Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

മകന് നവ്യ നായരും ഭർത്താവും പിറന്നാളിന് നൽകിയത് ലക്ഷങ്ങൾ വിലയുള്ള ഗിഫ്റ്റ്! കണ്ണ് തള്ളി ആരാധകർ ...

08 DECEMBER 2022 11:02 AM IST
മലയാളി വാര്‍ത്ത

വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചു വരവ് നടത്തിയ സൂപ്പർ നായികയാണ് നവ്യ നായർ. നന്ദനത്തിലെ ബാലമണിയായി തന്നെയാണ് നടി നവ്യ നായരെ മലയാളികള്‍ കാണുന്നത്. അഭിനയത്തിൽ വീണ്ടും ശ്രദ്ധ പതിപ്പിച്ചതോടെ ഭര്‍ത്താവ് സന്തോഷുമായി നവ്യ അകന്നാണ് താമസിക്കുന്നതെന്നും ഇരുവരും വൈകാതെ വേര്‍പിരിഞ്ഞേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവിനൊപ്പം മുംബൈയിലായിരുന്നു നവ്യ. പിന്നീട് മകനെയും കൂട്ടി കേരളത്തിലേക്ക് വന്നതിന് ശേഷമാണ് ദാമ്പത്യ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയ ചൂണ്ടി കാണിച്ച് തുടങ്ങിയത്. ഇടയ്ക്ക് ഇത്തരം വാര്‍ത്തകള്‍ നടി നിഷേധിച്ചെങ്കിലും സംശയം അതുപോലെ നിന്നു.

എന്നാല്‍ മകൻ സായിയുടെ പന്ത്രണ്ടാം പിറന്നാളിന് ഭർത്താവും എത്തിയതോടെ ആ സംശംയങ്ങൾക്ക് എല്ലാം അവസാനമായിരുന്നു. കുടുംബം ഒന്നടങ്കമാണ് പിറന്നാൾ ആഘോഷമാക്കിയത്. നവ്യയും ഭര്‍ത്താവും മുന്നില്‍ നിന്ന് കേക്ക് മുറിക്കുകയും മകന്റെ സന്തോഷത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്.

ഇപ്പോഴിതാ, പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് നവ്യ. പിറന്നാൾ ആഘോഷത്തെ കുറിച്ച് നവ്യയും മകനുമെല്ലാം വീഡിയോയിൽ സംസാരിക്കുന്നുണ്ട്. നവ്യയുടെ ഒരു കൊച്ചു ഇൻട്രോയോട് കൂടിയാണ് വീഡിയോ തുടങ്ങുന്നത്.
ശരിക്കും നവംബർ 22 ണൻ അവന്റെ പിറന്നാൾ. എന്നാൽ ആ സമയം അവനു പരീക്ഷ ആയിരുന്നു. അതുകൊണ്ടുതന്നെ കൂട്ടുകാർക്കൊക്കെ വരാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതാണ് പിന്നെ ശനിയാഴ്‌ചയിലേക്ക് മാറ്റിയത്. എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു എന്നാലും ഇതിനു വേണ്ടി ലീവ് എടുത്തു നിന്നതാണ്. എന്ന് പറഞ്ഞാണ് നവ്യ തുടങ്ങിയത്.

ഇത്തവണത്തെ പിറന്നാളിന് എന്ത് ഗിഫ്റ്റ് കിട്ടുമെന്ന് അറിയില്ല. പക്ഷെ ഇത്തവണത്തെ പിറന്നാളും അമ്മയാണ് ഓർഗനൈസ് ചെയ്യുന്നത്. എനിക്ക് തോന്നുന്നു നരുറ്റൊ തീമിൽ ആയിരിക്കും പിറന്നാൾ ആഘോഷം. പതിനൊന്നാമത്തെ പിറന്നാളിന് കോവിഡ് ഒക്കെ ആയിരുന്നതുകൊണ്ട് ആരെയും വിളിച്ചില്ല, വീഡിയോയും എടുത്തില്ല. അതുകൊണ്ട് വലിയ ആഘോഷം ഒന്നും ഉണ്ടായിരുന്നില്ല. അന്ന് എനിക്ക് ഹാരിപോർട്ടറിന്റെ തീം ആയിരുന്നു. ആ പിറന്നാളിനും എനിക്ക് ഗിഫ്റ്റ് കിട്ടിയിരുന്നു. പപ്പിയേ ആണ് എനിക്ക് കിട്ടിയത് ബുച്ചി. എന്തായിരിക്കും ഗിഫ്റ്റ് ഇത്തവണ തരുന്നത് എന്ന് അറിയില്ല. കേരളത്തിൽ വന്ന ശേഷം ആദ്യമായിട്ടാണ് എന്റെ പിറന്നാൾ ആഘോഷിക്കാൻ പോകുന്നത്. അമ്മ ഇത്തവണ കുറെ ഗെയിംസ് ഒക്കെ പ്ലാൻ ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ചൊന്നും വലിയ ധാരണ ഇല്ല, നവ്യയുടെ മകൻ സായ് പിറന്നാൾ ആഘോഷിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് പറഞ്ഞു.

 

നവ്യയും ഭർത്താവ് സന്തോഷും ചേർന്ന് മകനൊപ്പം കേക്ക് മുറിക്കുന്നതും അവനെ ചേർത്ത് പിടിച്ചു ചിത്രങ്ങൾ എടുക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. കുടുംബാംഗങ്ങൾ എല്ലാവരും പങ്കെടുക്കുന്ന ഗെയിമുകളും എല്ലാം വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇത്തവണ നവ്യയും സന്തോഷും മകന് പിറന്നാൾ സമ്മാനമായി നൽകിയത് പ്ലാറ്റിനം, ബാംഗിൾ ടൈപ് ഓർണമെന്റ് ആണെന്നാണ് സൂചന. ഏകദേശം രണ്ടുലക്ഷത്തോളം വില വരുന്നതാണ് സമ്മാനമെന്നാണ് റിപ്പോർട്ടുകൾ.

2010 ലാണ് മുംബൈയില്‍ ബിസിനസുകാരനായ സന്തോഷ് മേനോനുമായിട്ടുള്ള നവ്യയുടെ വിവാഹം നടക്കുന്നത്. വൈകാതെ ഇരുവര്‍ക്കും ഒരു മകന്‍ ജനിക്കുകയും ചെയ്തു. ഇതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തന്നെ നടി തീരുമാനിക്കുകയായിരുന്നു. വര്‍ഷങ്ങളോളം ഇടവേള എടുത്തതിന് ശേഷമാണ് രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നവ്യ തിരിച്ച് വരുന്നത്. മുംബൈയില്‍ നിന്നും നാട്ടിലേക്ക് വന്ന നടി മകനെ കേരളത്തില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചു. ശേഷം മലയാള സിനിമയില്‍ സജീവമാവുകയായിരുന്നു. ഒരുത്തീ എന്ന ചിത്രത്തിലൂടെ നായികയായി തിരിച്ച് വരവ് നടത്തി.

 

ഇതിനൊപ്പം നൃത്തവും വര്‍ക്കൗട്ടുമൊക്കെ ഒരുപോലെ കൊണ്ട് പോവുന്നുമുണ്ട്. കഴിഞ്ഞ കുറേ കാലമായി സോഷ്യല്‍ മീഡിയ പേജുകളിലൊന്നും ഭര്‍ത്താവ് സന്തോഷ് മേനോന്റെ ചിത്രങ്ങള്‍ നവ്യ പോസ്റ്റ് ചെയ്തിരുന്നില്ല. വിശേഷ ദിവസങ്ങള്‍ പോലും മകനൊപ്പം ആഘോഷിക്കുന്നു എന്നല്ലാതെ ഭര്‍ത്താവിനെ കാണിച്ചിരുന്നില്ല. ഇതോടെയാണ് വേര്‍പിരിഞ്ഞോ എന്ന ചോദ്യം ഉയര്‍ന്ന് വന്നത്. പ്രചരിച്ചതിലൊന്നും സത്യമില്ലെന്ന് കാണിച്ച് കൊണ്ടാണ് നവ്യ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (8 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (42 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (50 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (53 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (2 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (3 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (4 hours ago)

Malayali Vartha Recommends