ടിക്കുന്ന മേക്കോവറുകളിലൂടെയാണ് പിന്നീട് ആരാധകരെ കയ്യിലെടുത്തത്. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ നിന്നും വന്ന നല്ലതും മോശവുമായ അനുഭവങ്ങളെക്കുറിച്ച് അനുശ്രീ സംസാരിച്ചു. ഒരു യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. നന്നാവും എന്ന് തോന്നുന്ന സിനിമകൾ മാത്രേ ഇപ്പോൾ ചെയ്യാറുള്ളൂ എന്ന് അനുശ്രീ പറയുന്നു. നല്ല ഫിലിം മേക്കേർസിന്റെയും അഭിനേതാക്കളുടെയും സിനിമകളുടെ ഭാഗമാവാൻ താൽപര്യമുണ്ട്.
ഒരുപാട് സെലക്ടീവ് ആവേണ്ട എന്ന് ഇടയ്ക്ക് തോന്നാറുണ്ട്. കാരണം വലിയ ഇടവേള വന്നതായി തോന്നുന്നു. പക്ഷെ അങ്ങനെ ചെയ്യുന്ന സിനിമകളാണ് നന്നായി വരികയെന്ന് കരുതുന്നെന്നും അനുശ്രീ പറഞ്ഞു. സിനിമകളില്ലാത്തപ്പോൾ മിക്കവാറും പത്തനംതിട്ടയിലെ ഫ്ലാറ്റിൽ തന്നെ ആണ് ഉണ്ടാവാറ്. വർക്കുള്ളപ്പോഴാണ് എറണാകുളത്തേക്ക് വരാറെന്നും അനുശ്രീ പറയുന്നു. പുലിമുരുകൻ ചെയ്യാൻ കഴിയാഞ്ഞതിൽ വിഷമം തോന്നിയിരുന്നു. മനപ്പൂർവം വേണ്ടെന്ന് വെച്ചതല്ല. അന്ന് ഒരു സർജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. അത്രയും വലിയ ഒരു സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞില്ല.
ലാലേട്ടൻ പിന്നീട് കാണുമ്പോൾ പത്തനംതിട്ടക്കാരിയൊന്നും നമ്മളുടെ കൂടെ അഭിനയിക്കില്ലല്ലോ എന്ന് പറഞ്ഞിരുന്നെന്നും അനുശ്രീ ഓർത്തു. 'സിനിമാ നടി അല്ലായിരുന്നെങ്കിൽ കല്യാണം കഴിഞ്ഞ് രണ്ട് കൊച്ചുങ്ങളുമായി രാവിലെ എട്ടരയ്ക്ക് സ്കൂൾ ബസിൽ കയറ്റി വിട്ട് ഞാനവിടെ ഇരുന്നേനെ. ഒരു സംശയവും വേണ്ട. എന്റെ നാത്തൂൻ കുഞ്ഞിനെ നോക്കുന്നത് കണ്ടിട്ട് ഇത്രയൊക്കെ ക്ഷമ വേണമല്ലേ കുട്ടികളെയൊക്കെ നോക്കാൻ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്.
സിനിമയിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഞാനങ്ങനെ തന്നെ പോയെനെ. പക്ഷെ ഇപ്പോൾ വേറൊരു ലൈഫ് സ്റ്റെെലും യാത്രകളും കൂട്ടുകാരും ഒക്കെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് ഭയക്കുന്നത്. നമ്മളുടെ സ്വാതന്ത്ര്യത്തിൽ നടക്കാൻ പറ്റുന്നു എന്നത് ഭയങ്കര സന്തോഷമാണ്. ഞാനെവിടെ പോവുന്നു എന്ത് ചെയ്യുന്നു എന്നത് ആരെയും ബോധ്യപ്പെടുത്തേണ്ട. കല്യാണത്തോടുള്ള പേടിയും അത് കാരണം ആണ്' ഫേസ്ബുക്കിൽ പൊതുവേ ഫോട്ടോകൾ ഇടുന്നത് കുറവാണ്. പലപ്പോഴും മോശം കമന്റുകൾ വരാറുണ്ട്. കമന്റ് വായിച്ചാൽ വിഷമിക്കും. ദേഷ്യം വരുന്ന കമന്റ ആണെങ്കിൽ മറുപടി പറയാൻ പോവണം. ലോക്ഡൗണിന്റെ സമയത്ത് എന്റെ സഹോദരൻ എന്റെ മുടി സ്പാ ക്രീം ഇട്ട് തരുന്ന ഒരു ഫോട്ടോ ഇട്ടിരുന്നു.
'ഞാൻ ഭയങ്കര ഇഷ്ടം തോന്നി ഇട്ട ഫോട്ടോ ആണത്. അതിന്റെ ന്യൂസ് ഫീഡിൽ വന്ന കമന്റ് ബ്രദർ തന്നെ എനിക്ക് അയച്ച് തന്നു, അണ്ണനും താഴത്തെ കമന്റുകൾ വായിച്ചില്ല' ഞാൻ നോക്കിയപ്പോൾ ഇത്ര വയസ്സായിട്ടും കെട്ടിച്ച് വിടാതെ ആങ്ങള എണ്ണയിട്ട് കൊടുത്തിരിക്കുകയാണ്, പെങ്ങളെ വെച്ച് കാശുണ്ടാക്കി ജീവിക്കാൻ നാണമില്ലേ തുടങ്ങിയ കമന്റുകൾ വന്നു. കുറേ കമന്റുകൾ വന്നപ്പോൾ അപ്പോൾ തന്നെ ലൈവിൽ വന്ന് മറുപടി നൽകുകയായിരുന്നെന്നും അനുശ്രീ പറഞ്ഞു.
തന്റെ അച്ഛനെയു അമ്മയെയും ചേട്ടനെയും തൊട്ട് കഴിഞ്ഞാൽ പെട്ടെന്ന് തന്നെ പ്രതികരിക്കുമെന്നും അനുശ്രീ പറഞ്ഞു. റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലേക്ക് എത്തിയ അനുശ്രീ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുന്ന മുഖമായി മാറുകയായിരുന്നു. ഡയമണ്ട് നെക്സലേസ്, ചന്ദ്രേട്ടൻ എവിടെയാ, ഇതിഹാസ തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം ആയിരുന്നു അനുശ്രീ കാഴ്ച വെച്ചത്. സ്വാഭാവിക അഭിനേത്രി എന്ന നിലയിൽ പെട്ടെന്ന് തന്നെ സിനിമാ രംഗത്ത് അനുശ്രീക്ക് ഇടം കിട്ടി. ട്വൽത്ത് മാൻ ആണ് അനുശ്രീയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
https://www.facebook.com/Malayalivartha