Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

കെജിഎഫിന്‌ ശേഷം മാറി മറിഞ്ഞ യാഷിന്റെ ജീവിതം: ആറ് കോടി രൂപയുടെ ബംഗ്ലാവ്, ആഡംബര കാറുകളുടെ ശേഖരം: പരസ്യത്തിന് കൈപ്പറ്റുന്നത് 60 ലക്ഷം മുതൽ ഒരു കോടി വരെ...

29 NOVEMBER 2022 02:10 PM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് നിരന്തരം ട്രോളുകളും പരിഹാസങ്ങളും ഏറ്റു വാങ്ങിയത് കന്നഡ സിനിമകളും താരങ്ങളും ആയിരുന്നു. ഇപ്പോൾ അതേ കന്നഡ സിനിമകൾ ഇന്ത്യൻ ബോക്സ് ഓഫീസുകൾ അടക്കി വാഴുന്ന കാഴ്ചയാണ്. കന്നഡ സിനിമാ രംഗത്ത് നിന്നും വന്ന പ്രധാന പാൻ ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് നടൻ യാഷ്. 2007 ൽ ജംബഡ ഹുഡുംഗി എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ യാഷ് കെജിഎഫ് എന്ന സിനിമയിലൂടെയാണ് പ്രശസ്തനായത്.

2015 ൽ പുറത്തിറങ്ങിയ സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു. ഇതിന് ശേഷം കെജിഎഫ് ചാപ്റ്റർ ടുവും ഹിറ്റായി. ഇപ്പോഴിതാ യാഷിന്റെ സാമ്പത്തിക വിവരങ്ങളാണ് പുറത്ത് വരുന്നത്. ബാഗ്ലൂരിൽ ആറ് കോടി രൂപയുടെ ബംഗ്ലാവിലാണ് യാഷും ഭാര്യ രാധിക പണ്ഡിറ്റും കുട്ടികളായ ഐറയും യർഥവും കഴിയുന്നത്. അത്യാഡംബരം നിറഞ്ഞ ബംഗ്ലാവാണിത്.

ആഡംബര കാറുകളുടെ ശേഖരവും യാഷിനുണ്ട്. 80 ലക്ഷം രൂപ വില വരുന്ന റേഞ്ച് റോവർ ഇവോക്, 78 ലക്ഷത്തിന്റെ മെർസിഡെസ് ജിഎൽസി 250 ഡി, ഓഡി ക്യു 7, ബിഎംഡബ്ല്യു, പജേറോ സ്പോർട് തുടങ്ങിയ വാഹനങ്ങൾ യാഷിന് സ്വന്തമായുണ്ട്. 60 ലക്ഷം മുതൽ ഒരു കോടി വരെയാണ് ഒരു പരസ്യത്തിന് യാഷ് കൈപ്പറ്റുന്ന പ്രതിഫലം. റിപ്പോർട്ടുകൾ പ്രകാരം 53 കോടി രൂപയാണ് യാഷിന്റെ ആസ്തി.

കെജിഎഫ് ഒന്നാം ഭാഗത്തിന് 15 കോടി രൂപയാണ് യാഷ് കൈപറ്റിയ പ്രതിഫലം. രണ്ടാം ഭാഗത്തിനാവട്ടെ 25 കോടി രൂപയും. കെജിഎഫിന് ശേഷം യാഷിന്റെ മറ്റൊരു സിനിമയും പുറത്തിറങ്ങിയിട്ടില്ല. നിലവിലെ താരത്തിളക്കത്തെ ഒരു ചെറിയ പരാജയം പോലും ബാധിക്കും. അതിനാൽ വളരെ സൂക്ഷ്മതയോടെയാണ് യാഷ് സിനിമകൾ തെരഞ്ഞെടുക്കുന്നത്. കന്നഡ സിനിമാ രംഗത്ത് നിന്നും നടൻ പുനീത്, സുദീപ് തുടങ്ങിയവരെ ആയിരുന്നു മലയാളി പ്രേക്ഷകർക്കുൾപ്പെടെ അറിയുമായിരുന്നുള്ളൂ.

എന്നാലിപ്പോൾ ഋഷബ് ഷെട്ടി, യാഷ് തുടങ്ങി വൻ താര നിര കന്നഡയിൽ നിന്നും രാജ്യാന്തര തലത്തിൽ പ്രശസ്തർ ആയിരിക്കുന്നു. കാന്താര ആണ് കന്നഡയിൽ നിന്നും ഒടുവിൽ വന്ന സൂപ്പർ ഹിറ്റ് സിനിമ. ഋഷബ് ഷെട്ടിയുടെ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. കേരളത്തിലുൾപ്പെടെ നിറഞ്ഞ തിയറ്ററുകളിൽ കാന്താര പ്രദർശിപ്പിക്കപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കാന്താര ഒടിടിയിലും പുറത്തിറങ്ങിയത്.

 

ഇന്ത്യൻ സിനിമയുടെ വാണിജ്യ മുഖമായി തന്നെ കന്നഡ തെലുങ്ക്, സിനിമാ ലോകം മാറിക്കഴിഞ്ഞു. തെന്നിന്ത്യൻ മാസ് മസാല സിനിമകൾ ഉത്തരേന്ത്യൻ തിയറ്ററുകൾ വരെ അടക്കി വാഴുന്ന കാഴ്ചയാണ് അരങ്ങേറുന്നത്. ഒരു കാലത്ത് ബോളിവുഡിനുണ്ടായിരുന്ന സ്ഥാനം ഇന്ന് തെന്നിന്ത്യൻ സിനിമാ ലോകം കൈക്കലാക്കി. ബോളിവുഡ് ആവട്ടെ തെന്നിന്ത്യൻ സിനിമകളുടെ റീമേക്കുകൾ ഒരുക്കുന്ന സിനിമാ മേഖലയായി ചുരുങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (41 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (49 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (52 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (2 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (3 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (3 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (4 hours ago)

Malayali Vartha Recommends