Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

നവ്യയുടെ പുതിയ സംരംഭത്തിന് ആശംസകളുമായി ഭർത്താവ് സന്തോഷ് മേനോൻ

03 DECEMBER 2022 04:07 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിത ആയ നടിയാണ് നവ്യ നായർ. 2000 ങ്ങളിൽ മലയാളത്തിലെ മുൻനിര നായിക നടി ആയിരുന്നു നവ്യ. അടുത്തിടെ ഒരുത്തീ എന്ന സിനിമയിലൂടെ തിരിച്ച് വന്നപ്പോഴും അതേ സ്വീകാര്യത നവ്യക്ക് ലഭിച്ചു. വികെപി സംവിധാനം ചെയ്ത ഒരുത്തീക്ക് മികച്ച പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചത്. മലയാളത്തിന് പുറമെ കന്നഡയിലും രണ്ടാം വരവിൽ നവ്യ അഭിനയിച്ചിട്ടുണ്ട്. ദൃശ്യത്തിന്റെ കന്നഡ റീമേക്കിൽ മീന ചെയ്ത റോൾ നവ്യയായിരുന്നു ചെയ്തത്.

വിവാഹ ശേഷം ഏറെനാൾ സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു നവ്യ. ഭർത്താവിനൊപ്പം ബോംബെയിൽ ആയിരുന്നു നവ്യ താമസിച്ചിരുന്നത്. അതിനാൽ തന്നെ നവ്യയെ പ്രേക്ഷകർ പിന്നീട് അധികം കണ്ടില്ല. അടുത്തിടെയാണ് നടി വീണ്ടും വിനോദ ലോകത്ത് സജീവമായി തുടങ്ങിയത്. ഒരുത്തീയുടെ വിജയത്തിന് ശേഷം സിനിമകളിൽ വീണ്ടും സജീവമാവുകയാണ് നടി നവ്യ നായർ. അഭിനയത്തിന് പുറമെ നർത്തകിയുമായ നവ്യ ഇപ്പോൾ സ്വന്തമായി ഡാൻസ് സ്കൂളും തുടങ്ങിയിരിക്കുകയാണ്.

സ്കൂൾ ഉദ്ഘാടനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പേോൾ പുറത്ത് വന്നിരിക്കുന്നത്. നവ്യയുടെ ഭർത്താവ് സന്തോഷ് മേനോനും ചടങ്ങിൽ പങ്കെടുത്തു. കുറേക്കാലത്തിന് ശേഷം ആദ്യമായാണ് നവ്യയ്ക്കൊപ്പം ഭർത്താവിനെ ഒരു പൊതു പരിപാടിയിൽ കാണുന്നത്. നവ്യയുടെ പുതിയ തുടക്കത്തെക്കുറിച്ച് സന്തോഷ് മാധ്യമങ്ങളോട് സംസാരിച്ചു. എന്റെ ഭാര്യയെ സംബന്ധിച്ച് ഇത് സ്വപ്ന സാക്ഷാത്കാരമാണ്. എന്റെ ഭാ​ഗത്ത് നിന്നും എല്ലാ പിന്തുണയും അവൾക്ക് ഭാവിയിലും ഉണ്ടാവും. എന്റെയും എന്റെ കുടുംബത്തിന്റെയും. ഓൾ ദ ബെസ്റ്റ്,' സന്തോഷ് പറഞ്ഞു.

 

തന്റെ ​ഗുരു തുല്യരായവർ വേദിയിൽ തന്നെക്കുറിച്ച് പറഞ്ഞ വാക്കുകൾ കേട്ടപ്പോഴാണ് ജീവിതത്തിന് ഒരു അർത്ഥം ഉണ്ടായതെന്ന് നവ്യയും പറഞ്ഞു. മാതം​ഗി എന്നാണ് നവ്യയുടെ ഡാൻസ് സ്കൂളിന്റെ പേര്. വികെ പ്രകാശ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. നവ്യയ്ക്ക് ആശംകളുമായി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രം​ഗത്തെത്തുന്നുണ്ട്.

വിവാഹ ശേഷം കലാ രം​ഗത്തോട് വിടപറയാതെ തന്റേതായ ശ്രമങ്ങൾ നടത്തുന്ന നവ്യ മാതൃകയാണെന്ന് പലരും അഭിപ്രായപ്പെടുന്നു. സിനിമകളിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് നവ്യ വിവാഹം കഴിക്കുന്നതും അഭിനയത്തിൽ നിന്നും മാറുന്നതും. വീണ്ടും സിനിമകളിൽ സജീവമാവുമ്പോൾ നടിയുടെ നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (41 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (49 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (52 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (2 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (3 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (3 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (4 hours ago)

Malayali Vartha Recommends