Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആലോചന മൂത്ത് മൂത്ത് ഒരു ദിവസം ഞാൻ ഇറങ്ങി പോയി... ദിലീപുമായി തെറ്റി:- വെളിപ്പെടുത്തി സലിം കുമാർ

02 DECEMBER 2022 10:02 AM IST
മലയാളി വാര്‍ത്ത

സലിം കുമാർ എന്ന് പറയുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് ഓടി വരുന്ന കഥാപാത്രങ്ങളിൽ ഏറെയും, തുടക്കകാലത്ത് അദ്ദേഹം ചെയ്തു വെച്ച കോമഡി വേഷങ്ങൾ തന്നെയാകും.സിഐഡി മൂസ, തിളക്കം, പുലിവാൽ കല്യാണം എന്നിങ്ങനെ നിരവധി സിനിമകളിലൂടെയാണ് സലിം കുമാർ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചിട്ടുള്ളത്. ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്ത സിഐഡി മൂസയിൽ ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സലിം കുമാറിന്റെ വേഷം. ദിലീപ് നായകനായ ഈ ചിത്രത്തിൽ ഇവരുടെ ഓൺ സ്ക്രീൻ കോമഡി കൗണ്ടറുകളും ടൈമിംഗുകളുമൊക്കെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദിലീപ് നിർമ്മിച്ച ചിത്രത്തിൽ നിന്ന് ഇറങ്ങിപ്പോയ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സലിം കുമാർ. സി ഐ ഡി മൂസ ഏറ്റവും കൂടുതൽ ആലോചിച്ച പടമാണ്. ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്നായിരുന്നു ദിലീപിന്റെ കമ്പനിയുടെ പേര്. രാവിലെ മുതൽ വന്നിരുന്ന് പടത്തിനെ കുറിച്ച് ആലോചനയാണ്. എന്ന രാത്രി വീട്ടിൽ വിടുമോ അതുമില്ല. രാത്രി വീണ്ടും ഇരുത്തി ചർച്ച ചെയ്യും. ഹോട്ടൽ ഹൈവേ ഗാർഡനിൽ ആണ് അന്ന് താമസം. നാളെ എടുക്കാൻ പോകുന്ന സീൻ ഏതൊക്കെയാണ് എന്നൊക്കെയാണ് ചർച്ച. ചർച്ച കാരണം ഞങ്ങൾ കമ്പനിയുടെ പേര് ഗ്രാൻഡ് ആലോചന പ്രൊഡക്ഷൻസ് എന്ന് മാറ്റി.

നൂറ് ദിവസത്തിലധികം അന്ന് ഷൂട്ട് ചെയ്ത സിനിമയാണ്. അന്നൊന്നും അത്രയൊന്നും പോകില്ല. ഇങ്ങനെ ആലോചന മൂത്ത് മൂത്ത് ഒരു ദിവസം ഞാൻ ഇറങ്ങി പോയി. അതിന് കാരണം, എന്റെ കഥാപാത്രം ഒരു പ്രാന്തന്റെ കഥാപാത്രം ആയിരുന്നു. ഒരു ദിവസം ഞാൻ ചെല്ലുമ്പോൾ എന്റെ കഥാപാത്രവും ക്യാപ്റ്റൻ രാജുവിന്റെ കഥാപാത്രവും ഒരുമിപ്പിച്ച്. ദിലീപ് എന്നോട് ഇത് വന്ന് പറഞ്ഞു. ഞാൻ അത് എങ്ങനെ ശെരിയാവുമെന്ന് ചോദിച്ചു. അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ഞങ്ങൾ തമ്മിൽ തെറ്റി. ഞാൻ സിഐഡി മൂസയ്ക്ക് ഇല്ലെന്ന് പറഞ്ഞ് ഇറങ്ങി പൊന്നു. അപ്പോഴായിരുന്നു ലാൽ ജോസിന്റെ പട്ടാളം ഷൂട്ട് നടക്കുന്നത്.

 

ഞാൻ അതിലേക്ക് പോയി. ആ കഥാപത്രം അങ്ങനെ ചെയ്യാൻ താൽപര്യം ഇല്ലെന്ന് പറഞ്ഞു. അങ്ങനെ ഞാൻ പൊന്ന് കഴിഞ്ഞ് അവർ വീണ്ടും ആലോചിച്ചിട്ട് ഞാൻ പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞ് തിരിച്ചു വിളിക്കുകയായിരുന്നു. അവർ പിന്നീട് അതിനെക്കുറിച്ച് ആലോചിച്ചില്ലായിരുന്നെങ്കിൽ വേറെ ആരെങ്കിലും ചെയ്യേണ്ട വേഷമായിരുന്നു അതെന്നും സലിം കുമാർ പറയുന്നുണ്ട്. സിനിമയിലെ പാട്ട് സീനിൽ പുറകിൽ കെട്ടിവെച്ച് പടക്കം പൊട്ടിച്ചത് എല്ലാം യഥാർത്ഥ പടക്കം ആയിരുന്നെന്നും അദ്ദേഹം പറയുന്നുണ്ട്.

 

അന്നൊക്കെ സിനിമ എന്നാൽ ആവേശമാണ്. സിനിമകളിൽ താൻ ചാടിയ ചാണാക്കുഴികൾ എല്ലാം ഒറിജിനൽ ആയിരുന്നെന്നും സലിം കുമാർ പറയുന്നുണ്ട്. തിളക്കത്തിലെയും പുലിവാൽ കല്യാണത്തിലെയും പല കോമഡികളും ആ നിമിഷത്തിൽ സംഭവിച്ചവയാണ്. തിളക്കത്തിൽ പെങ്ങളെ കെട്ടിച്ച സ്ത്രീധന തുക തരുമോ അളിയാ എന്ന് പാടുന്നത് ഒക്കെയും ആ നിമിഷത്തിൽ ഇട്ടതാണെന്ന് അദ്ദേഹം പറയുന്നു. അതേസമയം, തനിക്ക് അതുപോലുള്ള കോമഡി വേഷങ്ങൾ ഇനിയും ചെയ്യണം എന്നുണ്ട് എന്നാൽ അതുപോലുള്ള എഴുത്തുകാർ ഇപ്പോൾ ഇല്ല. അതുകൊണ്ട് അങ്ങനെയൊരു സിനിമ ഇനി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും സലിം കുമാർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (2 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (2 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (2 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (2 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (2 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (2 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (6 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (6 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (8 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (8 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (8 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (8 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (8 hours ago)

Malayali Vartha Recommends